ഓൾ ടൈം ലോ ഓഫറുമായി ഇന്‍ഡിഗോ: ടിക്കറ്റുകൾ 900 രൂപയ്ക്ക് താഴെ!!!

  • Written By:
Subscribe to Oneindia Malayalam

ദില്ലി: കുറഞ്ഞ ടിക്കറ്റ് നിരക്കുമായി ഇൻഡിഗോ എയർലൈൻസ്. ഓൾ ടൈം ലോ എന്ന് പേരിട്ടിരിക്കുന്ന പ്രമോഷണൽ ഓഫറിന് കീഴിലാണ് കമ്പനി 899 രൂപ മുതലുള്ള ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചിട്ടുള്ളത്. 2017 ജൂലൈ ഒന്നുമുതൽ 2017 സെപ്തംബർ 31 വരെയുള്ള കാലയളവിലുള്ള യാത്രകൾക്ക് ജൂൺ 14 വരെയാണ് ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ കഴിയുക. എന്നാൽ പരിമിതമായ റൂട്ടുകളിൽ മാത്രമായിരിക്കും ഓഫർ ലഭിക്കുകയെന്ന് എയർലൈൻ വ്യക്തമാക്കിയിട്ടുണ്ട്.

അഗർത്തല, അഹമ്മദാബാദ്, അമൃത്സർ, ബഗ്ദോഗ്ര, ബെംഗളൂരു, ഭുവനേശ്വർ, ചണ്ഡിഗഡ്, ചെന്നൈ, കോയമ്പത്തൂർ, ഡെറാഡൂൺ, ദില്ലി, ദിബ്രുഗര്‍, ഗോവ, ഗുവാഹത്തി, ഹൈദരാബാദ്, ഇംഫാല്‍, ഇൻഡോർ, മണിപ്പൂർ, ജെയ്പൂർ, ജമ്മു കശ്മീർ,  കൊല്‍ക്കത്ത,ലഖ്നൊ, മധുരൈ, മംഗളൂരു, മുംബൈ, ഉദയ്പൂർ,  നാഗ്പൂർ, പോർട്ട്ബ്ലെയർ, റായ്പൂർ, ശ്രീനഗര്‍, റാഞ്ചി, വഡോധര, റാഞ്ചി, വിശാഖപട്ടണം എന്നിവിടങ്ങളിൽ നിന്നുള്ള നോണ്‍ സ്റ്റോപ്പ് വിമാനങ്ങൾക്കാണ് ഓഫർ ബാധകമായിട്ടുള്ളത്.

indigo

കേരളത്തിൽ, കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്ന് പുറപ്പെടുന്ന നോൺ സ്റ്റോപ്പ് വിമാനങ്ങളിലായിരിക്കും ഈ ഓഫര്‍ ലഭ്യമാകുക. ഇൻഡിഗോയുടെ എല്ലാ പ്ലാറ്റ്ഫോമുകളിലും ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യമുണ്ടായിരിക്കും. ബഗ്ദോഗ്ര- ഗുവാഹത്തി (899 രൂപ), ബെംഗളൂരു- ദില്ലി (2,999രൂപ) എന്നിങ്ങനെയാണ് വെബ്സൈറ്റില്‍ നൽകിയിട്ടുള്ള ടിക്കറ്റ് നിരക്ക്.

English summary
IndiGo Announces 'All-Time Low' Offer, Tickets Below Rs. 900.
Please Wait while comments are loading...