ഇന്‍സ്റ്റന്‍റ് ക്രെഡിറ്റ് കാര്‍ഡ് സര്‍വ്വീസുമായി ഐസിഐസിഐ ബാങ്ക്:ഓണ്‍ലൈനില്‍ മിനിറ്റുകള്‍ക്കകം!!

  • Written By:
Subscribe to Oneindia Malayalam

മുംബൈ: ഇന്‍സ്റ്റന്‍റ് ക്രെഡിറ്റ് കാര്‍ഡ് സര്‍വ്വീസുമായി രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ മേഖലാ ബാങ്കായ ഐസിസ് ബാങ്ക്. സേവിംഗ്സ് ബാങ്ക് അക്കൗണ്ട് ഉമടകള്‍ക്കാണ് ഇന്‍സ്റ്റന്‍റ് ക്രെഡിറ്റ് കാര്‍ഡ് സര്‍വ്വീസിന്‍റെ ആനുകൂല്യം ലഭിക്കുക. ഓണ്‍ലൈന്‍ ഷോപ്പിംഗ് നടത്തുന്നതിനായി ഉപയോക്താക്കളെ സഹാക്കുന്നതായിരിക്കും ഇന്‍സ്റ്റന്‍റായി പേപ്പര്‍ലെസ് നടപടികള്‍ വഴി ഡിജിറ്റലായി ക്രെഡിറ്റ് കാര്‍ഡ് നല്‍കുന്നത്.

ഓണ്‍ലൈന്‍ വഴി ക്രെഡിറ്റ് കാര്‍ഡിന് അപേക്ഷ നല്‍കിയിട്ടുള്ള തിര‍ഞ്ഞെടുക്കപ്പെട്ട ഉപയോക്താക്കള്‍ക്ക് മാത്രമായിരിക്കും ഇന്‍സ്റ്റന്‍റ് ക്രെഡിറ്റ് കാര്‍ഡുകള്‍ വിതരണം ചെയ്യുക. ബാങ്ക് തുറന്ന് പ്രവര്‍ത്തിക്കുന്ന എല്ലാദിവസവും കാര്‍ഡിനുള്ള അപേക്ഷ ഓണ്‍ലൈനായി സ്വീകരിച്ച് കാര്‍ഡ് അനുവദിക്കും. എന്നാല്‍ നാല് ലക്ഷം വരെയായിരിക്കും ക്രെഡിറ്റ് കാര്‍ഡിന്‍റെ പരിധി. ഇന്‍സ്റ്റന്‍റ് ക്രെഡിറ്റ് കാര്‍ഡ് അനുവദിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ക്രെഡിറ്റ് കാര്‍ഡ് ഉപയോക്താക്കളുടെ കയ്യിലെത്തുന്നതാണ് സംവിധാനം.

icici-bank

ഫെസ്റ്റിവല്‍ സീസണ്‍ ആരംഭിച്ചതോടെ ഓണ്‍ലൈന്‍ ഷോപ്പിംഗ് ഉള്‍പ്പെടെ അത്യാകര്‍ഷകങ്ങളായ ഓഫറുകള്‍ ഉപയോഗപ്പെടുത്തുന്നതിന് ഉപയോക്താക്കളെ സഹായിക്കുന്നതിന്‍റെ ഭാഗമായാണ് ബാങ്കിന്‍റെ നീക്കം. ഇ കൊമേഴ്സ് വെബ്സൈറ്റുകള്‍ ഷോപ്പിംഗ് നടത്തുന്നവര്‍ക്കാണ് ഇന്‍സ്റ്റന്‍റ് ക്രെഡിറ്റ് കാര്‍‍ഡ് ഏറ്റവും ഉപയോഗപ്രദമാവുക. ഐസിഐഎസിഐ ബാങ്കിന്‍റെ ഇന്‍റര്‍നെറ്റ് ബാങ്കിംഗ് പ്ലാറ്റ്ഫോം വഴിയും മൊബൈല്‍ ആപ്പ് ഐമൊബൈല്‍ വഴിയും ക്രെഡിറ്റ് കാര്‍ഡിനായി അപേക്ഷ നല്‍കാവുന്നതാണ്.

English summary
The country's largest private sector lender, ICICI Bank launched instant credit cards enabling its savings account customers to get a credit card instantly, in a completely digital and paperless manner.
Please Wait while comments are loading...