കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പഴയ നോട്ടുകള്‍ ഉപയോഗിക്കുന്നതിനെതിരെ ജിയോ, പേയ്‌മെന്റ് ബാങ്ക് പൊളിയുമെന്ന് ഭയം!!!

ഡിസംബര്‍ 15 വരെ പഴയ നോട്ടുകള്‍ പ്രീപെയ്ഡ് റീച്ചാര്‍ജിനായി സ്വീകരിക്കാനുള്ള നീക്കത്തിനെതിരെയാണ് ജിയോ

  • By Sandra
Google Oneindia Malayalam News

കൊല്‍ക്കത്ത: ഇന്ത്യയിലെ ടെലികോം കമ്പനികള്‍ക്കെതിരെ കൊമ്പുകോര്‍ത്ത് റിലയന്‍സ് ജിയോ. പഴയ 500 രൂപ നോട്ടുകള്‍ പ്രീപെയ്ഡ് റീച്ചാര്‍ജിന് ഉപയോഗിക്കുന്നതിനെതിരെയാണ് ജിയോ രംഗത്തെത്തിയിട്ടുള്ളത്. ഡിസംബര്‍ 15 വരെ പഴയ നോട്ടുകള്‍ പ്രീപെയ്ഡ് റീച്ചാര്‍ജിനായി സ്വീകരിക്കാനുള്ള നീക്കത്തെ വിമര്‍ശിച്ചാണ് ജിയോ രംഗത്തെത്തിയിട്ടുള്ളത്.

റിലയന്‍സ് ജിയോ വെല്‍ക്കം ഓഫറിന് പിന്നാലെ 'ജിയോ ഹാപ്പി ന്യൂഇയര്‍' ഓഫറും ജിയോ അവതരിപ്പിച്ചിരുന്നു. വെല്‍ക്കം ഓഫര്‍ ഡിസംബര്‍ 31ന് അവസാനിരിക്കെയാണ് നിബന്ധനകളില്‍ മാറ്റം വരുത്തിക്കൊണ്ടുള്ള ജിയോ ഹാപ്പി ന്യൂ ഇയര്‍ ഓഫറുമായി ജിയോ വരുന്നത്. ഈ രണ്ട് ഓഫറുകള്‍ക്കും കേന്ദ്രത്തിന്റെ ഇളവ് തിരിച്ചടിയാവുമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടല്‍.

ദുരുപയോഗം തടയാനോ!!

ദുരുപയോഗം തടയാനോ!!

റീട്ടെയില്‍ വില്‍പ്പനയെ ദുരുപയോഗം ചെയ്യുന്നതിന് കേന്ദ്രസര്‍ക്കാരിന്റെ നീക്കം വഴിവെയ്ക്കുമെന്നാണ് ജിയോ ഉന്നയിക്കുന്ന ആരോപണം.

 ടെലികോം കമ്പനികള്‍ക്കെതിരെ

ടെലികോം കമ്പനികള്‍ക്കെതിരെ

സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷനിലാണ് റിലയന്‍സ് ജിയോ പ്രീപെയ്ഡ് റീച്ചാര്‍ജിന് അസാധുവാക്കിയ 500 രൂപ നോട്ടുകള്‍ ഉപയോഗിക്കാമെന്ന നീക്കത്തെ വിമര്‍ശിച്ച് രംഗത്തെത്തിയത്. നോട്ട് നിരോധനത്തെ തുടര്‍ന്ന് ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമെന്നോണമായിരുന്നു സര്‍ക്കാരിന്റെ നീക്കം.

കള്ളപ്പണം വെളുപ്പിയ്ക്കാന്‍ റീച്ചാര്‍ജ്ജ്

കള്ളപ്പണം വെളുപ്പിയ്ക്കാന്‍ റീച്ചാര്‍ജ്ജ്

പഴയ നോട്ടുകള്‍ കൈവശമുള്ളവര്‍ക്ക് റീച്ചാര്‍ജ്ജ് ചെയ്യുക വഴി അത് മാറ്റിയെടുക്കാമെന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തിന് പിന്നിലുള്ള ലക്ഷ്യം. എന്നാല്‍ റീച്ചാര്‍ജ്ജിന്റെ മറവില്‍ വ്യാപകമായി പഴയനോട്ടുകള്‍ മാറ്റിയെടുക്കാനുള്ള ശ്രമം നടക്കുന്നതായും ആരോപണമുയര്‍ന്നിരുന്നു.

 കേന്ദ്ര നീക്കം ജിയോയ്ക്ക് തിരിച്ചടി

കേന്ദ്ര നീക്കം ജിയോയ്ക്ക് തിരിച്ചടി

ടെലികോം കമ്പനികള്‍ക്ക് ഡിസംബര്‍ 25വരെ ഇത്തരമൊരു അവസരം നല്‍കുന്നതോടെ ജിയോയുടെ വെല്‍ക്കം ഓഫര്‍ ഉപയോഗിക്കുന്ന ഉപയോക്താള്‍ പിന്‍വലിയുമെന്നാണ് ജിയോയുടെ കണക്കുകൂട്ടല്‍. ഇതിന് പുറമേ ജിയോ പുറത്തിറക്കിയ 'ജിയോ ഹാപ്പി ന്യൂഇയര്‍' ഓഫര്‍ മാര്‍ച്ച് വരെ നല്‍കാമെന്നാണ് കമ്പനി നല്‍കിയ വാഗ്ദാനം. ഇതിനും ഈ നീക്കം തിരിച്ചടിയാവുമെന്ന് കമ്പനി കരുതുന്നു.

നവംബര്‍ 24 വരെ

നവംബര്‍ 24 വരെ

നവംബര്‍ എട്ടിലെ നോട്ടുനിരോധനത്തെക്കുറിച്ചുള്ള പ്രഖ്യാപനത്തെ തുടര്‍ന്ന് നവംബര്‍ 24വരെ അസാധുവാക്കിയ 500 രൂപ നോട്ടുകള്‍ പ്രീപെയ്ഡ് റീച്ചാര്‍ജിനായി ഉപയോഗിക്കാമെന്നായിരുന്നു കേന്ദ്ര പ്രഖ്യാപനം. പിന്നീട് ഈ സൗകര്യം ഡിസംബര്‍ 15 വരെ നീട്ടിനില്‍കിയിരുന്നു.

ദുരുപയോഗം തടയാന്‍ നടപടി

ദുരുപയോഗം തടയാന്‍ നടപടി

പഴയ 500 രൂപ നോട്ടുകള്‍ റീച്ചാര്‍ജിന് സ്വീകരിക്കുമ്പോളുള്ള ദുരുപയോഗം തടയുന്നതിന് സാധ്യമായ എല്ലാ മാര്‍ഗ്ഗങ്ങളും സ്വീകരിച്ചുവെന്നാണ് ടെലികോം കമ്പനികള്‍ വ്യക്തമാക്കുന്നത്.

റിലയന്‍സ് പേയ്‌മെന്റ് ബാങ്ക്

റിലയന്‍സ് പേയ്‌മെന്റ് ബാങ്ക്

എയര്‍ടെല്‍ ബാങ്കിംഗ് സംവിധാനം ആരംഭിച്ചതിന് പിന്നാലെ റിലയന്‍സും പണമിടപാടുകള്‍ക്കായി പേയ്‌മെന്റ് ബാങ്ക് ആരംഭിച്ചിരുന്നു. ഇന്റര്‍നെറ്റ് വഴിയുള്ള ഇടപാടുകള്‍ സാധ്യമാകുന്ന ഈ സംവിധാനത്തിന് കേന്ദ്രസര്‍ക്കാര്‍ നീക്കം ഭീഷണിയാവുമെന്ന കണ്ടെത്തലാണ് റിലയന്‍സിനെ വിറളി പിടിപ്പിയ്ക്കുന്നത്.

English summary
Jio at war with other telcos over use of old Rs 500 notes for mobile recharges.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X