കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൊറട്ടോറിയം പ്രഖ്യാപിച്ചത് ലോൺ ഇഎംഐയ്ക്ക്: ക്രെഡിറ്റ് കാർഡ് തിരിച്ചടവിന് പലിശ ഈടാക്കും,നടപടി ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: കൊറോണ വ്യാപനത്തെ തുടർന്ന് കഴിഞ്ഞ ആഴ്ചയാണ് കേന്ദ്രസർക്കാർ കൊറോണ ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിച്ചത്. എന്നാൽ ദുരിതാശ്വാസ പാക്കേജുകൾ നടപ്പിലാക്കുന്നതിനുള്ള അധികാരം റിസർവ് ബാങ്ക് ബാങ്കുകൾക്ക് വിട്ടുനൽകിയിരുന്നു. അതുകൊണ്ട് തന്നെ തിരിച്ചടവുകളിലുള്ള ഇളവ്, പലിശ കുടശ്ശിക, എന്നിവ കടംകൊടുക്കുന്നവരെ ആശ്രയിച്ച് വ്യത്യാസപ്പെട്ടിരിക്കും. ദുരിതാശ്വാസ പാക്കേജ് സംബന്ധിച്ച നടപടികൾ ഏത് തരത്തിൽ നടപ്പിലാക്കാമെന്ന് ഓരോ ബാങ്കുകൾക്കും തീരുമാനിക്കാം. എന്നാൽ ഇത് സംബന്ധിച്ച് ജനങ്ങൾക്ക് നിരവധി സംശയങ്ങളും ആശയക്കുഴപ്പങ്ങളുമാണ് സൃഷ്ടിച്ചത്. ദുരിതാശ്വാസ പാക്കേജുകൾ അടിസ്ഥാനമാക്കി തീരുമാനങ്ങളെടുക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

തമിഴ്നാട്ടിൽ 50 പേർക്ക് കൂടി കൊറോണ: 45 പേരും നിസാമുദ്ദീൽ നിന്ന് മടങ്ങിയെത്തിയവർ, റെക്കോർഡ് വർധനവ്തമിഴ്നാട്ടിൽ 50 പേർക്ക് കൂടി കൊറോണ: 45 പേരും നിസാമുദ്ദീൽ നിന്ന് മടങ്ങിയെത്തിയവർ, റെക്കോർഡ് വർധനവ്

 മൊറട്ടോറിയം ഇഎംഐയ്ക്ക്

മൊറട്ടോറിയം ഇഎംഐയ്ക്ക്

കേന്ദ്രസർക്കാരിന്റെ ദുരിതാശ്വാസ പാക്കേജിൽ വായ്പയെടുത്തവർക്ക് മൂന്ന് മാസത്തെ ഗ്രേസ് കാലയളവ് നൽകാൻ നിർദേശിച്ചിട്ടുള്ളത് ഇഎംഐയ്ക്ക് തിരിച്ചടയ്ക്കുന്നതിന് മാത്രമാണ്. നിങ്ങൾക്ക് വായ്പാ തിരിച്ചടവ് ഉണ്ടെങ്കിൽ മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിലെ ഇഎംഐ അടയ്ക്കേണ്ടെന്ന് ചുരുക്കം. അതുകൊണ്ട് മൂന്ന് മാസത്തെ ഇഎംഐ എഴുതിത്തള്ളിയെന്ന് അർത്ഥമില്ല. ലോൺ എഴുത്തിത്തള്ളലല്ല. മറിച്ച് ഇഎംഐ അടയക്കാൻ മൂന്ന് മാസത്തെ അധിക സമയം അനുവദിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. എന്നാൽ മൂന്ന് മാസം അടയ്ക്കാത്ത തുകയുടെ പലിശ ബാങ്കുകൾക്ക് ഈടാക്കാൻ സാധിക്കും.

 നിങ്ങൾക്ക് മുമ്പിലുള്ള മാർഗ്ഗങ്ങൾ ഇങ്ങനെ

നിങ്ങൾക്ക് മുമ്പിലുള്ള മാർഗ്ഗങ്ങൾ ഇങ്ങനെ

സർക്കാർ പ്രഖ്യാപിച്ച ദുരിതാശ്വാസ പാക്കേജ് പ്രകാരം മൂന്ന് മാസത്തെ ഇഎംഐ എഴുതിത്തള്ളിയതല്ല. എന്നിരുന്നാലും ഈ മാസങ്ങളിലെ തിരിച്ചടക്കാത്ത തുകയുടെ പലിശ ബാങ്കുകൾക്ക് ഈടാക്കാം. എന്നാൽ ഈ തീരൂമാനങ്ങൾ വ്യക്തിഗത വായ്പ നൽകുന്നതിൽ ചില വ്യത്യാസങ്ങൾ ഉണ്ടാക്കാം. ചിലർക്ക് വായ്പാ കാലാവധി വർധിപ്പിക്കാനുള്ള മാർഗ്ഗം തിരഞ്ഞെടുക്കാം. അല്ലാത്തവർക്ക് ബുള്ളറ്റ് പേയ്മെന്റ് നേടുകയോ ജൂൺ മുതൽ ഇഎംഐ വർധിപ്പിക്കുകയോ ചെയ്യാനും സാധിക്കും.

ക്രെഡിറ്റ് കാർഡ് ബാലൻസ്

ക്രെഡിറ്റ് കാർഡ് ബാലൻസ്


ക്രെഡിറ്റ് കാർഡ് ബാലൻസിന്റെ കാര്യത്തിൽ പലിശ വർധനവ് തന്ത്രപരമാണ്. കേന്ദ്രസർക്കാരിന്റെ ദുരിതാശ്വാസ പാക്കേജ് അനുസരിച്ച് ക്രെഡിറ്റ് കാർഡിന്റെ തിരിച്ചടവിനും മൂന്ന് മാസത്തെ ഗ്രേസ് പിരീഡ് ലഭിക്കും. എന്നാൽ ഇക്കാലയവിലെ പലിശനിരക്ക് താരതമ്യേന കൂടുതലായിരിക്കും. സാധാരണ സമയങ്ങളിൽ ഒരാൾക്ക് നിശ്ചിത തുകയുടെ 5% നൽകിക്കൊണ്ട് തിരിച്ചടവ് മാറ്റിവെക്കാൻ കഴിയും. എന്നാൽ അടയ്ക്കാത്ത തുക അടുത്ത ഘട്ടത്തിലേക്ക് നീളുകയും 2 മുതൽ നാല് ശതമാനം വരെ പലിശ ഈടാക്കുന്ന സ്ഥിതിയിലേക്ക് എത്തുകയും ചെയ്യും.

തിരിച്ചടവ് വൈകിയാൽ എന്ത് സംഭവിക്കും

തിരിച്ചടവ് വൈകിയാൽ എന്ത് സംഭവിക്കും

ദുരിതാശ്വാസ പാക്കേജിന് കീഴിൽ നിങ്ങൾ മൂന്ന് മാസത്തെ ക്രെഡിറ്റ് കാർഡ് തിരിച്ചടവ് നൽകിയില്ലെങ്കിൽ സാധാരണ ഗതിയിൽ ഈടാക്കുന്ന തുകയാണ് ക്രെഡിറ്റ് കാർഡുടമളിൽ നിന്ന് ഈടാക്കുക. എന്നാൽ മൊത്തം പലിശ 6-12 ശതമാനത്തിന് ഇടയിലായിരിക്കും. നിങ്ങളുടെ അധിക ചെലവുകൾക്ക് ആദ്യം ദിനം മുതൽ തന്നെ പലിശ ഈടാക്കുകയും മൊത്തത്തിൽ കൂടുതൽ തുക നിങ്ങൾക്ക് പലിശയായി നൽകേണ്ടതായും വരും.

 ഗ്രേസ് പിരീഡ് എല്ലാവർക്കുമില്ലേ?

ഗ്രേസ് പിരീഡ് എല്ലാവർക്കുമില്ലേ?

ക്രെഡിറ്റ് കാർഡിന്റെ ബില്ലടക്കാനുള്ള അവസാന തിയ്യതി കഴിഞ്ഞിട്ടും പണമടച്ചില്ലെങ്കിൽ ബാങ്കുകൾ സ്വാഭാവികമായും ഇത്തരക്കാർക്ക് മൂന്ന് മാസത്തെ ഗ്രേസ് പിരീഡ് നൽകും. എന്നാൽ അക്കൌണ്ടിൽ പണം അവശേഷിക്കുന്നുണ്ട് എങ്കിൽ ബാങ്കുകൾ തുക ഈടാക്കും. നിങ്ങൾക്ക് പണമടക്കാൻ കഴിയില്ലെങ്കിൽ അക്കാര്യം ബാങ്കിനെ വിവരമറിയിക്കേണ്ടത് അനിവാര്യമാണ്. അനാവശ്യ പലിശ ഉണ്ടാക്കേണ്ടതില്ല എന്ന നിലപാടാണ് നിങ്ങൾക്കുള്ളതെങ്കിൽ നിങ്ങൾക്ക് ബാങ്കിൽ പണമടയ്ക്കുകയും ചെയ്യാം.

ക്രെഡിറ്റ് സ്കോറിൽ മാറ്റം വരുമോ?

ക്രെഡിറ്റ് സ്കോറിൽ മാറ്റം വരുമോ?

നിങ്ങൾ ക്രെഡിറ്റ് കാർഡ് തിരിച്ചടവിലോ ഇഎംഐ അടക്കുന്നതിലോ കാലതാമസം വരുത്തിയാൽ അത് നിങ്ങളുടെ ക്രെഡിറ്റ് സ്കോറിലാണ് പ്രതിഫലിക്കുക. ഇത് ഭാവിയിൽ നിങ്ങൾക്ക് വായ്പ തരാനുള്ള യോഗ്യതക്ക് തിരിച്ചടിയാവുകയും ചെയ്യും. എന്നാൽ കൊറോണ ദുരിതാശ്വാസ പാക്കേജ് നിലനിൽക്കുന്ന മൂന്ന് മാസ കാലയളവിലെ തിരിച്ചടവിൽ കാലതാമസമുണ്ടായാലും അത് ക്രെഡിറ്റ് സ്കോറിനെ ബാധിക്കില്ല. ലോക്ക് ഡൌൺ കാരണം സാമ്പത്തിക ഞെരുക്കം അനുഭവിക്കുന്നവർക്ക് വലിയ ആശ്വാസം തന്നെയാണ് പാക്കേജ് നൽകുന്നത്.

 ആദായനികുതിക്ക് കൂടുതൽ സമയം

ആദായനികുതിക്ക് കൂടുതൽ സമയം

കൊറോണ വ്യാപനത്തോടെ പ്രഖ്യാപിച്ച ദുരിതാശ്വാസ പാക്കേജിന് പുറമേ 2018-19 കാലയളവിലെ ആദായനികുതി അടയ്ക്കുന്നതിനും ഇളവ് ലഭിച്ചിട്ടുണ്ട്. ആദായനികുതി സമർപ്പിക്കുന്നതിനുള്ള അവസാന തിയ്യതിയാണ് നീട്ടിയത്. 2019-20 വർഷത്തെ ആദായനികുതി സംബന്ധിച്ച കാര്യങ്ങൾ നിങ്ങൾ പൂർത്തിയാക്കിയിട്ടില്ല എങ്കിൽ അതിനുള്ള മികച്ച അവസരമാണ് ഇപ്പോൾ കൈവന്നിട്ടുള്ളത്.

English summary
Moratorium on loan EMIs, credit card dues will have an interest cost
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X