കാറ്,സ്ഥലം,സ്വര്‍ണ്ണം,ഭക്ഷണം...?ജിഎസ്ടി വന്നാല്‍ ചെലവു കുറയുന്നതെന്തിന്..?തിരിച്ചടി ആര്‍ക്ക്..?

Subscribe to Oneindia Malayalam

ദില്ലി: ജൂണ്‍ 30 അര്‍ദ്ധരാത്രി രാജ്യം സാക്ഷ്യം വഹിച്ച വിപ്ലവകരമായ സാമ്പത്തിക മാറ്റത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടരുകയാണ്. ജിഎസ്ടിയുടെ പ്രതിഫലനമറിയാന്‍ ആറു മാസമെങ്കിലും എടുക്കുമെന്നാണ് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. സര്‍ക്കാര്‍ സ്ഥിതിഗതികള്‍ വിലയിരുത്തി വരികയാണ്. പൊതുവിപണിയില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.ജിഎസ്ടി വ്യാവസായിക രംഗത്ത് മാത്രമല്ല, സാധാരണക്കാരന്റെ ജീവിത്തിലും കാര്യമായ ചലനങ്ങള്‍ ഉണ്ടാകും.

ജൂണ്‍ 30 ന് അര്‍ദ്ധരാത്രി നടന്ന വര്‍ണ്ണാഭമായ ചടങ്ങിലാണ് രാജ്യം മുഴുവന്‍ ഏകീകൃത നികുതി എന്ന വിപ്ലകരമായ മാറ്റത്തിലേക്ക് ചുവടുവെച്ചത്. ഇനി മുതല്‍ ഒരൊറ്റ ഇന്ത്യ, ഒരൊറ്റ നികുതി. എക്സൈസ്,വാറ്റ്,സര്‍വ്വീസ് തുടങ്ങി ഇനി പല നികുതികള്‍ ഇല്ല. ജിഎസ്ടിയുടെ പ്രയോജനങ്ങള്‍ ഫലപ്രദമായി ജനങ്ങളിലേക്കെത്തിക്കുമെന്നാണ് ഉദ്ഘാടനവേളയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്. അവശ്യ വസ്തുക്കള്‍ക്ക് വില കുറയുന്നതോടെ ജിഎസ്ടിയുടെ നേട്ടം ഏറ്റവും കൂടുതല്‍ ലഭ്യമാകുക സാധാരണക്കാര്‍ക്കാണ് എന്നാണ് കരുതപ്പെടുന്നത്. കര്‍ഷകര്‍ക്കും പ്രയോജനമുണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. പാവപ്പെട്ട ജനങ്ങള്‍ക്കു മേല്‍ നികുതിഭാരം അടിച്ചേല്‍പ്പില്ല എന്ന ഉറപ്പാണ് ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി നല്‍കിയത്.

ഭക്ഷണത്തിന് വില കുറയുമോ?

ഭക്ഷണത്തിന് വില കുറയുമോ?

ഹോട്ടല്‍ ഭക്ഷണവും റസ്‌റ്റോറന്റുകളിലെ ഭക്ഷണത്തിനും വിലയേറും. ജിഎസ്ടിയുടെ വരവോടെ കോംപോസിഷന്‍ സ്‌കീം, നോണ്‍-എയര്‍ കണ്ടീഷന്‍ഡ്, എയര്‍ കണ്ടീഷന്‍ഡ് റസ്‌റ്റോറന്റുകളിലെ ഭക്ഷണത്തിന് യഥാക്രമം 5%, 12%, 18% നികുതിയാണ് ചുമത്തുക. അതേസമയം പാല്‍പ്പൊടി,തൈര്,ബട്ടര്‍ മില്‍ക്ക്,പ്രകൃതിദത്ത തേന്‍,ജാമുകള്‍, ഇന്‍സ്റ്റന്റ് ഫുഡ് മിക്സുകള്‍,മിനറല്‍ വാട്ടര്‍, ഐസ്,പഞ്ചസാര, ബിസ്‌ക്കറ്റ്,ഉണക്കമുന്തിരി,ബേക്കിങ്ങ് പൗഡര്‍,വെണ്ണ,കശുവണ്ടിപ്പരിപ്പ്, ഗോതമ്പ്,അരിപ്പൊടി,മുളകുപൊടി,പാം ഓയില്‍,കടുകെണ്ണ,എള്ളെണ്ണ, ശര്‍ക്കര, മധുരപലഹാരങ്ങള്‍,നൂഡില്‍സ്,പഴങ്ങള്‍,പച്ചക്കറികള്‍, സോസുകള്‍,അച്ചാറുകള്‍ എന്നിവയ്ക്ക് വില കുറയും

സ്വര്‍ണ്ണം പൊള്ളും

സ്വര്‍ണ്ണം പൊള്ളും

ജിഎസ്ടി വരുന്നതോടെ സ്വര്‍ണ്ണവിലയിലും കുതിച്ചു ചാട്ടമുണ്ടാകും. നിലവില്‍ ഒരു ശതമാനം മാത്രമാണ് സ്വര്‍ണ്ണത്തിന് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നികുതി. ജിഎസ്ടി വരുന്നതോടെ അത് മൂന്ന് ശതമാനമായി ഉയരും. ഇതോടെ വിലയും ഉയരും.

റിയല്‍ എസ്റ്റേറ്റ്

റിയല്‍ എസ്റ്റേറ്റ്

ഇന്ത്യയുടെ സമ്പത്ഘടനയില്‍ നിര്‍ണ്ണായക സ്വാധീനമുള്ള റിയല്‍ എസ്റ്റേറ്റ് മേഖലക്ക് ജിഎസ്ടി തിരിച്ചടിയാകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. മാത്രമല്ല, ഭൂമിയിടപാടുകള്‍ കൂടുതല്‍ സുതാര്യകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. നിയപരമല്ലാത്ത അനധികൃത ഇടപാടുകള്‍ നടക്കില്ലെന്ന് ചുരുക്കം. ജിഎസ്ടി പ്രാബല്യത്തില്‍ വരുന്നതോടെ വാറ്റ് സേവന നികുതി,എക്സൈസ് ഡ്യൂട്ടി, എന്‍ട്രി ടാക്സ് തുടങ്ങിയ നികുതികളെല്ലാം ഇല്ലാതാകും. സ്ഥലത്തിന്റെയും കെട്ടിടങ്ങളുടെയും വില്‍ക്കല്‍ വാങ്ങലുകള്‍ ജിഎസ്ടിയുടെ പരിധിയില്‍ വരുന്നതല്ല.

കാറും ബൈക്കും ധൈര്യമായി വാങ്ങാം

കാറും ബൈക്കും ധൈര്യമായി വാങ്ങാം


ജിഎസ്ടി കാറുകള്‍ക്കും ബൈക്കുകള്‍ക്കും വില കുറക്കുമെന്നാണ് റിപ്പോര്‍ട്ട്. ചെറുകാറുകള്‍ക്ക് മാത്രമല്ല സെഡാന്‍, എസ്യുവി എന്നിവയ്ക്കും വില കുറയും.ഇന്നോവയുടെ വിലയിലും ഒരു ലക്ഷത്തോളം രൂപയുടെ കുറവുണ്ടാകും.എന്നാല്‍ എല്ലാ ബൈക്കുകള്‍ക്കും വില കുറയില്ല. 350 cc ക്കു മുകളിലുള്ള ബൈക്കുകള്‍ക്ക് വിലയേറും.

ഫോണ്‍ ബില്ലും കോള്‍ നിരക്കും വര്‍ദ്ധിക്കും

ഫോണ്‍ ബില്ലും കോള്‍ നിരക്കും വര്‍ദ്ധിക്കും

സ്മാര്‍ട്ട് ഫോണ്‍ വില വര്‍ദ്ധിക്കുന്നതോടൊപ്പം കോള്‍ നിരക്കുകളിലും വര്‍ദ്ധനവുണ്ടാകും. ജിഎസ്ടിയുടെ വരവോടെ കോള്‍ നിരക്കുകള്‍ മൂന്നു ശതമാനം വര്‍ദ്ധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ കോള്‍ നിരക്കുകളില്‍ 15 ശതമാനം സേവന നികുതിയാണ് ഈടാക്കുന്നതെങ്കില്‍ ജിഎസ്ടി പ്രാബല്യത്തില്‍ വരുന്നതോടെ ഇത് 18 ശതമാനം ആകും.

ബസ് യാത്ര സുഖകരം,വിമാനയാത്രാക്ക് നിരക്കേറും

ബസ് യാത്ര സുഖകരം,വിമാനയാത്രാക്ക് നിരക്കേറും

വിമാനത്തിലുള്ള രാജ്യാന്തര യാത്രകള്‍ക്ക് ചിലവേറും. എന്നാല്‍ ഇക്കോണമി ക്ലാസിലുള്ള യാത്രയ്ക്ക് ഒരു ശതമാനം നികുതിയിനത്തില്‍ കുറവുവരും. ബിസിനസ് ക്ലാസില്‍ ടിക്കറ്റ് നിരക്ക് വര്‍ദ്ധിക്കും. ട്രെയിനിലെ എസി,ഫസ്റ്റ് ക്ലാസ് യാത്രകള്‍ക്ക് ചിലവേറും. അതേസമയം അന്തര്‍ സംസ്ഥാന ബസ് സര്‍വ്വീസുകള്‍ ഉള്‍പ്പെടെയുള്ളവയെ ജിഎസ്ടിയില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്. ലോക്കല്‍ ബസുകള്‍, മിനി ബസുകള്‍, പിക്ക് അപ്പ് വാനുകള്‍, പത്തിലധികം യാത്രക്കാരെ വഹിക്കാവുന്ന വാഹനങ്ങളെയും നികുതിയുടെ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

സിമന്റിന് കുറയും,മാര്‍ബിളിനും ഗ്രാനൈറ്റിനും ചെലവേറും

സിമന്റിന് കുറയും,മാര്‍ബിളിനും ഗ്രാനൈറ്റിനും ചെലവേറും

സിമന്റിന് വില കുറയും. എന്നാല്‍ ഗ്രാനൈറ്റിന്റെയും മാര്‍ബിളിന്റെയും നികുതി വര്‍ദ്ധിക്കും. നിലവില്‍ 14.5 ശതമാനം ഉള്ള നികുതി ജിഎസ്ടി വരുന്നതോടെ 28 ശതമാനം ആകും. ആഢംബര സൗകര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനാലാണ് മാര്‍ബിളിന്റെയും ഗ്രാനൈറ്റിന്റെയും വില കുറയാത്തതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം. ഇത് ഭവന നിര്‍മ്മാണ മേഖലയില്‍ തിരിച്ചടിയാകും.

English summary
Buying a car, gold or property? How GST will impact your expenses
Please Wait while comments are loading...