ഭീം ആപ്പ് സമ്പൂര്‍ണ വിജയം; ആപ്പില്‍ ആളെച്ചേര്‍ത്താല്‍ അക്കൗണ്ടില്‍ പണമെത്തും!!

  • Written By:
Subscribe to Oneindia Malayalam

ദില്ലി: കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച ആധാര്‍ അധിഷ്ഠിത ഡിജിറ്റല്‍ പേയ്‌മെന്റ് ആപ്പ് ഭീമിന്റെ പ്രചാരണത്തിന് പുതിയ മാര്‍ഗ്ഗങ്ങളുമായി കേന്ദ്രസര്‍ക്കാര്‍. ഭീം ആപ്പിന്റൈ ഉപയോക്താക്കള്‍ പുതിയ ഒരാളെ ആപ്പിന്റെ ഉപയോക്താവാക്കിയാല്‍ പത്ത് രൂപ വീതം ഇന്‍സെന്റീവായി ലഭിക്കുന്നതാണ് പുതിയ പദ്ധതി. ആപ്പിലേയ്ക്ക് ചേര്‍ക്കുന്ന ആളുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ പത്ത് രൂപാ വീതം ബാങ്ക് അക്കൗണ്ടിലെത്തും.

ഭീം ആപ്പ് ഉപയോഗിക്കുന്ന കച്ചവടക്കാര്‍ക്കും ഓരോ ഇടപാടിന് പത്ത് രൂപ വീതം ക്യാഷ് ബാക്ക് ഓഫറും റഫറല്‍ ബോണസും ലഭിയ്ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. വെള്ളിയാഴ്ചയാണ് ആധാര്‍ അധിഷ്ഠിത പേയ്‌മെന്റ് സര്‍വ്വീസായ ആപ്പ് വഴിയുള്ള ഡിജിറ്റല്‍ ഇടപാടുകള്‍ ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് വഴിവെയ്ക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. പണരഹിത ഇടപാടുകളെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് ഡിസംബറില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി ബയോമെട്രിക് ഫീച്ചറുകള്‍ അടിസ്ഥാനമാക്കി പ്രവര്‍ത്തിയ്ക്കുന്ന ഭീം ആപ്പ് പുറത്തിറക്കുന്നത്.

bhim-app

ഭീം ആപ്പ് ഉപയോഗിച്ച് പണമിടപാട് നടത്തുന്ന വ്യാപാരികള്‍ക്ക് ഇന്‍സെന്റീവും റെഫറല്‍ ബോണസും നല്‍കുന്നതിനായി 495 കോടി രൂപയാണ് നീക്കിവച്ചിട്ടുള്ളത്. രാജ്യത്തെ 27ലധികം ബാങ്കുകളിലെ മൂന്ന് ലക്ഷം ഉപയോക്താക്കള്‍ ഇതിനകം തന്നെ ഭീം ആപ്പ് ഉപയോഗിച്ച് പണമിടപാടുകള്‍ നടത്തുന്നതിനുള്ള സംവിധാനം ആരംഭിച്ചിട്ടുണ്ട്. ഈ സാമ്പത്തിക വര്‍ഷം 25,000 ഡിജിറ്റല്‍ പണമിടപാടുകള്‍ നടത്താനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇന്ത്യന്‍ ഭരണഘടനയുടെ ശില്‍പി ബിആര്‍ അംബേദ്കറുടെ 126ാം ജന്മദിനാഘോഷ പരിപാടിയില്‍ സംബന്ധിക്കുമ്പോഴായിരുന്നു പ്രധാനമന്ത്രി ഈ പ്രഖ്യാപനങ്ങള്‍ നടത്തിയത്.

English summary
Pushing for a less-cash economy, Prime Minister Narendra Modi today said the government's 'DigiDhan' movement for digital payment is a step towards curbing the menace of corruption.
Please Wait while comments are loading...