Get Updates
Get notified of breaking news, exclusive insights, and must-see stories!

20 ലക്ഷം തൊഴിലവസരങ്ങളുമായി ഫ്ളിപ്പ്കാര്‍ട്ട് എത്തുന്നു

ബംഗളൂരു: ഇന്ത്യയില്‍ 20 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രമുഖ ഇകൊമേഴ്‌സ് കമ്പനിയായ ഫ്ളിപ്പ്കാര്‍ട്ട്.

ലോജിസ്റ്റിക്, വെയര്‍ഹൗസിംഗ് മേഖലകളിലായിരിക്കും 60 ശതമാനം തൊഴിലവസരങ്ങളുമെന്ന് ഫ്ളിപ്പ്കാര്‍ട്ട് അറിയിച്ചു. ഇ കൊമേഴ്‌സില്‍ വേഗത്തിലുണ്ടാകുന്ന വളര്‍ച്ച ഈ മേഖലയില്‍ തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ കാരണമാകുന്നു.

-flipkart

രണ്ടാംനിര, മൂന്നാംനിര നഗരങ്ങളില്‍ 50 മുതല്‍ 60ശതമാനത്തോളം തൊഴിലവസരങ്ങള്‍ നടപ്പുവര്‍ഷത്തില്‍ തന്നെ സൃഷ്ടിക്കാനാകുമെന്നാണ് ഫ്ളിപ്പ്കാര്‍ട്ടിന്റെ കണക്കുകൂട്ടല്‍. ഗാര്‍ഹികോപകരണങ്ങള്‍, വസ്ത്രങ്ങള്‍, മൊബൈല്‍ ആക്‌സസറികള്‍ തുടങ്ങിയവയുടെ വില്‍പ്പനക്കാര്‍ക്കാണ് കൂടുതല്‍ തൊഴിലാളികളെ വേണ്ടത്.

കഴിഞ്ഞ വര്‍ഷം മാത്രം ഇ കൊമേഴ്‌സ് മേഖലയില്‍ അഞ്ചുലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കിയതായി ഫ്ളിപ്പ്കാര്‍ട്ട് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഇന്ത്യയിലെ 20 നഗരങ്ങളിലെ ചെറുകിട വ്യവസായ മേഖലയില്‍ തല്‍പരരായവര്‍ക്ക് പരിശീലനം നല്‍കാനും ഫ്ളിപ്പ്കാര്‍ട്ടിനു പദ്ധതിയുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+