നാപ്കിന്നിന്‍റെ നികുതി ന്യായവാദങ്ങളുമായി കേന്ദ്രം, ആദ്യത്തേക്കാള്‍ കുറവ്!!

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: സാനിറ്ററി നാപ്കിനുകള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള നികുതി കുറവെന്ന് കേന്ദ്രധനകാര്യമന്ത്രാലയം. നികുതിയില്‍ സാനിട്ടറി നാപ്കിനു ജിഎസ്ടി കുറവാണെന്നാണ് സര്‍ക്കാര്‍ വാദം. നാപ്കിനുകള്‍ക്ക് 12 ശതമാനം നികുതി ഏര്‍പ്പെടുത്തിയതിനെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് കേന്ദ്രത്തിന്‍റെ വിശദീകരണം.

എക്സൈസ് തീരുവ ഇനത്തില്‍ ആറ് ശതമാനവും സെസ്, വാറ്റ് എന്നിവയുള്‍പ്പെടെ 13.68 ശതമാനമായിരുന്നു സാനിറ്ററി നാപ്കിനുകള്‍ക്ക് ഈടാക്കിയിരുന്ന നികുതി. എന്നാല്‍ ജിഎസ്ടി പ്രാബല്യത്തില്‍ വന്നതോടെ സാനിട്ടറ്റി നാപ്കിനുകള്‍ക്ക് 12 ശതമാനം മാത്രമാണ് നികുതി ഈടാക്കുന്നതെന്നും ധനകാര്യമന്ത്രാലയം ചൂണ്ടിക്കാണിക്കുന്നു. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും സോഷ്യല്‍ മീഡിയയിലും പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് പ്രസ്താവനയുമായി സര്‍ക്കാര്‍ രംഗത്തെത്തിയിട്ടുള്ളത്.

 napkin-1

ജിഎസ്ടിയ്ക്ക് കീഴില്‍ സാനിട്ടറി നാപ്കിനുകള്‍ നിര്‍മിക്കുന്നതിനാവശ്യമായ അസംസ്കൃത വസ്തുക്കള്‍ക്കുള്ള നികുതി 12-18 ശതമാനത്തിനുള്ളിലാണ് ഇതാണ് ജിഎസ്ടിയ്ക്ക് കീഴില്‍ നാപ്കിനുകളുടെ ജിഎസ്ടി ഉയരുന്നതിന് ഇടയാക്കിയിട്ടുള്ളതെന്നാണ് കേന്ദ്രം ഉന്നയിക്കുന്ന മറ്റൊരു വാദം. ഉപയോക്താക്കളില്‍ നിന്ന് നിര്‍മാണ കമ്പനികള്‍ സ്വീകരിക്കുന്നതിനേക്കാള്‍ ഉയര്‍ന്ന തുകയാണ് നിര്‍മാതാക്കള്‍ നല്‍കേണ്ടിവരുന്നതെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്നു. സ്ത്രീകളും മനുഷ്യാവകാശ പ്രവര്‍ത്തകരുമാണ് നാപ്കിനുകളെ ഉയര്‍ന്ന നികുതി സ്ലാബില്‍ ഉള്‍പ്പെടുത്തിയതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്. സോഷ്യല്‍ മീഡ‍ിയ പ്ലാറ്റ്ഫോമുകളിലും ഇതിനെതിരെ ശക്തമായ ക്യാമ്പെയിനുകളും നടക്കുന്നുണ്ട്. ജൂലൈ ഒന്നിനാണ് വിവാദങ്ങള്‍ക്ക് വഴി വെച്ച ചരക്കുസേവന നികുതി പ്രാബല്യത്തില്‍ വരുന്നത്.

English summary
The tax on sanitary napkins under Goods and Services Tax is the "same or less" than the previous indirect tax regime, the government clarified following protests in several parts of the country and on social media.
Please Wait while comments are loading...