മസാജ് പാര്‍ലറുകള്‍ക്ക് വേണ്ടത് ലൈംഗിക അടിമകളെ: ബെംഗളൂരുവിലും മുംബൈയിലുമെത്തുന്നത് തായ് വനിതകള്‍!

  • By: Sandra
Subscribe to Oneindia Malayalam

ബെംഗളൂരു: ഇന്ത്യയിലെ മസാജ് പാര്‍ലര്‍ ബിസിനസിന് കൊഴുപ്പേകുന്നത് തായ്ലന്‍ഡില്‍ നിന്നുള്ള വനിതകള്‍. തായ്ലന്‍ഡില്‍ മനുഷ്യക്കടത്തുവഴി ഇന്ത്യയിലെത്തിക്കുന്ന സ്ത്രീകളെയാണ് ഇത്തരത്തില്‍ സ്പാ- മസാജ് പാര്‍ലര്‍ ബിസിനസുകള്‍ക്ക് ഉപയോഗിച്ച് വരുന്നതെന്നാണ് പോലീസും മനുഷ്യാവകാശ പ്രവര്‍ത്തകരും സാക്ഷ്യപ്പെടുത്തുന്നത്. ഇത്തരത്തില്‍ 40 ഓളം തായ് വനിതകളെ ഈ വര്‍ഷം മാത്രം മസാജ് പാര്‍ലറുകളില്‍ നടത്തിയ റെയ്ഡ് വഴി രക്ഷപ്പെടുത്തിയിട്ടുണ്ടെന്നാണ് പോലീസ് നല്‍കുന്ന വിവരം. മുംബൈ, പൂനെ എന്നിവിടങ്ങളിലെ പോലീസ് റെയ്ഡിലാണ് ഇവരെ രക്ഷിച്ചിട്ടുള്ളത്. വേശ്യാവൃത്തി തൊഴിലായി സ്വീകരിച്ചവരും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നു.

ഇന്ത്യയിലെത്തുന്ന വിദേശ ടൂറിസ്റ്റുകള്‍ക്കും ഇന്ത്യക്കാര്‍ക്കും തായ് പെണ്‍കുട്ടികളോടും യുവതികളോടുമുള്ള കമ്പമാണ് ഇത്തരത്തില്‍ ഈ പെണ്‍കുട്ടികളുടെ ജീവിതത്തില്‍ ഇരുട്ടുവീഴ്ത്തുന്നത്. ഇന്ത്യയില്‍ നിന്ന് രക്ഷപ്പെടുത്തി തായ് ലന്‍ഡിലേയ്ക്ക് തിരികെപ്പോകുന്നവര്‍ക്ക് വേണ്ടി രാജ്യത്ത് പുനഃരധിവാസ ക്യാമ്പുകളും നൈപുണ്യ വികസന ക്ലാസുകളും നല്‍കിവരുന്നതായി തായ് എംബസി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

എന്തുകൊണ്ട് തായ് വനിതകള്‍

എന്തുകൊണ്ട് തായ് വനിതകള്‍

ത്വക്കിന്‍റെ കാര്യത്തില്‍ തായ് വനികള്‍ക്കുള്ള ഉയര്‍ന്ന പരിഗണനയാണ് ലൈംഗിക അടിമകളായി തായ് വനിതകളെ മാത്രം തിരഞ്ഞെടുക്കുന്നതിനുള്ള ഒരു കാരണമെന്നാണ് സേവ് ദി ചില്‍ഡ്രണ്‍ ഇന്ത്യ പ്രോഗ്രാം ഡയറക്ടര്‍ ജ്യോതി നാലെ പറയുന്നത്. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി പോലീസ് രക്ഷിവരും തായ് ലാന്‍ഡ് വനിതകളാണ് കണ്ടെത്തല്‍ ഇത്തരത്തില്‍ നിരവധി പേര്‍ മനുഷ്യക്കടത്ത് വഴി ഇന്ത്യയിലെത്തിയിട്ടുണ്ട് എന്നതിന്‍റെ തെളിവാണ്.

ലൈംഗിക അടിമകളിലേയ്ക്ക്

ലൈംഗിക അടിമകളിലേയ്ക്ക്

ദാരിദ്ര്യം തൊലില്ലായ്മ, പിമ്പുകളുടെ സ്വാധീനം, മനുഷ്യക്കടത്തുകാരുടെ കയ്യിലകപ്പെടല്‍ എന്നിങ്ങനെ പല കാരണങ്ങള്‍ കൊണ്ട് ലൈംഗിക അടിമകളാവാന്‍ നിര്‍ബന്ധിക്കപ്പെട്ടിട്ടുള്ളവരാണ് ഇത്തരത്തില്‍ രക്ഷപ്പെടുത്തിയിട്ടുള്ളവരില്‍ ഭൂരിഭാഗവും. തായ് ലന്‍ഡിന് പുറമേ അയല്‍രാജ്യങ്ങളാ നേപ്പാള്‍,ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള വനിതകളും പെണ്‍കുട്ടികളും ഇത്തരത്തില്‍ ലൈംഗിക അടിമകളായും വേശ്യാവൃത്തി തൊഴിലായി സ്വീകരിച്ചും ഇന്ത്യയില്‍ കഴിയുന്നുണ്ട്. അയല്‍രാജ്യങ്ങളില്‍ നിന്ന് മനുഷ്യക്കടത്ത് വഴി എത്തുന്നവരാണ് ഭൂരിഭാഗവും.

 ദാരിദ്യം തന്നെ കാരണം

ദാരിദ്യം തന്നെ കാരണം

കാര്യമായ വിദ്യാഭ്യാസം നേടാന്‍ കഴിയാത്തവരും കുടുംബത്തിന് താങ്ങാവാന്‍ ശ്രമിക്കുന്നവരുമാണ് ഇത്തരത്തില്‍ റാക്കറ്റുകളുടെ വലയിലായിട്ടുള്ളത്. പാവപ്പെട്ട കുടുംബങ്ങളില്‍ നിന്നുള്ള ഇവര്‍ക്ക് മറ്റ് മാര്‍ഗ്ഗങ്ങളില്ലാതായതോടെയാണ് ലൈംഗിക അടിമകളായി ജീവിതം തള്ളിനീക്കാന്‍ നിര്‍ബന്ധിതരാവുന്നത്.

ഇന്ത്യന്‍ നഗരങ്ങള്‍ വലവിരിക്കുന്നു

ഇന്ത്യന്‍ നഗരങ്ങള്‍ വലവിരിക്കുന്നു

ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ നിന്നായി നിരവധി തായ് യുവതികളെ രക്ഷപ്പെടുത്തിയിട്ടുണ്ടെന്ന് സ്ഥിരീകരിച്ച തായ് എംബസി ദില്ലി, ടൂറിസ്റ്റ് നഗരമായ ജയ്പൂര്‍, ടെക് ഹബ്ബായ ബെംഗളൂരു എന്നീ നഗരങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പേരെ റെയ്ഡില്‍ രക്ഷപ്പെടുത്തിയിട്ടുള്ളതെന്നും സാക്ഷ്യപ്പെടുത്തുന്നു. രക്ഷപ്പെടുത്തിയവര്‍ക്ക് വേണ്ടി തായ് ലന്‍ഡില്‍ നൈപുണ്യ വികസന ക്യാമ്പുകളും പുനരധിവാസ പദ്ധതികളും നല്‍കിവരുന്നതായും എംബസി വ്യക്തമാക്കി.

English summary
The booming spa and massage parlour business in India has led to increasing demand for women from Thailand, many of whom are being duped and trafficked into slavery in the country’s sex industry, police, diplomats and activists said wednessday.
Please Wait while comments are loading...