കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പഴയ നോട്ടുകള്‍ മാറ്റിയില്ല, കാലാവധി കഴിഞ്ഞു.. നിരോധിച്ച പണം കൊറിയറായി വിദേശത്തേക്ക് കടത്തുന്നു!!

നിരോധിച്ച 500, 1000 രൂപയുടെ നോട്ടുകള്‍ കൊറിയറായി വിദേശത്തേക്ക് കടത്തുന്നതായി കസ്റ്റംസ്. വിദേശത്തേക്ക് അയച്ചുകൊടുത്ത ശേഷം വീണ്ടും നാട്ടിലെത്തിച്ച് മാറിയെടുക്കാനുള്ള ശ്രമമാണ് നടക്കുന്നത്.

  • By Akhila
Google Oneindia Malayalam News

ദില്ലി: നിരോധിച്ച 500, 1000 രൂപയുടെ നോട്ടുകള്‍ കൊറിയറായി വിദേശത്തേക്ക് കടത്തുന്നതായി കസ്റ്റംസ്. വിദേശത്തേക്ക് അയച്ചുകൊടുത്ത ശേഷം വീണ്ടും നാട്ടിലെത്തിച്ച് മാറിയെടുക്കാനുള്ള ശ്രമമാണ് നടക്കുന്നത്.

ഇതിനോടകം വിദേശത്തേക്ക് കടത്തി തിരികെ എത്തിച്ച ഒരു ലക്ഷം രൂപയോളം കസ്റ്റംസ് പിടി കൂടിയതായി കസ്റ്റംസ് വിഭാഗത്തിലെ സീനിയര്‍ ഓഫീസര്‍ പറഞ്ഞു. ബുക്കുകളാണെന്ന് സാക്ഷിപ്പെടുത്തിയാണ് പണം വിദേശത്തേക്ക് കടത്തുന്നത്. അവിടെ നിന്ന് ബന്ധുക്കളുടെ പേരിലാക്കിയാണ് നാട്ടിലെത്തിച്ച് പുതിയ പണം കാലവധിയ്ക്ക് മുമ്പ് മാറ്റിയെടടുക്കുന്നത്.

ജൂണ്‍ 30 വരെ

ജൂണ്‍ 30 വരെ

നവംബര്‍ അവസാനം കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ പുതിയ സാമ്പത്തിക പരിഷ്‌കരണത്തെ തുടര്‍ന്ന് വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാര്‍ക്ക് 500, 1000 രൂപയുടെയും നോട്ടുകള്‍ മാറാനുള്ള അവസാന തിയതി ജൂണ്‍ 30 വരെയാണ്. അതേ സമയം ഇന്ത്യന്‍ പൗരന്മാര്‍ക്ക് നിരോധിച്ച നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള സമയം 2016 ഡിസംബര്‍ വരെയായിരുന്നു.

 പണം പിടിച്ചെടുത്തു

പണം പിടിച്ചെടുത്തു

അടുത്തിടെ പഞ്ചാബില്‍ നിന്ന് ഓസ്‌ട്രേലിയയിലേക്ക് കടത്താന്‍ ശ്രമിച്ച പണമാണ് കസ്റ്റംസ് വിഭാഗം ഒടുവില്‍ പിടിച്ചെടുത്തത്. നേരത്തെ കൊറിയയിലേക്കും യുഎഇയിലേക്കും കടത്താന്‍ ശ്രമിച്ച ഒരു ലക്ഷം രൂപയാണ് കസ്റ്റംസിന്റെ ശ്രദ്ധയില്‍പ്പെട്ടത്.

പണം മാറ്റാന്‍

പണം മാറ്റാന്‍

മുംബൈ, ദില്ലി, കൊല്‍ക്കത്ത, ചെന്നൈ, നാഗ്പൂര്‍ എന്നിവടങ്ങളിലെ ആര്‍ബിഐ ബാങ്കുകളില്‍ നിന്നാണ് വിദേശ ഇന്ത്യക്കാര്‍ക്ക് നിരോധിച്ച പണം മാറ്റിയെടുക്കാന്‍ സാധിക്കുകയുള്ളു.

രേഖ നിര്‍ബന്ധം

രേഖ നിര്‍ബന്ധം

വിമാനത്താവളത്തില്‍ കസ്റ്റംസ് അധികൃതരില്‍ നിന്ന് നോട്ടുകളെ സംബന്ധിച്ചുള്ള രേഖ കൈപറ്റുകെയും ഇത് ബാങ്കില്‍ സമര്‍പ്പിക്കുകെയും വേണം.

English summary
People sending demonetised notes abroad by courier: Customs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X