ജിഎസ്ടി ഇഫക്ട്: ബൈക്കുകൾക്ക് കുത്തനെ വില കുറച്ച് ബജാജ്, കണ്ടീഷൻ ഇത്രമാത്രം

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ജൂലൈ ഒന്നുമുതൽ രാജ്യത്ത് ചരക്കുസേവന നികുതി പ്രാബല്യത്തില്‍ വരാനിരിക്കെ ബൈക്കുകൾക്ക് വന്‍ വിലക്കുറവുമായി ബജാജ്. 4,500 രൂപ വരെയാണ് ബൈക്കുകൾക്ക് വിലയിളവ് പ്രഖ്യാപിച്ചതെന്ന് ബജാജ് ഓട്ടോ വ്യാഴാഴ്ചയാണ് വ്യക്തമാക്കിയത്. എന്നാൽ തിര‍ഞ്ഞെടുക്കുന്ന ബൈക്കിന്‍റെയും വാങ്ങുന്ന സംസ്ഥാനത്തിന്‍റെയും അടിസ്ഥാനത്തിൽ വിലയിൽ മാറ്റങ്ങൾ പ്രകടമായിരിക്കുമെന്ന് ബജാജ് പ്രസ്താവനയിൽ വ്യക്തമാക്കി.

ജിഎസ്ടി പ്രാബല്യത്തിൽ വന്നതിന് ശേഷവും ബൈക്കിൻറെ മോഡല്‍, വാങ്ങുന്ന സംസ്ഥാനം എന്നിവ അടിസ്ഥാനമാക്കി ലഭിക്കുന്ന ആനുകൂല്യങ്ങളിൽ വ്യത്യാസങ്ങളുണ്ടാകുമെന്നും ബജാജ് പറയുന്നു.

ജിഎസ്ടി: ജൂലൈയ്ക്ക് മുമ്പ് വിറ്റഴിക്കണം, കിടിലന്‍ ഓഫറുകളുമായി ആമസോണും ഫ്ലിപ്പ്കാർട്ടും

bikes-1

ജൂലൈ ഒന്നിന് ജിഎസ്ടി നടപ്പാക്കുന്നതോടെ 350 സിസിയ്ക്ക് മുകളിലുള്ള ബൈക്കുകള്‍ക്ക് 28.84 ശതമാനം നികുതിയാണ് ഈടാക്കുക. ആഡംബര കാറുകൾക്ക് 32.2 ശതമാനം നികുതിയും ജിഎസ്ടിയ്ക്ക് കീഴിൽ ഈടാക്കും.

English summary
Two- and three-wheeler major Bajaj Auto on Wednesday said that it has reduced the prices of its bikes by up to Rs 4,500 with immediate effect, in order to pass on the expected GST price advantage to its customers.
Please Wait while comments are loading...