പേടിഎം മാളില്‍ ഈ വര്‍ഷം 2,000 തൊഴിലവസരങ്ങള്‍.

Subscribe to Oneindia Malayalam

ഡിജിറ്റര്‍ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമായ പേടിഎം മാളില്‍ 2017 ല്‍ 2,000 പുതിയ തൊഴിലവസരങ്ങള്‍ വരുന്നതായി റിപ്പോര്‍ട്ടുകള്‍. ഈ-കൊമേഴ്‌സ് രംഗത്ത് തങ്ങളുടെ ശൃംഖല വ്യാപിപ്പിക്കലാണ് ഇതിലൂടെ ലക്ഷ്യം വെയ്ക്കുന്നത്. അതേസമയം 800 ഓളം ജീവനക്കാര്‍ ഈ വര്‍ഷം പുറത്തു പോയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

പേടിഎമ്മിന്റെ പിതൃകമ്പനി ഈ വര്‍ഷമാദ്യം പേടിഎം, പേടിഎം മാള്‍ എന്നീ പേരുകളില്‍ രണ്ടായി പിരിഞ്ഞിരുന്നു. നിലവില്‍ കമ്പനിക്ക് അയ്യായിരത്തോളം ജീവനക്കാരുണ്ടെന്നാണ് കണക്കുകള്‍. മാറ്റങ്ങളുടെ ഭാഗമായി പുതിയ ക്യാന്‍സലേഷന്‍ പോളിസി രൂപീകരിക്കാന്‍ തയ്യാറെടുക്കുകയാണ് കമ്പനി. പുതിയ ഉത്പന്നങ്ങളുമായി ശൃംഖല വിപുലീകരിക്കാനാണ് പേടിഎമ്മിന്റെയും ശ്രമം.

paytm

ഓണ്‍ലൈന്‍ രംഗത്തെ അതികായന്‍മാരായ ഫ്‌ളിപ് കാര്‍ട്ട്, ആമസോണ്‍ എന്നീ കമ്പനികളോടാണ് പേടിഎം മാള്‍ മത്സരിക്കുന്നത്. വിശ്വാസ്യതയുള്ളയും ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാന്‍ പറ്റുന്നതുമായ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായി മാറുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് പേടിഎം മാള്‍ സിഇഒ അമിത് സിന്‍ഹ പറയുന്നു.

English summary
Paytm Mall to hire 2,000 employees in 2017 in a bid to up its e-commerce game
Please Wait while comments are loading...