ടെലികോം മേഖല വിയര്‍ക്കുന്നു, ഭാരതീയ എയര്‍ടെലിന്റെ വരുമാനത്തിലെ ഇടിവ് ഞെട്ടിക്കും

  • Posted By:
Subscribe to Oneindia Malayalam

മുംബൈ: പരിധിയില്ലാത്ത ഓഫറുമായി എത്തിയ റിലന്‍സ് ജിയോയുടെ എന്‍ട്രിയിലൂടെ ടെലികോം മേഖലയില്‍ വമ്പന്‍മാര്‍ വിയര്‍ക്കുന്നു. 2017 മാര്‍ച്ചില്‍ ജിയോയുടെ കടന്ന് വരവ് ഭാരതിയ എയര്‍ട്ടലിന് വമ്പന്‍ ഇടിവ് സംഭവിച്ചതായി പുതിയ റിപ്പോര്‍ട്ട്. നെറ്റ് വരുമാനത്തില്‍ 72 ശതമാനം ഇടിവുണ്ടായതായി റിപ്പോര്‍ട്ടുകള്‍ ചൂണ്ടികാട്ടുന്നു.

എയര്‍ട്ടലിന്റെ വരുമാനം 373.4 കോടിയായി കുറഞ്ഞതായാണ് കമ്പനി പറയുന്നത്. ഇന്ത്യന്‍ ടെലികോം മേഖലയില്‍ ചലനം സൃഷ്ടിച്ച റിലയന്‍സ് ജിയോ കഴിഞ്ഞ ഏതാനും മാസങ്ങളായി ആകര്‍ഷകമായ ഓഫറുകളാണ് പ്രഖ്യാപിച്ചത്.

എതിരാളിയായി

എതിരാളിയായി

ഹാപ്പി ന്യൂയര്‍ ഓഫര്‍, സമ്മര്‍ പ്രൈസ് ഓഫര്‍ തുടങ്ങി പഭോക്താക്കളെ അത്ഭുതപ്പെടുത്തുന്ന ഓഫറുകളുമായി എത്തിയ ജിയോ ഉപഭോക്താക്കള്‍ക്കിടയില്‍ സ്റ്റാറായപ്പോള്‍ ടെലികോം മേഖലയിലെ മറ്റ് വമ്പന്‍മാര്‍ക്കിടെയിലെ ഏറ്റവും എതിരാളിയായി മാറുകയായിരുന്നു.

പ്രൈം ടൈം ഓഫര്‍

പ്രൈം ടൈം ഓഫര്‍

ഏപ്രില്‍ 15 ഓടെ ജിയോയുടെ പ്രൈം ടൈം ഓഫറിലേക്ക് മാറാനുള്ള കാലവധി കഴിഞ്ഞിരിക്കുകയാണ്. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 72 ദശലക്ഷം പേര്‍ ജിയോ പ്രൈം ടൈം മെമ്പര്‍ഷിപ്പിലേക്ക് മാറി.

വെല്ലുവിളി

വെല്ലുവിളി

കഴിഞ്ഞ ഏതാനും മാസങ്ങളായി ആകര്‍ഷകമായ ഓഫറുകള്‍ പ്രഖ്യാപിച്ച ജിയോയുടെ സര്‍പ്രൈസ് ഓഫറിന്റെ കാലാവധി നീട്ടിയത് ടെലികോം മേഖലയിലെ വമ്പന്മാരായ എയര്‍ടെല്‍, വോഡഫോണ്‍, ഐഡിയ തുടങ്ങിയവയ്ക്ക് വെല്ലുവിളിയായിരുന്നു.

2016 സെപ്തംബറില്‍

2016 സെപ്തംബറില്‍

2015 സെപ്തംബറിലാണ് ടെലികോം മേഖലയെ ഞെട്ടിച്ചുകൊണ്ട് ജിയോ പുതിയ ഓഫറുമായി എത്തിയത്. മൂന്ന് മാസത്തേക്ക് വെല്‍കം ഓഫര്‍ എന്ന പേരിലായിരുന്നു ആദ്യ ഓഫര്‍.

English summary
Jio impact: Bharti Airtel consolidated net income down 72%.
Please Wait while comments are loading...