ആമസോണിനെ പറ്റിച്ച് 21കാരന്‍ നേടിയത് 50 ലക്ഷം രൂപ, കള്ളന്‍ പിടിയില്‍, തട്ടിപ്പിന്റെ കഥ ഇങ്ങനെ...

Subscribe to Oneindia Malayalam
cmsvideo
ആമസോണിനെ പറ്റിച്ച ചെറുപ്പക്കാരന്‍: തട്ടിപ്പിന്‍റെ കഥ ഇങ്ങനെ | Oneindia Malayalam

ദില്ലി: ആമസോണിനെ പറ്റിച്ച് പണം രൂപ തട്ടിയെടുത്ത ചെറുപ്പക്കാരന്‍ പിടിയില്‍. 50 ലക്ഷം രൂപയാണ് കമ്പനിയെ സമര്‍ത്ഥമായി പറ്റിച്ച് ഇയാള്‍ കൈക്കലാക്കിയത്. ശിവം ചോപ്ര എന്ന 21 കാരനാണ് ആമസോണിനെ കബളിപ്പിച്ച് ലക്ഷങ്ങള്‍ സ്വന്തമാക്കിയത്. ഈ വര്‍ഷം ഏപ്രില്‍, മെയ് മാസങ്ങള്‍ കൊണ്ടു മാത്രമാണ് ശിവം ചോപ്ര കമ്പനിയെ പറ്റിച്ച് ലക്ഷങ്ങള്‍ സ്വന്തമാക്കിയത്.

ആധാര്‍ മൊബൈല്‍ നമ്പറുമായി ബന്ധിപ്പിക്കല്‍ ഇനി വളരെ എളുപ്പം, എല്ലാം ഓണ്‍ലൈനില്‍, ചെയ്യേണ്ടത്...

നിർണ്ണായക വിധി വന്നു, 18 വയസ്സിൽ താഴെയുള്ള ഭാര്യയുമായുള്ള ലൈംഗികബന്ധം ബലാത്സംഗം

ദില്ലി സ്വദേശിയായ ശിവം ചോപ്ര ഹോട്ടല്‍ മാനേജ്‌മെന്റ് ബിരുദധാരിയാണ്.  ആമസോണ്‍ നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. ശിവം ചോപ്രയുടെ തട്ടിപ്പിന്റെ കഥകള്‍ ഇങ്ങനെ...

ആദ്യം ഓര്‍ഡര്‍ ചെയ്യും

ആദ്യം ഓര്‍ഡര്‍ ചെയ്യും

ആമസോണില്‍ നിന്ന് വിലകൂടിയ ഫോണുകള്‍ ഓര്‍ഡര്‍ ചെയ്യുകയാണ് ശിവം ചോപ്ര ആദ്യമായി ചെയ്തു കൊണ്ടിരുന്നത്. ഫോണുകള്‍ കയ്യിലെത്തിയതനു ശേഷം മൊബെല്‍ ഫോണുകള്‍ മറിച്ചു വില്‍ക്കും. ഇതിനു ശേഷം ആമസോണില്‍ പരാതി നല്‍കും. തനിക്ക് മൊബൈല്‍ ഫോണുകള്‍ ലഭിച്ചിട്ടില്ലെന്നും കാലിക്കൂടുകള്‍ മാത്രമാണ് ലഭിച്ചതെന്നുമാണ് പരാതിയില്‍ പറയുക.

പണം കൈപ്പറ്റുും

പണം കൈപ്പറ്റുും

പരാതിയെ ലഭിക്കുന്നതിനെ തുടര്‍ന്ന് ആമസോണ്‍ പണം തിരികെ നല്‍കും. ഇത്തരത്തില്‍ രണ്ടു മാസത്തിനിടെ 50 ലക്ഷം രൂപയാണ് ശിവം ചോപ്ര തട്ടിയെടുത്തത്.

 166 ഓർഡറുകൾ

166 ഓർഡറുകൾ

166 ഓർഡറുകളാണ് ഇത്തരത്തിൽ ആമസോണിൽ നിന്നും ശിവം ചോപ്ര നടത്തിയത്. ഫോൺ നൽകാനെത്തുന്ന ജീവനക്കാരന് അഡ്രസ് കണ്ടെത്താൻ കഴിയാതെ വരികയും ഇയാൾ മടങ്ങിപ്പോവുകയും ചെയ്യും ഇയാളെ സിവം ഫോണിൽ ബന്ധപ്പെട്ട് മറ്റൊരു സ്ഥലത്തേക്ക് വരാൻ ആവശ്യപ്പെടുന്നു. ശേഷം മൊബൈൽ ഫോൺ കൈപ്പറ്റും.

പരീക്ഷണം

പരീക്ഷണം

മാര്‍ച്ചില്‍ പരീക്ഷണാര്‍ത്ഥം ശിവം ചോപ്ര ഇത്തരത്തില്‍ തട്ടിപ്പ് നടത്തിയിരുന്നു. സംഗതി വിജയിച്ചതോടെയാണ് തുടരെത്തുടരെ ഇയാള്‍ കമ്പനിയെ കബളിപ്പിക്കാന്‍ തുടങ്ങിയത്. ഏപ്രില്‍, മെയ് മാസങ്ങളില്‍ വില കൂടിയ ഫോണുകളാണ് ഇയാള്‍ ഓര്‍ഡര്‍ ചെയ്തത്.

ഉപയോഗിച്ചത്

ഉപയോഗിച്ചത്

ഫോണ്‍ നല്‍കാനെത്തുന്ന ഉദ്യോഗസ്ഥനെ ബന്ധപ്പെടാനായി വ്യാജ നമ്പറുകളാണ് ശിവം ഉപയോഗിച്ചിരുന്നത്. 140 ല്‍ അധികം സിമ്മുകള്‍ ഇയാള്‍ വാങ്ങിയിട്ടുണ്ടെന്ന് പോലീസ് പറയുന്നു. ഇയാള്‍ക്ക് സിമ്മുകള്‍ നല്‍കിയ കടയുടമയും അറസ്റ്റിലായിട്ടുണ്ട്.

English summary
He Ordered 166 Phones And Claimed Refunds. How Delhi Man Duped Amazon
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്