Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണ വില വീണ്ടും ഇടിഞ്ഞു; 520 രൂപയുടെ നേട്ടം കൊയ്യാം... ഇന്നത്തെ പവന്‍ വില

കൊച്ചി: സ്വര്‍ണം വാങ്ങാന്‍ കാത്തിരുന്നവര്‍ക്ക് സുവര്‍ണ അവസരമാണ് കൈവന്നിരിക്കുന്നത്. കേരളത്തില്‍ സ്വര്‍ണവില തുടര്‍ച്ചയായി കുറയുന്നു. റെക്കോര്‍ഡിലേക്ക് കുതിച്ച സ്വര്‍ണം രണ്ടാം ദിവസമാണ് കുറയുന്നത്. ഡോളര്‍ കരുത്താര്‍ജിച്ചതാണ് സ്വര്‍ണവിലയില്‍ ഇടിവ് വരാന്‍ ഇടയാക്കിയത്. ഇതേ നില തുടര്‍ന്നാല്‍ വരും ദിവസങ്ങളിലും സ്വര്‍ണവില കുറഞ്ഞേക്കും.

കേരളത്തില്‍ ഈ മാസം ഒന്നിന് രേഖപ്പെടുത്തിയ പവന്‍ വില 46840 രൂപയായിരുന്നു. തൊട്ടടുത്ത ദിവസം 47000ത്തിലെത്തി. വലിയ കുതിപ്പ് വിലയിലുണ്ടാകുമെന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍ പിന്നീടുള്ള രണ്ട് ദിവസങ്ങളിലും വില കുറയുകയാണ് ചെയ്തത്. മൂന്നിന് 200 രൂപയും ഇന്ന് 320 പവന്‍മേല്‍ കുറഞ്ഞു. രണ്ട് ദിവസത്തിനിടെ 520 രൂപയുടെ കുറവാണ് സ്വര്‍ണവിലയിലുണ്ടായിരിക്കുന്നത്.

gold-rate

കേരളത്തിന് ഇന്ന് ഒരു പവന് നല്‍കേണ്ട വില 46480 രൂപയാണ്. ഗ്രാമിന് 40 രൂപ കുറഞ്ഞ് 5810 രൂപയുമായി. എങ്കിലും ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങുമ്പോള്‍ വില അര ലക്ഷം കവിയുമെന്നാണ് കരുതുന്നത്. പണിക്കൂലിയും ജിഎസ്ടിയും നല്‍കേണ്ടി വരും. സ്വര്‍ണത്തിന്റെയും പണിക്കൂലിയുടെയും ചേര്‍ത്തുള്ള സംഖ്യയുടെ മൂന്ന് ശതമാനമാണ് ജിഎസ്ടി നല്‍കേണ്ടി വരിക.

ഡോളര്‍ സൂചികയില്‍ വലിയ മുന്നേറ്റമാണ് ഇപ്പോള്‍ രേഖപ്പെടുത്തുന്നത്. 102.40 എന്ന നിരക്കിലേക്ക് ഡോളര്‍ ഉയര്‍ന്നു. കഴിഞ്ഞ ദിവസം 101ലായിരുന്നു. ഡോളര്‍ മുന്നേറുമ്പോള്‍ മറ്റു പ്രധാന കറന്‍സികള്‍ മൂല്യം ഇടിയുകയും അവ ഉപയോഗിച്ചുള്ള സ്വര്‍ണം വാങ്ങല്‍ കുറയുകയും ചെയ്യും. ഇതോടെ ആഗോള വിപണിയില്‍ സ്വര്‍ണത്തിന് ആവശ്യക്കാര്‍ കുറയുന്ന സാഹചര്യം വന്നാല്‍ വില കുറയും.

ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം 83.31 എന്ന നിരക്കിലാണ്. രൂപയുടെ മൂല്യത്തില്‍ കഴിഞ്ഞ ദിവസത്തേതില്‍ നിന്ന് വലിയ വ്യത്യാസം വന്നിട്ടില്ല. അതേസമയം, അല്‍പ്പം ആശങ്ക ഉയരുന്നത് എണ്ണവിലയുടെ കാര്യത്തിലാണ്. നേരത്തെ 73 ഡോളര്‍ വരെ കുറഞ്ഞ ബ്രെന്റ് ക്രൂഡ് ബാരല്‍ വില ഇപ്പോള്‍ 78.57ലെത്തിയിട്ടുണ്ട്. എണ്ണ വില ഉയര്‍ന്നാല്‍ വിപണി താളം തെറ്റും.

പശ്ചിമേഷ്യയില്‍ സംഘര്‍ഷം വ്യാപിക്കുമെന്ന സൂചനയുണ്ട്. കൂടുതല്‍ രാജ്യങ്ങള്‍ വിവാദങ്ങളിലേക്ക് എത്തിയാല്‍ ആഗോള ചരക്കുകടത്തിനെ ബാധിക്കും. ഇതാകട്ടെ ഏഷ്യയിലെയും യൂറോപ്പിലെയും ചരക്കുകളുടെ സുഗമമായ പോക്കുവരവിനെ ബാധിക്കുകയും വിലക്കയറ്റത്തിന് വഴിവെക്കുകയും ചെയ്യും. ആശങ്ക വ്യാപിച്ചാല്‍ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് തിരിയുകയും സ്വര്‍ണവില ഉയരുകയും ചെയ്യും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+