മൊബൈല്‍ ഫോണ്‍ ഇനി കൈ പൊള്ളിക്കും!! ജൂലൈ മുതല്‍ സംഭവിക്കുക...ഫോണ്‍ ബില്ലും പണി തരും!!

  • Written By:
Subscribe to Oneindia Malayalam

ദില്ലി: ചരക്കുസേവന നികുതി കൊണ്ട് നിരവധി ഗുണങ്ങള്‍ ഉണ്ടെങ്കിലും ദോഷങ്ങളും ഏറെയുണ്ട്. ജൂലൈ ഒന്നു മുതല്‍ ജിഎസ്ടി പ്രാബല്യത്തില്‍ വരുന്നതോടെ ടെലികോം മേഖലയെ അതു സാരമായി ബാധിക്കും. മൊബൈല്‍ ഫോണുകള്‍, ടെലിഫോണ്‍ ബില്ലുകള്‍ എന്നിവയെല്ലാം ഇനി ഉപഭോക്കാക്കളുടെ കൈ പൊള്ളിക്കും.

ചെറുകിട കാര്‍ വാങ്ങുന്നവര്‍ക്ക് പണി കിട്ടും!! ജൂലൈ മുതല്‍ എല്ലാം മാറും...

കള്ള് കുടിയന്‍സ്, പുകവലിയന്‍സ്, ചെത്ത് പയ്യന്‍സ്... ബീ കെയര്‍ഫുള്ളേ!!! ജിഎസ്ടി വില്‍ റോക്ക് യൂ!!!

മൊബൈലുകള്‍ക്ക് വില കൂടും

ജിഎസ്ടി ജൂലൈ മുതല്‍ നടപ്പില്‍ വരുന്നതോടെ മൊബൈല്‍ ഫോണുകളുടെ വിലയില്‍ വര്‍ധനവുണ്ടാവും. മൊബൈല്‍ ഫോണുകള്‍ക്ക് 12 ശതമാനം വരെ നികുതിയാണ് ജിഎസ്ടി ശുപാര്‍ശ ചെയ്യുന്നത്.

ഫോണ്‍ ബില്ലും വര്‍ധിക്കും

മൊബൈല്‍ ഫോണുകള്‍ക്കു മാത്രമല്ല ഫോണ്‍ ബില്ലും ജൂലൈ മുതല്‍ വര്‍ധിക്കും. 18 ശതമാനം നികുതിയാണ് ഫോണ്‍ ബില്ലുകള്‍ക്കു ജിഎസ്ടി പ്രകാരം ചുമത്തിയിരിക്കുന്നത്.

ബില്ല് 1000 കടന്നാല്‍

ഫോണ്‍ ബില്ല് ഒരു മാസം ആയിരത്തില്‍ കൂടുതല്‍ ആവുന്നവര്‍ക്കും പണി കിട്ടും. ഇവര്‍ 30 രൂപ നികുതിയായി അടയ്‌ക്കേണ്ടിവരും. നിലവില്‍ 15 ശതമാനുള്ള നികുതിയാണ് ജിഎസ്ടിയില്‍ 18 ശതമാനമായി വര്‍ധിച്ചത്.

റീച്ചാര്‍ജില്‍ ടോക്ടൈം കുറയും

മൊബൈല്‍ റീച്ചാര്‍ജ് കൂപ്പണുകളില്‍ ജൂലൈ മുതല്‍ ടോക് ടൈം കുറയും. 100 രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ ഇപ്പോള്‍ 85 രൂപയുടെ ടോക് ടൈം കിട്ടിയിരുന്ന സ്ഥാനത്ത് ഇനി 82 രൂപയുടെ സേവനമേ ലഭിക്കുകയുള്ളൂ.

മൊബൈല്‍ വില

മിക്ക മൊബൈല്‍ ഫോണുകളുടെയും വില ജൂലൈ മുതല്‍ കൂടും. മൊബൈലുകള്‍ക്ക് 12 ശതമാനം നികുതിയാണ് ജിഎസ്ടി നിലവില്‍ വരുന്നതോടെ ചുമത്തുക. ഇത് മൊബൈലുകളുടെ വിലില്‍ നാലു മുതല്‍ അഞ്ചു വരെ ശതമാനം വര്‍ധനവുണ്ടാക്കും.

ഇന്ത്യന്‍ കമ്പനികള്‍ക്ക് തിരിച്ചടി

ഇന്ത്യയില്‍ തന്നെ നിര്‍മിക്കുന്ന മൊബൈല്‍ ഫോണുകള്‍ക്കാണ് ജിഎസ്ടി കൂടുതല്‍ തിരിച്ചടിയാവുക. നേരത്തേ ചീപ്പായി ലഭിച്ചിരുന്ന മൊബൈലുകള്‍ക്ക് ഇനി കൂടുതല്‍ പണം നല്‍കേണ്ടിവരും. കാരണം നേരത്തേ ഇത്തരം കമ്പനികള്‍ക്ക് വളരെ കുറഞ്ഞ നികുതിയാണ് ചുമത്തിയിരുന്നത്.

80 ശതമാനവും ഇന്ത്യന്‍

2017 ജനുവരി മുതല്‍ മാര്‍ച്ച് വരെ രാജ്യത്തു വില്‍ക്കപ്പെട്ട 5.9 കോടി മൊബൈല്‍ ഫോണുകളില്‍ 80 ശതമാനവും ഇന്ത്യന്‍ നിര്‍മിതമാണെന്നാണ് രേഖകള്‍ ചൂണ്ടിക്കാട്ടുന്നത്. രാജ്യത്തു തന്നെ നിര്‍മിക്കുന്നതിന്റെ ആനുകൂല്യങ്ങള്‍ നിലനിര്‍ത്താന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ കമ്പനികള്‍.

ടെലിക്കോം മേഖലയെ തകര്‍ക്കും

രാജ്യത്ത് ടെലിക്കോം മേഖല ഇപ്പോള്‍ തന്നെ തകര്‍ച്ചയുടെ വക്കിലാണെന്നും ജിഎസ്ടി അതു കൂടുതല്‍ വേഗത്തിലാക്കാന്‍ മാത്രമേ ഉപകരിക്കുകയുള്ളൂവെന്നും സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (സിഒഎഐ) മേധാവി രാജന്‍ മാത്യൂസ് വ്യക്തമാക്കി.

കാറുകള്‍ക്കും വില കൂടും

മൊബൈലുകള്‍ക്കു മാത്രമല്ല ചെറുകിട കാറുകള്‍ക്കും ജിഎസ്ടി നിലവില്‍ വരുന്നതോടെ വില വര്‍ധിക്കും. എന്നാല്‍ എസ്‌യുവി പോലുള്ള ആ‍ഡംബര വാഹനങ്ങള്‍ക്ക് വിലയില്‍ കുറവുണ്ടാവുക ചെയ്യും.

English summary
Both phones and phone bills to get costlier under GST.
Please Wait while comments are loading...