ഇന്ധനവില പരിഷ്കരണം: വെള്ളിയാഴ്ച മുതല്‍ പ്രാബല്യത്തിൽ, പുതുക്കിയ വിലയറിയാന്‍ ആപ്പും എസ്എംഎസും

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: രാജ്യത്ത് പ്രതിദിനം പെട്രോൾ- ഡീസൽ വില പരിഷ്കരിക്കുന്ന സമ്പ്രദായം ജൂണ്‍ 16 മുതൽ പ്രാബല്യത്തില്‍. നിലവിൽ രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട നഗരങ്ങളില്‍ മാത്രം നടപ്പിലാക്കിയ ദിവസേന വിലപരിഷ്കരണം രാജ്യത്തെ എല്ലാ പൊതുമേഖലാ പെട്രോളിയം കമ്പനികളിലും പ്രാബല്യത്തില്‍ വരും. രാജ്യാന്തര തലത്തിലുള്ള ക്രൂഡ് ഓയിൽ വില ഇന്ധനവിലക്കനുസരിച്ചായിരിക്കും പ്രതിദിനം എണ്ണവിലയിൽ മാറ്റം വരുന്നത്.

പുതുച്ചേരി, ആന്ധ്രപ്രദേശിലെ വിസാഗ്, രാജസ്ഥാനിലെ ഉദയ്പൂർ, ജാര്‍ഖണ്ഡിലെ ജംഷഡ്പൂര്‍, ചണ്ഡീഗർ എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തിൽ ഈ സമ്പ്രദായം നടപ്പിലാക്കിയിട്ടുള്ളത്. മെയ് ഒന്നുമുതലായിരുന്നു അഞ്ച് സംസ്ഥാനങ്ങളില്‍ ഇന്ധനവില പരിഷ്കരണം നടപ്പിലാക്കുന്നത്. 40 ദിവസം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കിയ സംവിധാനമാണ് വെള്ളിയാഴ്ച മുതൽ രാജ്യത്ത് പ്രാബല്യത്തിൽ വരുന്നത്.

സൊമാലിയയിൽ ചാവേർ ആക്രമണം: 18 പേർ കൊല്ലപ്പെട്ടു പിന്നിൽ അൽ ഷബാബ് ഭീകരർ!!

petrol

ആദ്യഘട്ടത്തിൽ പൊതുമേഖലാ പെട്രോള്‍ കമ്പനികള്‍ മാത്രം നടപ്പിലാക്കാന്‍ നിശ്ചയിച്ചിരുന്ന സംവിധാനം പിന്നീട് സ്വകാര്യമേഖലാ പെട്രോളിയം കമ്പനികളായ റിലയന്‍സ്, ഷെല്‍ ഇന്ത്യ തുടങ്ങിയ കമ്പനികളും ജൂണ്‍ 16 മുതല്‍ നടപ്പിൽ വരുത്തും. ഇന്ത്യന്‍ ഓയിൽ കോര്‍പ്പറേഷൻ, ഭാരത് പെട്രോളിയം കോര്‍പ്പ് ലിമിറ്റഡ്, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പ് ലിമിറ്റഡ് എന്നിവയുടെ ഉടമസ്ഥതയിലുള്ളതാണ് രാജ്യത്തെ 95 ശതമാനം പെട്രോൾ പമ്പുകളും.

പ്രതിദിനം പരിഷ്കരിക്കുന്ന എണ്ണവില എസ്എംഎസിലറിയാനുള്ള സംവിധാനം ഇതിനകം തന്നെ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ആരംഭിച്ചിട്ടുണ്ട്. പ്രതിദിനം പരിഷ്കരിച്ച വില ഉടന്‍ തന്നെ പെട്രോൾ പമ്പുകളിൽ പ്രദര്‍ശിപ്പിക്കും. ഇതിന് പുറമേ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്‍റെ മൊബൈല്‍ ആപ്പ് Fuel@IOCയിലും പ്രതിദിനം പരിഷ്കരിച്ച പെട്രോൾ, ഡീസൽ വില ലഭ്യമാകും. മൊബൈലിൽ നിന്ന് എസ്എംഎസ് അയച്ചും ഇന്ധനവിലയിലെ പരിഷ്കാരങ്ങൾ അറിയാൻ കഴിയും. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇതിന് പുറമേ 92249-92249 എന്ന നമ്പറിലേയ്ക്ക് RSPDEALER എന്ന കോഡ് അയയ്ക്കുന്നതോടെ ഓരോ നഗരങ്ങളിലേയും പെട്രോൾ- ഡീസൽ വില അറിയാൻ കഴിയും.

English summary
Beginning June 16, there will be a daily change in the petrol and diesel prices. Dynamic fuel pricing initiative, where prices are changed everyday, is taken for prices to be in sync with the international crude prices.
Please Wait while comments are loading...