കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍വ്വീസ് ചാര്‍ജ്ജില്ല: ഉപയോക്താക്കളെ പിഴിയില്ല, പോസ്റ്റല്‍ പേയ്‌മെന്റ് ബാങ്ക് താരമാവുന്നു

Google Oneindia Malayalam News

ദില്ലി: പൊതുമേഖലാ ബാങ്കുകള്‍ ആളെക്കൊല്ലുന്ന ചാര്‍ജ്ജുമായി അരങ്ങു വാഴുമ്പോള്‍ ആശ്വാസമായി പോസ്റ്റല്‍ ബാങ്കിംഗ്. റിസര്‍വ് ബാങ്കിന്റെ അംഗീകാരത്തോടെ ആരംഭിച്ച പേയ്‌മെന്റ് ബാങ്കിംഗ് സ്ഥാപനങ്ങളുടെ കൂട്ടത്തിലാണ് രാജ്യത്തെ പോസ്റ്റ് ഓഫീസുകള്‍ കേന്ദ്രീകരിച്ചുള്ള പേയ്‌മെന്റ് ബാങ്കിംഗ് സേവനങ്ങള്‍ ആരംഭിക്കുന്നത്.

ബാങ്കുകളുടെ എടിഎമ്മുകളില്‍ നാലോ അഞ്ചോ തവണ മാത്രം സൗജന്യ പണമിടപാടുകള്‍ നടത്താന്‍ മാത്രം അനുമതിയുള്ളപ്പോഴാണ് പോസ്റ്റല്‍ എടിഎം കാര്‍ഡുകള്‍ ആജീവനാന്ത സൗജന്യ സേവനങ്ങള്‍ ലഭ്യമാക്കുന്നത്. പോസറ്റല്‍ പേയ്‌മെന്റ് ബാങ്ക് അനുവദിക്കുന്ന കാര്‍ഡ് ഉപയോഗിച്ച് ഏത് എടിഎം വഴിയും ഇ
ടപാടുകള്‍ നടത്താന്‍ കഴിയുമെന്നതും മറ്റൊരു പ്രത്യേകതയാണ്. 100 രൂപ മാത്രമാണ് മിനിമം ബാലന്‍സ്.

post-600

പോസ്റ്റ് ഓഫീസ് പേയ്‌മെന്റ് ബാങ്കുകള്‍ പൊതുമേഖലാ ബാങ്കുകളുടെ എടിഎമ്മുമായി ബന്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ ജനുവരിയിലാണ് ആരംഭിച്ചത്. ഇതോടെ എല്ലാ എടിഎമ്മുകളില്‍ നിന്നും പോസ്റ്റ് ഓഫീസ് റൂപേ കാര്‍ഡുകള്‍ ഉപയോഗിച്ച് ഇടപാടുകള്‍ നടത്തുന്നതിനുള്ള സംവിധാനവും നിലവില്‍ വന്നു. 50 രൂപ മാത്രമാണ് പോസ്റ്റ് ഓഫീസ് പേയ്‌മെന്റ് ബാങ്കില്‍ അക്കൗണ്ട് തുടങ്ങുന്നതിനാവശ്യമായ തുക. അക്കൗണ്ട് തുടങ്ങുന്നതിനായി നേരിട്ട് പോസ്റ്റ് ഓഫീസിലെത്തിയോ പോസ്റ്റ്മാന്റെ പക്കല്‍ നിന്ന് അപേക്ഷ ഫോം പൂരിപ്പിച്ച് നല്‍കിയോ സേവിംഗ്‌സ് അക്കൗണ്ട് തുടങ്ങാന്‍ സാധിക്കും.

2016 മാര്‍ച്ച് 20നായിരുന്നു റിസര്‍വ് ബാങ്ക് ആദിത്യ ബിര്‍ള, ടെക് മഹീന്ദ്ര, പേടിഎം, ഇന്ത്യാ പോസ്റ്റ് എന്നിവയ്ക്ക് പേയ്‌മെന്റ് ബാങ്ക് ആരംഭിക്കുന്നതിനുള്ള അനുമി നല്‍കിയത്. ലോണുകള്‍, മ്യൂച്വല്‍ ഫണ്ടുകള്‍, ഡെബിറ്റ്- ക്രെഡിറ്റ് കാര്‍ഡ് സേവനങ്ങള്‍ എന്നിവയാണ് പേയ്‌മെന്റ് ബാങ്ക് വഴി ഇന്ത്യാ പോസ്റ്റില്‍ ലഭ്യമാകുക.

English summary
The government on Monday launched the India Post Payments Bank (IPPB), a basic financial services facility, as a pilot in Raipur and Ranchi with plans to scale it up to 650 branches by the end of September.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X