ലോകസമ്പന്നരുടെ എണ്ണം 20 മില്യൺ കവിഞ്ഞു: സമ്പാദ്യം 80 ട്രില്യൺ ഡോളറിലെത്തി, 7.6 ശതമാനം വർധനവെന്ന് കണക്കുകൾ...
ദില്ലി: കൊറോണ വൈറസ് വ്യാപനം തുടരുന്നതിനിടെ ലോകത്ത് കോടീശ്വരന്മാരുടെ എണ്ണം കുത്തനെ ഉയരുന്നു. കോടീശ്വരൻമാരുടെ എണ്ണം 20 മില്യൺ പിന്നിട്ടു കഴിഞ്ഞു. കൺസൽട്ടിംഗ് കമ്പനിയായ കേപ്ജെമിനിയാണ് ചൊവ്വാഴ്ച ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടിട്ടുള്ളത്. പുതിയ കണക്കുകൾ പ്രകാരം 80 ട്രില്യൺ ഡോളറാണ് ലോക സമ്പന്നരുടെ സമ്പാദ്യം. ഇക്കഴിഞ്ഞ വർഷം മാത്രം 7.6 ശതമാനം വർധനവനാണ് ഉണ്ടായിട്ടുള്ളത്.
2020ൽ മാത്രം ഒരു മില്യൺ ഡോളർ സമ്പാദ്യമുള്ളവരിൽ 6.3 ശതമാനം വർധനവാണുണ്ടായിട്ടുള്ളത്. യുഎസ്, ജപ്പാൻ, ജർമനി, ചൈന എന്നീ രാജ്യങ്ങളാണ് ലോകസമ്പന്നരുടെ കാര്യത്തിൽ ആദ്യ റാങ്കുകളിലുള്ളത്. കോവിഡ് പ്രതിസന്ധിക്കിടയിലും ജർമനിയിലെ 1,535,000 സമ്പന്നരുടെ സമ്പത്തിൽ 4.7 ശതമാനം വർധനവാണ് ഉണ്ടായിട്ടുള്ളത്. യുഎസിലെ 6,575, 000 സമ്പന്നരെ അപേക്ഷിച്ച് 12.3 ശതമാനത്തിന്റെ വർധനവുണ്ടായിട്ടുണ്ട്.

കൊറോണ വൈറസ് വ്യാപനം ഫാഷൻ, ടൂറിസം, റീട്ടെയിൽ മേഖലകളെ പ്രതികൂലമായി ബാധിച്ചതിനാൽ യൂറോപ്യൻ രാജ്യങ്ങളിലെ സമ്പന്നരുടെ സമ്പത്തിലും ഇതിന്റെ വ്യത്യാസം പ്രകടമാണ്. സാങ്കേതിക വിദ്യ, വിപണി മൂല്യം എന്നിവയ്ക്ക് അനുകൂലമായ ഘടകമായതുകൊണ്ട് തന്നെ വടക്കേ അമമേരിക്കയിലെ സമ്പന്നർക്ക് അനുകൂലമായി ഭവിച്ചിട്ടുണ്ടെന്നതാണ് മറ്റൊരു വസ്തുത.
കുറഞ്ഞത് 30 മില്യൺ ഡോളർ സമ്പാദ്യമുള്ള അതിസമ്പന്നരോ ഉയർന്ന ആസ്തിയുള്ള വ്യക്തികളുടെ സമ്പത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 9% വർദ്ധനവാണുണ്ടായിട്ടുള്ളത്. അഞ്ചുവർഷം ഏഷ്യ പുലർത്തിയ ആധിപത്യത്തിന് ശേഷം കൊവിഡിനിടെ ഓഹരികളിലും സാങ്കേതികവിദ്യയിലുമുള്ള നേട്ടങ്ങളോടെ യുഎസ് ശക്തമായ തിരിച്ചുവരവാണ് ഇക്കാലയളവിൽ നടത്തിയിട്ടുള്ളത്. ഓഹരി വിലകൾ, ബോണ്ടുകളുടെ ഉടമസ്ഥത, ഇതര നിക്ഷേപങ്ങൾ, പണവും സ്വത്തും എന്നിവ നിരീക്ഷിച്ചുകൊണ്ടാണ് ലോക സമ്പത്തിലുള്ള വർധനവിനെുക്കുറിച്ച് ക്യാപ്‌ഗെമിനി അതിന്റെ മൂല്യനിർണ്ണയം നടത്തിയിട്ടുള്ളത്.
Recommended Video
സമ്പത്ത്, സമ്പത്ത് മാനേജർമാർ എന്നിവരിൽ നടത്തിയ സർവേയ്ക്ക് പുറമേ കേപ്പ് ജെമിനി ലോക ബാങ്ക് പോലുള്ള അന്താരാഷ്ട്ര സംഘടനകളിൽ നിന്നുള്ള വിവരങ്ങളെയും കണക്കുകളെയുമാണ് പ്രധാനമായി ആശ്രയിച്ചിട്ടുള്ളത്. ലോക സമ്പന്ന റിപ്പോർട്ടിന്റെ 25ാം വർഷത്തിലാണ് കേപ് ജെമിനി റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഈ കണ്ടെത്തലുകൾ എല്ലാം തന്നെ ലോകത്തിലെ സമ്പന്നരുടെ സമാന റാങ്കിംഗിന് അനുസൃതമാണ്.












Click it and Unblock the Notifications