ഒരു ജിബി ഡാറ്റയ്ക്ക് 49 രൂപ!! റിലയന്‍സ് ജിയോയില്‍ പുതിയ പ്ലാനുകള്‍, ഡാറ്റയും വോയ്സ് കോളും!!
ദില്ലി: കുറഞ്ഞ നിരക്കില്‍ ഡാറ്റാ പ്ലാനുമായി റിലയന്‍സ് ജിയോ. 49 രൂപയ്ക്കാണ് റിലയന്‍സ് 1 ജിബി 4ജി ഡാറ്റ നല്‍കുന്നത്. 28 ദിവസമാണ് ഓഫർ കാലാവധി. റിപ്പബ്ലിക് ദിന പ്രമോഷന്റെ ഭാഗമായാണ് റിലയൻസ് ജിയോ പുതിയ ഓഫർ പുറത്തിറക്കിയിട്ടുള്ളത്. 49 രൂപയുടെ പ്ലാനിന് പുറമേ 11 രൂപ, 21രൂപ, 51 രൂപ, 101 രൂപ എന്നീ നിരക്കുകളിലും ജിയോ ഓഫർ പുറത്തിറക്കിയിട്ടുണ്ട്. എന്നാൽ റിലയന്‍സ് ജിയോ ജൂലൈയില്‍ പുറത്തിറക്കിയ ഫീച്ചര്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് മാത്രമാണ് ഈ പ്രീ പെയ്ഡ് പ്ലാനുകൾ ലഭിക്കുക. വ്യാഴാഴ്ചയാണ് കമ്പനി ഓഫര്‍ പുറത്തിറക്കിയത്.
1ജിബി ഡാറ്റയ്ക്ക് പുറമേ ജിയോ ആപ്പ് സേവനങ്ങളായ ജിയോ മ്യൂസിക്, ജിയോ സിനിമ, ജിയോ ടിവി എന്നിവയുടെ സേവനവും ലഭിക്കും. നോൺ ജിയോ ഫോണ്‍ ഉപയോക്താക്കള്‍ക്ക് 500എംബി ഡാറ്റ നൽകുന്ന പ്ലാൻ ഉടൻ തന്നെ അപ്ഗ്രേഡ് ചെയ്യും. 1ജിബി 1.5 ജിബി എന്ന തോതിലായിരിക്കും പ്ലാന്‍ അപഗ്രേഡ് ചെയ്യുക.

2017ന്റെ നാലാമത്തെ പാദത്തിൽ റിലയന്‍സ് ജിയോ ഫോണാണ് വിപണിയിൽ മുൻപന്തിയിൽ നിൽക്കുന്നതെന്ന് കൗണ്ടർ പോയിന്റ് റിസര്‍ച്ച് വ്യക്തമാക്കിയിരുന്നു. ഇന്ത്യൻ ടെലികോം വിപണയില്‍ റിലയന്‍സ് ജിയോയ്ക്ക് ആധിപത്യമുറപ്പിക്കാൻ ജിയോ ഫീച്ചർ ഫോണ്‍ സഹായിച്ചുവെന്നാണ് ഗവേഷണ ഫലം അവകാശപ്പെടുന്നത്. സാംസംഗിനേയും മൈക്രോമാക്സിനെയും തള്ളി 26 ശതമാനത്തിന്റെ വർധനവാണ് ജിയോയുടെ വിപണി മൂല്യത്തില്‍ ഉണ്ടായിട്ടുള്ളത്. നാലാമത്തെ പാദത്തില്‍ സാംസംഗും മൈക്രോമാക്സും രണ്ടും മൂന്നും സ്ഥാനങ്ങളിലാണുള്ളതെന്നും ഗവേഷണ ഫലം വ്യക്തമാക്കുന്നു.
1500 രൂപയ്ക്കായിരുന്നു റിലയന്‍സ് ജിയോ ആദ്യത്തെ 4ജി ഫീച്ചര്‍ ഫോണ്‍ പുറത്തിറക്കിയത്. മൂന്ന് വര്‍ഷത്തിന് ശേഷം റീഫണ്ട് ചെയ്യാവുന്ന ഈ തുക മാത്രമാണ് ഫോണിന് വേണ്ടി ഈടാക്കിയിരുന്നത്. ഇന്ത്യന്‍ ടെലികോം വിപണിയില്‍ ആധിപത്യമുറപ്പിച്ചിട്ടുള്ള ഭാരതി എയർടെൽ, ബിഎസ്എൻഎൽ, വോഡഫോൺ എന്നീ കമ്പനികളും റിലയന്‍സ് ജിയോ തുടക്കം കുറിച്ച ട്രെന്‍ഡിനൊപ്പം ഫോണുകള്‍ പുറത്തിറക്കിയിരുന്നു.
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications