എച്ച്പിസിഎല്‍-എയര്‍ടെല്‍ കൂട്ടായ്മ:ഹിന്ദുസ്ഥാന്‍ പെട്രോളിയം ഔട്ട്ലെറ്റില്‍ പണമിടപാടും നിക്ഷേപവും!!

  • Written By:
Subscribe to Oneindia Malayalam

മുംബൈ: ഹിന്ദുസ്ഥാന്‍ പെട്രോളിയവുമായി കൈകോര്‍ത്ത് രാജ്യത്തെ ആദ്യത്തെ പേയ്മെന്‍റ് ബാങ്ക്. ഇരു കമ്പനികളുടേയും പങ്കാളിത്തത്തോടെ ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്‍റെ ഇന്ധന സ്റ്റേഷനുകള്‍ എയര്‍ടെല്‍ പേയ്മെന്‍റ് ബാങ്കിന്‍റെ ബാങ്കിംഗ് പോയിന്‍റുകളായാണ് പ്രവര്‍ത്തിക്കുക. അക്കൗണ്ട് ആരംഭിക്കാനും പണം നിക്ഷേപിക്കാനും പണം പിന്‍വലിക്കാനുമുള്ള സൗകര്യങ്ങളാണ് രാജ്യത്തെ 14,000 ഓളം ഇന്ധന സ്റ്റേഷനുകള്‍ ഉപയോഗപ്പെടുത്താനാവുക. പണം ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള സൗകര്യവും പേയ്മെന്‍റ് ഉപയോക്താക്കള്‍ക്ക് ലഭിക്കും.

മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനായിരുന്നു പേയ്മെന്‍റ് ബാങ്കിന്‍റെ ബുദ്ധികേന്ദ്രം. ലൈസന്‍സോടുകൂടി പേയ്‌മെന്റ് ബാങ്കുകള്‍ ആരംഭിക്കുകയെന്ന ആശയമാണ് ഇദ്ദേഹം മുന്നോട്ടുവച്ചത്. ആധാര്‍ കാര്‍ഡ് കെവൈസി ഫോം പൂരിപ്പിച്ചാണ് പേയ്മെന്‍റ് ബാങ്കില്‍ അക്കൗണ്ട് ആരംഭിക്കുന്നത്.

എണ്ണയടിക്കാനും പേയ്മെന്‍റ് ബാങ്ക്

എണ്ണയടിക്കാനും പേയ്മെന്‍റ് ബാങ്ക്

എയര്‍ടെല്ലിന്‍റെ പേയ്മെന്‍റ് ബാങ്ക് ഉപയോക്താക്കള്‍ക്ക് ഇതോടെ രാജ്യത്തെ 14,000 ഹിന്ദുസ്ഥാന്‍ പെട്രോളിയം ലിമിറ്റഡ് ഔട്ട്ലറ്റുകള്‍ വഴി ഇന്ധനമടിച്ച ശേഷം ഡിജിറ്റലായി പണമിടപാട് നടത്താനും കഴിയും. സ്മാര്‍ട്ട്ഫോണിലെ മൈ എയര്‍ടെല്‍ ആപ്പ് വഴിയും ഫീച്ചര്‍ ഫോണ്‍ വഴിയും നടത്താന്‍ സാധിക്കുമെന്ന് പേയ്മെന്‍റ് ബാങ്ക് വ്യക്തമാക്കി. എന്നാല്‍ ഉപയോക്താക്കളില്‍ നിന്ന് യാതൊരു തരത്തിലുള്ള ഇടപാടുചാര്‍ജ്ജും ഈടാക്കില്ലെന്നും പേയ്മെന്‍റ് ബാങ്ക് ചൂണ്ടിക്കാണിക്കുന്നു.

ഡിജിറ്റല്‍ ഇടപാട് വര്‍ധിക്കും

ഡിജിറ്റല്‍ ഇടപാട് വര്‍ധിക്കും

ഹിന്ദുസ്ഥാന്‍ പെട്രോളിയവുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനം രാജ്യത്തെ ഡിജിറ്റല്‍ പണമിടപാടുകളെ പിന്തു​ണയ്ക്കുന്നതിന് സഹായിക്കുമെന്നും സര്‍ക്കാരിന്‍റെ ഡിജിറ്റല്‍ ഇന്ത്യ കാഴ്ചപ്പാടിനെ പ്രോത്സാഹിപ്പിക്കുമെന്ന് ആത്മവിശ്വാസമുണ്ടെന്നും എയര്‍ടെല്‍ പേയ്മെന്‍റ് ബാങ്ക് സിഇഒ ശശി അറോറ പറഞ്ഞു.

എയര്‍ടെല്‍ പേയ്മെന്‍റ് ബാങ്ക്

എയര്‍ടെല്‍ പേയ്മെന്‍റ് ബാങ്ക്

രാജ്യത്തെ ആദ്യ പേയ്‌മെന്റ് ബാങ്ക് ആരംഭിക്കുന്നത് എയര്‍ടെല്ലാണ്. സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകള്‍ക്ക് 7.25 ശതമാനം പലിശ വാഗ്ദാനം ചെയ്തുകൊണ്ടാണ് രാജസ്ഥാനില്‍ ആദ്യ പേയ്മെന്‍റ് ബാങ്ക് ആരംഭിക്കുന്നത്. സേവിംഗ്‌സ് അക്കൗണ്ടുകളില്‍ ഏറ്റവുമധികം പലിശ നല്‍കുന്ന രാജ്യത്തെ ആദ്യ ബാങ്കാണ് എയര്‍ടെല്‍ ആരംഭിക്കുന്നത്. രാജസ്ഥാനിനെ നഗരങ്ങളിലും ഗ്രാമങ്ങളിലും ആരംഭിക്കുന്ന എയര്‍ടെല്‍ ഔട്ട്‌ലെറ്റുകള്‍ വഴിയായിരിക്കും ബാങ്ക് അക്കൗണ്ടുകള്‍ ആരംഭിക്കുന്നതിനുള്ള സൗകര്യമൊരുക്കുക. എയര്‍ടെല്‍ മണി എന്ന പേരില്‍ നേരത്തെ എയര്‍ടെല്‍ വാലറ്റ് സര്‍വ്വീസ് ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബാങ്കിംഗ് മേഖലയിലേക്ക് എയര്‍ടെല്ലിന്റെ കടന്നുവരവ്.

എടിഎമ്മും ഡെബിറ്റ് കാര്‍ഡുമില്ല

എടിഎമ്മും ഡെബിറ്റ് കാര്‍ഡുമില്ല

എയര്‍ടെല്ലിന്റെ സാമ്പത്തിക ഇടപാടുകള്‍ക്ക് എടിഎം/ ഡെബിറ്റ് കാര്‍ഡുകള്‍ നല്‍കില്ല, എന്നാല്‍ എയര്‍ടെല്‍ റീട്ടെയില്‍ ഔട്ട്‌ലെറ്റുകള്‍ വഴി പണം പിന്‍വലിക്കാനുള്ള സൗകര്യമാണ് പകരം ഏര്‍പ്പെടുത്തുക. ഓരോ സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുകളിന്മേലും ഒരു ലക്ഷം വരെയുള്ള സൗജന്യ വ്യക്തിഗത ആക്‌സിഡന്റ് കവറേജും എയര്‍ടെല്‍ പേയ്‌മെന്റ് നല്‍കും.

റീട്ടെയില്‍ ഔട്ട്‌ലെറ്റുകള്‍

റീട്ടെയില്‍ ഔട്ട്‌ലെറ്റുകള്‍

എയര്‍ടെല്‍ പേയ്‌മെന്റ് ബാങ്ക് ആരംഭിച്ച് അക്കൗണ്ടുകള്‍ തുറക്കുന്നതിനൊപ്പം 15 ലക്ഷത്തോളം എയര്‍ടെല്‍ റീട്ടെയില്‍ ഔട്ട്‌ലെറ്റുകളും കമ്പനി ആരംഭിക്കും. ഗ്രാമീണ മേഖലകളെക്കൂടി ഉള്‍പ്പെടുത്തിയിട്ടുള്ളതാണ് എയര്‍ടെല്ലിന്റെ പദ്ധതി.

മൊബൈല്‍ നമ്പറും അക്കൗണ്ടും

മൊബൈല്‍ നമ്പറും അക്കൗണ്ടും

ഉപയോക്താക്കള്‍ക്ക് മൊബൈല്‍ നമ്പര്‍ തന്നെയായിരിക്കും അക്കൗണ്ട് നമ്പറായിരിക്കുക എന്നതാണ് എയര്‍ടെല്ലിന്റെ പേയ്‌മെന്റ് ബാങ്കിന്റെ പ്രത്യേകത. പൂര്‍ണ്ണമായി ഡിജിറ്റലിലേക്ക് മാറുന്ന എയര്‍ടെല്ലിന്റെ ഇടപാടുകളും പേപ്പര്‍ ഉപയോഗം പൂര്‍ണ്ണമായി ഒഴിവാക്കിക്കൊണ്ടുള്ളതായിരിക്കും. ആധാര്‍ അടിസ്ഥാനമാക്കിയുള്ള ഇകെവൈസി സംവിധാനത്തോടെയായിരിക്കും അക്കൗണ്ട് ആരംഭിക്കാന്‍ സാധിക്കുക.

മൈ എയര്‍ടെല്‍ ആപ്പ്

മൈ എയര്‍ടെല്‍ ആപ്പ്

ബാങ്കിംഗിനായി എയര്‍ടെല്‍ ആപ്പ് പുറത്തിറക്കുന്ന കമ്പനി, എയര്‍ടെല്‍ ബാങ്കിംഗ് സര്‍വ്വീസിനായി *400# എന്ന നമ്പറും ആക്ടിവേറ്റ് ചെയ്യും. ഇതിന് പുറമേ 400 എന്ന നമ്പറില്‍ വിളിച്ച് വോയ്‌സ് ഇന്ററാക്ടീവ് സംവിധാനം വഴിയോ വിവരങ്ങള്‍ അറിയാനുള്ള സംവിധാനവും നിലവില്‍ വരും. ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലായിരിക്കും ഈ സേവനം ലഭ്യമായിരിക്കുക.

English summary
Airtel Payments Bank, India's first payments bank, has announced a strategic partnership with fuel retailer Hindustan Petroleum Corporation Limited (HPCL). Under this partnership, HPCL fuel stations will also act as banking points for Airtel Payments Bank and offer facilities such as opening of account, cash deposit and cash withdrawal to the payment bank's customers.
Please Wait while comments are loading...