Get Updates
Get notified of breaking news, exclusive insights, and must-see stories!

ലുലു മാള്‍ മുംബൈയിലേക്കും...; സ്വന്തം തട്ടകത്തില്‍ അംബാനിയോട് നേരിട്ട് മുട്ടാന്‍ യൂസഫലി

മുംബൈ: ലോകമെമ്പാടും ഷോപ്പിംഗ് മാളുകളും ഹൈപ്പര്‍മാര്‍ക്കറ്റുകളുമുള്ള ലുലു ഗ്രൂപ്പ് രാജ്യത്തിന്റെ വാണിജ്യ നഗരമായ മുംബൈയിലും കാലുറപ്പിക്കാന്‍ പോകുന്നു. യുഎഇ ആസ്ഥാനമായുള്ള റീട്ടെയില്‍ ഭീമനായ ലുലു ഗ്രൂപ്പ്, മുംബൈയില്‍ ഒരു ഷോപ്പിംഗ് മാളോ ഹൈപ്പര്‍മാര്‍ക്കറ്റോ സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ്. ഇതിനാവശ്യമായ സ്ഥലം കണ്ടെത്താനുള്ള ശ്രമത്തിലാണ് തങ്ങളെന്ന് ലുലു ഷോപ്പിംഗ് മാളുകളുടെ ഡയറക്ടര്‍ ഷിബു ഫിലിപ്‌സ് പറഞ്ഞു.

മുംബൈയില്‍ നടക്കുന്ന മാപിക് ഇന്ത്യ 2024 എന്ന റീട്ടെയില്‍ കോണ്‍ഫറന്‍സിന്റെ ഭാഗമായി ഹിന്ദുസ്ഥാന്‍ ടൈംസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഭൂമി ലഭ്യതയെ ആശ്രയിച്ച് തങ്ങള്‍ ഒരു മാളോ ഹൈപ്പര്‍മാര്‍ക്കറ്റോ മുംബൈയില്‍ കൊണ്ടുവരും എന്ന് ഷിബു ഫിലിപ്‌സ് പറഞ്ഞു. മുംബൈക്ക് പുറമെ ഡല്‍ഹി-എന്‍സിആര്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലും കമ്പനിക്ക് പദ്ധതികളുണ്ട്.

Lulu Mall

'ഞങ്ങള്‍ മുംബൈയിലേക്ക് വരികയാണെന്നും ലാന്‍ഡ് ടീം ഞങ്ങളുടെ ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ ഭൂമി തേടുകയാണെന്നും മാത്രം ഇപ്പോള്‍ പറയാന്‍ കഴിയും. ഒരു മാളോ ഹൈപ്പര്‍മാര്‍ക്കറ്റോ ഇവിടെ ഉണ്ടാക്കിയേക്കാം. അത് നമുക്ക് ലഭിക്കുന്ന ഭൂമിയെ ആശ്രയിച്ചിരിക്കും,' ഷിബു ഫിലിപ്‌സ് പറഞ്ഞു. നോയിഡയിലെ ഭൂമിക്കായി ഇപ്പോള്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാളുകള്‍ക്കും ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ക്കും മറ്റ് ബിസിനസുകള്‍ക്കുമായി ഇന്ത്യയില്‍ 19,000 കോടിയിലധികം രൂപയുടെ നിക്ഷേപം 2022 ല്‍ ലുലു ഗ്രൂപ്പ് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി കേരളത്തിലെ തിരൂര്‍, പെരിന്തല്‍മണ്ണ, കോട്ടയം, പാലക്കാട് എന്നിവിടങ്ങളിലും വാരണാസി, പ്രയാഗ്രാജ്, ഹൈദരാബാദ്, ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലും തങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

യുഎഇ, ഇന്ത്യ, സൗദി അറേബ്യ, ബഹ്റൈന്‍, കുവൈറ്റ്, ഒമാന്‍, ഖത്തര്‍, ഈജിപ്ത്, മലേഷ്യ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ ലുലു ഗ്രൂപ്പിന് പ്രവര്‍ത്തനമുണ്ട്. ജിസിസി, ഈജിപ്ത്, ഇന്ത്യ, എന്നിവിടങ്ങളില്‍ 260 ലുലു സ്റ്റോറുകളും 24 ഷോപ്പിംഗ് മാളുകളും കമ്പനി നടത്തുന്നുണ്ട്. ഇന്ത്യയില്‍ കൊച്ചി, തിരുവനന്തപുരം, ബെംഗളൂരു, ലഖ്നൗ, കോഴിക്കോട്, പാലക്കാട്, ഹൈദാരാബാദ് എന്നിവിടങ്ങളിലാണ് ലുലു മാളുകള്‍ നിലവില്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്നത്.

ഇന്ത്യയില്‍ മിക്‌സഡ് യൂസ്ഡ് ഡെവലപ്‌മെന്റ് നടത്താന്‍ കമ്പനി ആഗ്രഹിക്കുന്നുവെന്ന് പാനല്‍ ചര്‍ച്ചയില്‍ സംസാരിച്ച ഫിലിപ്‌സ് പറഞ്ഞു. 'ഷോപ്പിംഗിനപ്പുറം പരമ്പരാഗത റീട്ടെയില്‍, ആളുകളുമായി ബന്ധപ്പെടാനും ഞങ്ങള്‍ ആഗ്രഹിക്കുന്നു. സുസ്ഥിരത പോലുള്ള ഘടകങ്ങള്‍ കണക്കിലെടുത്ത് വലിയ തോതിലുള്ള വിനോദത്തിനായി വലിയ ഇടങ്ങള്‍ വികസിപ്പിക്കാന്‍ ഞങ്ങള്‍ പദ്ധതിയിടുന്നു,' ഫിലിപ്‌സ് പറഞ്ഞു.

കഴിഞ്ഞ ആഴ്ചയാണ് കേരളത്തില്‍ ലുലു ഗ്രൂപ്പിന്റെ നാലാമത്തെ മാള്‍ കോഴിക്കോട്ട് തുറന്നത്. വൈകാതെ കോട്ടയത്തെ മാളും ഈ വര്‍ഷം തന്നെ തുറക്കും. മലപ്പുറം ജില്ലയിലെ തിരൂര്‍, പെരിന്തല്‍മണ്ണ എന്നീ നഗരങ്ങൡും ലുലു മാളിന്റെ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. നിലവില്‍ രാജ്യത്തെ ഏറ്റവും വലിയ ഷോപ്പിംഗ് മാള്‍ എന്ന വിശേഷണം മലയാളിയായ എംഎ യൂസഫലി ചെയര്‍മാനായിട്ടുള്ള ലുലു ഗ്രൂപ്പിന് സ്വന്തമാണ്.

2022 ല്‍ ലഖ്‌നൗവില്‍ ഉദ്ഘാടനം ചെയ്ത ലുലു മാളാണ് നിലവില്‍ രാജ്യത്തെ ഏറ്റവും വലിയ ഷോപ്പിംഗ് മാള്‍. 45.9 ഏക്കര്‍ അതായത് 18.6 ഹെക്ടര്‍ സ്ഥലത്ത് 19 ലക്ഷം സ്‌ക്വയര്‍ ഫീറ്റിലാണ് ലഖ്‌നൗവിലെ ലുലു മാള്‍ സ്ഥിതി ചെയ്യുന്നത്. ലോകോത്തര ഷോപ്പിംഗ് അനുഭവം സമ്മാനിക്കുന്നവയാണ് ലുലുവിന്റെ എല്ലാ മാളുകളും എന്നതിനാല്‍ തന്നെ വന്‍തോതില്‍ ആളുകള്‍ ലുലു മാളിലേക്ക് എത്താറുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+