വീടു വാങ്ങുന്നവര്‍ ജൂലൈ ഒന്നു വരെ കാത്തിരിക്കണം എന്ന് പറയുന്നത്,ആഡംബര വീട് പണിയുന്നവര്‍ക്ക് പണിയാകും

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: പുതിയ വീട് വാങ്ങാന്‍ നല്ല സമയമാണോ ഇത്? ഏറെ നാളായി വീടു വാങ്ങാനായി കാത്തിരിക്കുന്നവര്‍ 15 ദിവസം കൂടി കാത്തിരുന്നാല്‍? ജൂലൈ ഒന്നു മുതല്‍ പുതിയ ചരക്ക് സേവന നികുതി നിലവില്‍ വരുന്നതോടെ പുതിയ വീട് വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഏറെ ഗുണം ചെയ്യും.

 ജൂലൈ ഒന്നിന് നിലവില്‍ വരും

ജൂലൈ ഒന്നിന് നിലവില്‍ വരും

ജൂലൈ ഒന്നു മുതലാണ് പുതിയ ചരക്ക് സേവന നികുതി നിരക്ക് നിലവില്‍ വരുന്നത്. ജിഎസ്ടി നിരക്ക് നിലവില്‍ വരുന്നതോടെ ഒറ്റ നികുതിയായി 12 ശതമാനം നികുതി നല്‍കിയാല്‍ മതി.

അനിയന്ത്രിത നികുതി

അനിയന്ത്രിത നികുതി

നിലവില്‍ 4.5 ശതമാനമാണ് നികുതി. അതിന് പുറമെ മറ്റ് അനിയന്ത്രിതമായ നികുതിയും നല്‍കേണ്ടതുണ്ട്. എന്നാല്‍ ജൂലൈ ഒന്നിന് നിലവില്‍ വരുന്ന ജിഎസ്ടി നിരക്ക് പ്രകാരം ഒറ്റ നികുതിയായി 12 ശതമാനം നികുതി നല്‍കിയാല്‍ മതിയാകും.

വാറ്റു വില്‍പ്പന നികുതി

വാറ്റു വില്‍പ്പന നികുതി

സംസ്ഥാനങ്ങളില്‍ വാറ്റു വില്‍പ്പന നികുതിയും വിവരപ്പട്ടികയില്‍ ഉള്‍പ്പെടുത്താറില്ല. എന്നാല്‍ വില്പന വില നല്‍കുമ്പോള്‍ ഇതുകൂടി ചേര്‍ത്ത് നല്‍കേണ്ടി വരും.

നികുതി ഇളവ് ലഭിക്കില്ല

നികുതി ഇളവ് ലഭിക്കില്ല

നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുക്കൊണ്ടിരിക്കുന്നതും, അടുത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതും, നിര്‍മ്മാണം അടുത്തിടെ കഴിഞ്ഞതുമായ ഫ്‌ളാറ്റുകള്‍ക്ക് പുതിയ നികുതി ഇളവ് ലഭിക്കില്ല.

പുതിയ നികുതി ഇളവ് ബാധകമാകുന്നത്

പുതിയ നികുതി ഇളവ് ബാധകമാകുന്നത്

30 ലക്ഷത്തില്‍ കുറവുള്ള വീടുകള്‍ക്കാണ് പുതിയ നികുതി ഇളവ് ബാധകമാകുന്നത്. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ഇത് വന്‍തോതില്‍ ഗുണം ചെയ്യുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

English summary
Home buyers, wait for GST?rollout on July 1. Here’s why
Please Wait while comments are loading...