കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റിലയന്‍സ് ജിയോയ്ക്ക് ഹോം ഡെലിവറി, അഞ്ച് മിനിറ്റിനുള്ളില്‍ ആക്ടിവേഷന്‍

ഡിസംബര്‍ 31ന് ജിയോ അവതരിപ്പിച്ച വെല്‍ക്കം ഓഫര്‍ അവസാനിക്കാനിരിക്കെയാണ് ഓഫര്‍ പുതുക്കിയതായി പ്രഖ്യാപിച്ചത്.

Google Oneindia Malayalam News

മുംബൈ: റിലയന്‍സ് ജിയോ വെല്‍ക്കം ഓഫര്‍ 2017 മാര്‍ച്ച് വരെ നീട്ടി. 'ജിയോ ഹാപ്പി ന്യൂയര്‍' എന്ന് പേരിട്ടാണ് വെല്‍ക്കം ഓഫര്‍ ജിയോ നീട്ടിനല്‍കിയിരിക്കുന്നത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയാണ് ഓഫര്‍ നീട്ടിനല്‍കിയ വിവരം പ്രഖ്യാപിച്ചത്. ഡിസംബര്‍ 31ന് ജിയോ അവതരിപ്പിച്ച വെല്‍ക്കം ഓഫര്‍ അവസാനിക്കാനിരിക്കെയാണ് ഓഫര്‍ പുതുക്കിയതായി പ്രഖ്യാപിച്ചത്.

റിലയന്‍സ് ജിയോ 4ജി ഇന്ത്യയില്‍ ആരംഭിച്ച് മൂന്ന് മാസം പിന്നിടുമ്പോള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളായ ഫേസ്ബുക്ക്, വാട്‌സ്ആപ്പ്, സ്‌കൈപ്പ് എന്നിവയെക്കാള്‍ ജിയോ വളര്‍ച്ച കൈവരിച്ചെന്നും ചെയര്‍മാന്‍ മുകേഷ് അംബാനി വ്യക്തമാക്കി.

ഓഫറില്‍ മാറ്റം

ഓഫറില്‍ മാറ്റം

നിലവിലുള്ള ഉപയോക്താക്കള്‍ക്കും പുതുതായി കണക്ഷനെടുക്കുന്നവര്‍ക്കും 'ജിയോ ഹാപ്പി ന്യൂയര്‍' ഓഫര്‍ ലഭിക്കും. എന്നാല്‍ പുതിയ ഓഫറിലെ ഡാറ്റാ ലഭ്യതയില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

ഫെയര്‍ യൂസേജ് പോളിസി

ഫെയര്‍ യൂസേജ് പോളിസി

എല്ലാ റിലയന്‍സ് ജിയോ ഉപയോക്താക്കള്‍ക്കും തുല്യപരിഗണന ലഭിക്കുന്ന ഫെയര്‍ യൂസേജ് പോളിസി കൊണ്ടുവരുമെന്ന് മുകേഷ് അംബാനി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. 80 ശതമാനം ജിയോ ഉപയോക്താക്കള്‍ക്കും പ്രതിദിനം 1ജിബി ഡാറ്റ ഉപയോഗിക്കുന്നതായും അംബാനി വ്യക്തമാക്കി. 20 ശതമാനം പേരും ആനുപാതികമല്ലാതെയാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ഓഫര്‍ തുല്യതയോടെ എല്ലാവര്‍ക്കും

ഓഫര്‍ തുല്യതയോടെ എല്ലാവര്‍ക്കും

റിലയന്‍സ് ജിയോയുടെ ചെറിയ വിഭാഗം ഉപയോക്താക്കള്‍ ഉയര്‍ന്ന തോതില്‍ ജിയോ ഉപയോഗിക്കുന്നതിലൂടെ ശേഷിക്കുന്ന ഭൂരിഭാഗം വരുന്ന ഉപയോക്താക്കള്‍ക്ക് ഓഫറിന്റെ ഫലം അനുഭവിക്കുന്നില്ല. അതിനാല്‍ ഇത് ഇല്ലാതാക്കി എല്ലാവര്‍ക്കും ഒരുപോലെ ഓഫര്‍ ലഭിക്കുന്നതിനായി ഫെയര്‍ യൂസേജ് പോളിസി കൊണ്ടുവരുമെന്നാണ് അംബാനിയുടെ പ്രഖ്യാപനം.

വെല്‍ക്കം ഓഫര്‍

വെല്‍ക്കം ഓഫര്‍

സെപ്തംബര്‍ അഞ്ചിന് റിലയന്‍സ് ജിയോ ഔദ്യൗഗികമായി ഇന്ത്യയില്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി നല്‍കിവന്ന മൂന്നുമാസത്തെ വെല്‍ക്കം ഓഫര്‍ ഡിസംബര്‍, 31 ന് അവസാനിക്കാനിരിക്കെയാണ് പുതിയ പ്രഖ്യാപനം. സൗജന്യ അണ്‍ലിമിറ്റഡ്യ ഡാറ്റ, വോയ്‌സ് കോളുകളാണ് കമ്പനി നല്‍കിവന്നിരുന്നത്. എന്നാല്‍ 52 മില്യണ്‍ ജിയോ ഉപയോക്താക്കള്‍ക്ക് ന്യൂയര്‍ ഓഫര്‍ ലഭിക്കും.

മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി

മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി

നിലവിലുള്ള കമ്പനികളില്‍ നിന്ന് ജിയോയിലേക്ക് പോര്‍ട്ട് ചെയ്യാനുള്ള സംവിധാനം ജിയോ ഒരുക്കിയിട്ടുണ്ട്. ഇതുവഴി ജിയോയ്ക്ക് കൂടുതല്‍ ഉപയോക്താക്കളെ ലഭിക്കാനുള്ള സാധ്യതയും ഏറെയാണ്.

കണക്ഷന്‍ വീടുകളില്‍

കണക്ഷന്‍ വീടുകളില്‍

ജിയോ സിം വീടുകളിലെത്തിച്ച് അഞ്ച് മിനിറ്റുകൊണ്ട് കെവൈസി സംവിധാനം ഉപയോഗിച്ച് ആക്ടിവേറ്റ് ചെയ്തുനല്‍കാനാണ് നീക്കം.

English summary
Mukesh Ambani Announces Reliance Jio Happy New Year Offer. Reliance Jio Highlights: Mukesh Ambani Announces Reliance Jio Happy New Year OfferAll India | Edited by Bhanu Priya Vyas | Updated: December 01, 2016 15:11 IST by Taboola Sponsored Links SponsoredCalculate: How Much Money You Need After Retirement (BigDecisions)That's How You Find Super Cheap Flights! (Save 70)EMAILPRINT10COMMENTSReliance Jio Highlights: Mukesh Ambani Announces Reliance Jio Happy New Year OfferClick to PlayReliance Jio Live Updates: Mukesh Ambani extended free usage benefits with the Happy New Year Plan.Mumbai: Highlights Free calling, text and data for customers till March 31, 2016 New fair usage policy launched to limit excessive data consumption Home delivery of Reliance Jio SIM cards announcedReliance Jio Chairman Mukhesh Ambani announced a new Happy New Year offer for customers on Thursday, extending the benefits of the original Welcome Offer which gives Reliance Jio customers unlimited voice calling, text messages and data for free.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X