കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റിലയന്‍സ് ജിയോ കേരളത്തിലേക്കും

Google Oneindia Malayalam News

കൊച്ചി: മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ജിയോ കേരളത്തിലേക്കും. കഴിഞ്ഞ ദിവസം പൂര്‍ത്തിയായ സ്‌പെക്ട്രം ലേലത്തില്‍ കേരളമടക്കം 14 സര്‍ക്കിളുകളുടെ ലൈസന്‍സാണ് ജിയോ സ്വന്തമാക്കിയത്.

ദില്ലി, കൊല്‍ക്കത്ത, മുംബൈ തുടങ്ങിയ മെട്രോ നഗരങ്ങളും ആന്ധ്ര, ഗുജറാത്ത്, കര്‍ണാടക, മഹാരാഷ്ട്ര, തമിഴ്‌നാട്, കേരളം, മധ്യപ്രദേശ്, പശ്ചിമബംഗാള്‍, അസം, ഒറിസ്സ തുടങ്ങിയ സര്‍ക്കിളുകളിലും ഇനി മുതയല്‍ പുതിയ മൊബൈല്‍ കമ്പനിയുടെ സേവനം ലഭ്യമാകും.

Reliance Jio

സഹോദരന്‍ അനില്‍ അംബാനിയുടെ റിലയന്‍സ് കമ്യൂണിക്കേഷന്‍സുമായി സഹകരിച്ചായിരിക്കും ജിയോ പ്രവര്‍ത്തിക്കുക. ഇരു കമ്പനികളും ഉണ്ടാക്കിയ കരാര്‍ അനുസരിച്ച് കമ്യൂണിക്കേഷന്റെ 45000 ടവറുകള്‍ ജിയോക്ക് ഉപയോഗിക്കാന്‍ സാധിക്കും. ആര്‍കോമിന്റെ ഓപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖല തന്നെയാണ് ജിയോയും ഉപയോഗിക്കുക.

രാജ്യത്താകെ 4ജി ലൈസന്‍സ് സേവനം നല്‍കാന്‍ കഴിവുള്ള ഏക കമ്പനിയാണ് ജിയോ. കേരളത്തില്‍ 4ജി സേവനം നല്‍കാന്‍ എയര്‍ടെല്ലിനും ലൈസന്‍സുണ്ട്. ത്രിജിയേക്കാള്‍ അഞ്ചു മടങ്ങ് വേഗത 4ജിക്കുണ്ടാകും. റിലയന്‍സ് കമ്യൂണിക്കേഷനുമായി എല്ലാ മേഖലയിലും സഹകരിക്കുന്നതിനാല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കവറേജ് നല്‍കാന്‍ ജിയോയ്ക്കാകുമെന്നാണ് കരുതുന്നത്.

English summary
Mukesh Ambani's mobile company Reliance Jio coming to Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X