കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെട്രോളിന് 75പൈസയും ഡീസലിന് 50പൈസയും കൂട്ടി

  • By Aswathi
Google Oneindia Malayalam News

petrol pump
ദില്ലി: രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ വീണ്ടും വര്‍ദ്ധനവന്. വെള്ളിയാഴ്ച എണ്ണക്കമ്പനികള്‍ പെട്രോളിന് ലിറ്ററിന് 75 പൈസയും ഡീസല്‍ വില ലിറ്ററിന് 50 പൈസയും കൂട്ടി. പ്രാദേശികനികുതിയും വാറ്റും ചേര്‍ക്കുമ്പോള്‍ സംസ്ഥാനങ്ങളിലെ വിലയില്‍ മാറ്റമുണ്ടാകും. പുതുക്കിയ വില അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വന്നു.

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില വര്‍ദ്ധിച്ചതാണ് ഇപ്പോള്‍ വിലവര്‍ധനവിന് കാരണം. ക്രൂഡ് ഓയിലിന്റെ വില ബാരലിന് 94 രൂപയാണ് കൂടിയത്. രണ്ടാഴ്ച മുമ്പ് രണ്ടാം തവണയാണ് ഇന്ധന വിലയില്‍ വര്‍ദ്ധിപ്പിക്കുന്നത്.

ഡിസംബര്‍ 20നാണ് അവസാനമായി പെട്രോള്‍വില കൂട്ടിയത്. പമ്പുടമകളുടെ കമ്മീഷന്‍ കൂട്ടുന്നതിന്റെ ഭാഗമായി അന്ന് പെട്രോളിന് 41 പൈസയും ഡീസലിന് പത്തു പൈസയും കൂട്ടിയിരുന്നു.

കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ഇന്ധനവില വര്‍ദ്ധിപ്പിക്കാനുള്ള അവകാശം എണ്ണക്കമ്പനികള്‍ക്ക് നല്‍കിയതില്‍ പിന്നെ എണ്ണവിലയിലെ ആഗോളമാറ്റത്തിന് ആനുപാതികമായ വിലവര്‍ദ്ധനവുണ്ടായിട്ടുണ്ട്. കഴിഞ്ഞ മെയ് മാസത്തിന് ശേഷം എട്ട് തവണ എണ്ണക്കമ്പനികള്‍ പെട്രോള്‍ വില വര്‍ദ്ധിപ്പിച്ചതിനെ തുടര്‍ന്ന് 12.53 പൈസയാണ് ഇക്കാലയളവില്‍ വര്‍ദ്ധിച്ചത്.

സെപ്തംബറില്‍ 13ന് 1.63 പൈസ വര്‍ദ്ധിപ്പിച്ചപ്പോള്‍ അതേമാസം തന്നെ 3.05 കുറയ്ക്കുകയുമുണ്ടായി. പുതുവത്സര ദിനത്തില്‍ പാചകവാതകത്തിന്റെ വിലയിലും വര്‍ധനവുണ്ടായതിന് പിന്നാലെയാണ് ഇപ്പോള്‍ ഇന്ധനവിലയും കൂട്ടിയത്.

English summary
Petrol price was hiked by 75 paise and diesel by 50 paise a liter on Friday as rise in global oil rates and fall in rupee value increased the cost of production.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X