ഒരു വർഷത്തിനിടെ പെട്രോള്‍- ഡീസൽ വില കുറഞ്ഞു: 18 പൈസ വീതം കുറവ്
ദില്ലി: രാജ്യത്തെ ഇന്ധനവില വർധനവിനിടെ താൽക്കാലിക ആശ്വാസമായി വില കുറയുന്നു. ഒരു വർഷത്തിന് ശേഷമാണ് പെട്രോള്‍- ഡീസൽ വില കുറച്ചിട്ടുണ്ട്. പെട്രോളിനും ഡീസലിനും 18 പൈസ വീതമാണ് കുറഞ്ഞിട്ടുള്ളത്. തുടർച്ചയായി ഇന്ധന വില കൂടുന്ന പ്രവണത വർധിക്കുന്നതിനിടെയാണ് വില കുറച്ചിട്ടുള്ളത്. ഫെബ്രുവരി ആദ്യം മുതൽ അന്താരാഷ്ട്ര എണ്ണവില ഏറ്റവും താഴ്ന്ന നിലയിലായതിനാലാണ് വില കുറഞ്ഞിട്ടുള്ളത്.
സർക്കാരിന് എൻഎസ്എസുമായി ഒരു പ്രശ്നവുമില്ല; തുടര്‍ച്ചയായ വിമര്‍ശനം സംശയകരമെന്ന് മുഖ്യമന്ത്രി
സർക്കാർ ഉടമസ്ഥതയിലുള്ള ഇന്ധന റീട്ടെയിലർമാരുടെ വില വിജ്ഞാപന പ്രകാരം പെട്രോൾ വില ദില്ലിയിൽ ലിറ്ററിന് 91.17 രൂപയിൽ നിന്ന് 90.99 രൂപയായി കുറച്ചിട്ടുണ്ട്. ദില്ലിയിൽ ലിറ്ററിന് 81.30 രൂപയ്ക്കാണ് ഡീസൽ ഇപ്പോൾ വരുന്നത്. നേരത്തെ ഇത് 81.47 രൂപയായിരുന്നു. നികുതിയിളവ് വന്നതോടെ രാജ്യത്തുടനീളം നിരക്കുകൾ കുറച്ചിട്ടുണ്ട്. ഒരു വർഷത്തിനിടെ ആദ്യമായാണ് ഇന്ധനവില കുറയുന്നത്. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 92 രൂപ 87 പൈസയിലേക്ക് എത്തിയിട്ടുണ്ട്. അതേ സമയം ഡീസലിന് 87 രൂപ 35 പൈസയാണ് തിരുവനന്തപുരത്തെ വില. കൊച്ചിയിൽ പെട്രോളിന് 90 രൂപ 86 പൈസയാണ്. കോഴിക്കോട് പെട്രോളിന്റെ വില 91 രൂപ 24 പൈസയിലേക്ക് എത്തിയിട്ടുണ്ട്.
ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങൾ പ്രകാരം ഇന്നത്തെ വില പരിഷ്കരണത്തോടെ ദില്ലിയിലെ പെട്രോൾ ഇപ്പോൾ ലിറ്ററിന് 90.99 രൂപയിലാണ് ചില്ലറ വിൽപ്പന നടത്തുന്നത്. ഡീസൽ 81.30 രൂപയ്ക്കും വിൽക്കുന്നു. മുംബൈയിൽ ഇപ്പോൾ പെട്രോൾ വില 97.40 രൂപയും ഡീസലിന് 88.42 രൂപയുമാണ് വില.
തൃപ്പൂണിത്തുറയിൽ അമിത് ഷായുടെ റോഡ് ഷോ, ചിത്രങ്ങൾ കാണാം
രാജ്യത്ത് ഇന്ധനത്തിന് ഏറ്റവും കൂടുതൽ വാറ്റ് ഈടാക്കുന്ന രാജസ്ഥാനിലെയും മധ്യപ്രദേശിലെയും രണ്ട് സ്ഥലങ്ങളിൽ കഴിഞ്ഞ മാസം പെട്രോളിന്റെ വില 100 രൂപ കടന്നിരുന്നു. രാജസ്ഥാനിലെ ശ്രീ ഗംഗനഗറിൽ 101.65 രൂപയായി കുറഞ്ഞു, അതേസമയം ഡീസൽ ലിറ്ററിന് 93.60 രൂപയ്ക്ക് ലഭ്യമാണ്. മധ്യപ്രദേശിലെ അനുപൂരിൽ പെട്രോളിന് ഇപ്പോൾ ലിറ്ററിന് 101.40 രൂപയും ഡീസലിന് 91.78 രൂപയുമാണ് പുതിയ വില.
ഹോട്ട് ലുക്കിൽ നടൻ ചേതന പാണ്ഡെ, കടൽതീരത്തുള്ള ചിത്രങ്ങൾ വൈറൽ