ട്രെയിന്‍ ടിക്കറ്റ് ഇനി വീട്ടിലെത്തും : എന്താണ് പേ ഓണ്‍ ഡെലിവറി, ഐആര്‍സിടിസി സേവനം നിങ്ങള്‍ക്കും!

  • Written By:
Subscribe to Oneindia Malayalam

ദില്ലി: ട്രെയിൻ ടിക്കറ്റ് ബുക്കിംഗിന് പേ ഓൺ ഡെലിവറിയുമായി ഐആർസിടിസി. യാത്രക്കാർക്ക് പണം ഉൾപ്പെടെ ഏത് മാർഗ്ഗത്തിലൂടേയും ടിക്കറ്റ് ചാര്‍ജ് നൽകാൻ കഴിയുന്നതാണ് പേ ഓൺ ഡെലിവറി. ഓൺലൈനിൽ ടിക്കറ്റ് ബുക്ക് ചെയ്യാനും പണം ടിക്കറ്റ് ലഭിക്കുമ്പോൾ മാത്രം നൽകാനുമുള്ള സംവിധാനമാണിത്.

ആദ്യഘട്ടത്തിൽ രാജ്യത്തെ 600 നഗരങ്ങളിലായിരിക്കും ഈ സേവനം ഐആർസിടിസി അവതരിപ്പിക്കുക. ഒറ്റത്തവണ രജിസ്ട്രേഷൻ ചെയ്ത് പേ ഓണ്‍ ഡെലിവറി ഓപ്ഷൻ ആക്ടിവേറ്റ് ചെയ്യുന്നവർക്ക് പണമടയ്ക്കുന്നതിന് മുമ്പായി പാൻകാര്‍ഡ്, ആധാര്‍ കാര്‍ഡ് വിവരങ്ങളും നൽകേണ്ടത് അനിവാര്യമാണ്.

പണം എങ്ങനെ നല്‍കാം

പണം എങ്ങനെ നല്‍കാം

ബുക്ക് ചെയ്യുന്ന ടിക്കറ്റ് ഉപഭോക്താവിന്‍റെ കയ്യിൽ എത്തുന്ന സമയത്ത് പണം നല്‍കുന്ന രീതിയ്ക്കാണ് ഐആർസിടിസി പ്രാമുഖ്യം നൽകുന്നത്. നെറ്റ് ബാങ്കിംഗ് സൗകര്യം ഇല്ലാത്തവർ, ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിയ്ക്കാൻ താൽപ്പര്യമില്ലാത്തവരെയും ലക്ഷ്യമിട്ടാണ് ഇന്ത്യൻ റെയിൽവേ ഈ സംവിധാനം ആരംഭിച്ചിട്ടുള്ളത്. പണമായും ക്രെഡിറ്റ് അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡ് വഴിയും ടിക്കറ്റ് ചാര്‍ജ് നൽകാൻ കഴിയും.

 ടിക്കറ്റ് നിരക്ക്

ടിക്കറ്റ് നിരക്ക്

യാത്രയ്ക്ക് അഞ്ച് ദിവസം മുമ്പാണ് ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത്. ടിക്കറ്റുകൾക്ക് സാധാരണ ഓൺലൈന്‍ ടിക്കറ്റിന്‍റെ ചാർജ്ജ് തന്നെയായിരിക്കും ഈടാക്കുക. സ്ലീപ്പര്‍ ടിക്കറ്റുകൾക്ക് 40 രൂപയും എസി ടിക്കറ്റിന് 60 രൂപയുമാണ് ഈടാക്കുക.

ബുക്കിംഗ് ഓണ്‍ലൈനിൽ

ബുക്കിംഗ് ഓണ്‍ലൈനിൽ

ഐആർസിടിസിയുടെ വെബ്ബ്സൈറ്റ്, മൊബൈൽ ആപ്പ് എന്നിവയിലും പേ ഓൺ ഡ‍െലിവറി സംവിധാനം ഏർപ്പെടുത്തിയതായി ഐആർസിടിസി അധികൃതർ വ്യക്തമാക്കുന്നു. ഓൺലൈൻ വഴി ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾ വീട്ടിലെത്തിക്കുന്ന രീതിയാണ് ഐആർസിടിസി സ്വീകരിക്കുന്നത്. ട്രാവൽ ഏജന്‍റുമാർ വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കും പേ ഓൺ ഡെലിവറി വഴി ടിക്കറ്റ് ചെയ്യാൻ സാധിക്കും.

ഓൺലൈനിലേയ്ക്ക് ആകര്‍ഷിക്കാൻ

ഓൺലൈനിലേയ്ക്ക് ആകര്‍ഷിക്കാൻ

റെയിൽവേ ടിക്കറ്റ് കൗണ്ടറുകൾ വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവരെ ഓൺലൈൻ ടിക്കറ്റ് ബുക്കിംഗിലേയ്ക്ക് ആകര്‍ഷിക്കുന്നതിന്‍റെ ഭാഗമായാണ് ഈ നീക്കം. പേ ഓൺ ഡെലിവറി പേയ്മെന്‍റ് ഓപ്ഷന്‍ ലഭിക്കുന്നതിനായി ഉപയോക്താക്കൾ ഒറ്റത്തവണ രജിസ്ട്രേഷന്‍ നടപടികൾ പൂർത്തിയാക്കേണ്ടത് അനിവാര്യമാണ്.

ടിക്കറ്റ് ക്യാൻസല്‍ ചെയ്താൽ

ടിക്കറ്റ് ക്യാൻസല്‍ ചെയ്താൽ

ബുക്ക് ചെയ്ത ടിക്കറ്റ് നിരസിക്കുകയോ ക്യാൻസൽ ചെയ്യുകയോ ചെയ്താല്‍ ഉപയോക്താവായിരിക്കും ഇതിന്‍റെ ഉത്തരവാദി, ഇതിന് പുറമേ ഡെലിവറി ചാർജും ഉപയോക്താവിൽ നിന്ന് ഈടാക്കും. 5000 രൂപ വരെയുള്ള പണമിടപാടിന് 90 രൂപയില്‍ അധികവും 5000 ന് മുകളിലുള്ള ഇടപാടുകൾക്ക് 120 രൂപയ്ക്ക് മുകളിലുമാണ് വിൽപ്പന നികുതിയിനത്തിൽ ഈടാക്കുക.

പാൻകാര്‍ഡും ആധാറും

പാൻകാര്‍ഡും ആധാറും

പേ ഓൺ ഡെലിവറി സേവനം ഉപയോഗിക്കുന്നതിനായി ഒറ്റത്തവണ രജിസ്ട്രേഷൻ പൂർത്തിയാക്കുന്നതിന്‍റെ ഭാഗമായി പണമടയ്ക്കുന്നതിന് പാൻകാര്‍ഡ്, ആധാർ കാർഡ് വിവരങ്ങൾ നൽകേണ്ടത് അനിവാര്യമാണെന്നും ഐആർസിടിസി ചൂണ്ടിക്കാട്ടുന്നു.

English summary
IRCTC has offered delivery of rail tickets allowing passengers to make payment through any payment mode, including cash. Broad-basing the customer service, the Indian Railway Catering and Tourism Corporation has now introduced pay-on-delivery service allowing passengers to book train tickets online and pay at the time of delivery.
Please Wait while comments are loading...