കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓഹരി വിപണിയില്‍ 2009 ആവര്‍ത്തിക്കുമോ?

Google Oneindia Malayalam News

മുംബൈ: 2009ലെ പൊതു തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ഉടന്‍ ഓഹരി വിപണിയിലുണ്ടായ ചാഞ്ചാട്ടം അദ്ഭുതകരമായിരുന്നു. വാങ്ങാനും വില്‍ക്കാനുമുള്ള തിക്കും തിരക്കും താങ്ങാനാകാതെ മണിക്കൂറോളം വിപണി അടച്ചിടേണ്ടി വന്നു. ഒടുവില്‍ ക്ലോസ് ചെയ്തത് റെക്കോര്‍ഡ് ഉയരത്തിലും.

നിക്ഷേപകരും സ്റ്റോക്ക് ബ്രോക്കര്‍മാരും ഇത്തവണ എന്തു നടക്കുമെന്ന ആശങ്കയിലാണ്. നരേന്ദ്രമോഡിയുടെ നേതൃത്വത്തില്‍ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപകര്‍. ഏതെങ്കിലും ഒരു പ്രത്യേക മുന്നണിയ്ക്ക് വ്യക്തമായ അധികാരത്തിലെത്താന്‍ കഴിയുമെന്ന സൂചന ലഭിച്ചാല്‍ അത് ഓഹരിവിപണിയില്‍ വെടിക്കെട്ട് തന്നെയുണ്ടാക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

Share Market

ബിജെപിയാണ് അധികാരത്തിലെത്തുന്നതെങ്കില്‍ നിര്‍മാണമേഖലയില്‍ വന്‍കുതിപ്പ് തന്നെയുണ്ടാകുമെന്ന സ്വപ്‌നത്തിലാണ് ചിലര്‍. ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യം നിലവില്‍ വന്നാല്‍ അത് ഓഹരി വിപണിയെയും പ്രതികൂലമായി ബാധിക്കും.

എന്തായാലും തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്ന മെയ് 16ന് ട്രേഡിങ് സമയം കൂട്ടണമെന്നും തൊട്ടടുത്ത ദിവസമായ 17ന് വ്യാപാരം അനുവദിക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ട് പ്രമുഖ ബ്രോക്കിങ് സ്ഥാപനങ്ങള്‍ വിപണിയെ നിയന്ത്രിക്കുന്ന സെബിയെ സമീപിച്ചു കഴിഞ്ഞു. ശനിയും ഞായറും സാധാരണ ഓഹരിവിപണി പ്രവര്‍ത്തിക്കാറില്ല.

English summary
Brokers have sought permission from the Securities & Exchange Board of India ( Sebi) to extend trading hours on the stock exchanges on May 16 - the day of Lok Sabha election results 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X