കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിയോ പ്രൈം മെമ്പറല്ലേ? സമയം അവസാനിച്ചിട്ടില്ല!! മെമ്പര്‍മാരെ കാത്തിരിക്കുന്നത്.....

ജൂലൈയ്ക്കു ശേഷം മാത്രമേ പുതിയ താരീഫ് പ്ലാനുകള്‍ പ്ലാനുകള്‍ പ്രാബല്യത്തില്‍ വരികയുള്ളൂ

  • By Manu
Google Oneindia Malayalam News

മുംബൈ: ഇന്ത്യയില്‍ വിപ്ലപം സൃഷ്ടിച്ച റിലന്‍സ് ജിയോയുടെ സൗജന്യ സേവനങ്ങള്‍ മാര്‍ച്ച് 31ന് അവസാനിക്കുമെന്നായിരുന്നു നേരത്തേയുള്ള മുന്നറിയിപ്പ്. ജിയോ മെമ്പര്‍ ആയെങ്കില്‍ മാത്രമേ തുടര്‍ന്നും ഓഫര്‍ ലഭിക്കുകയുള്ളൂവെന്നും കമ്പനി വ്യക്തമാക്കിയിരുന്നു. എന്നാലിതാ റിലയന്‍സ് ജിയോ മെമ്പര്‍ഷിപ്പ് എടുക്കാനുള്ള അവസാന തിയ്യതി നീട്ടിയിരിക്കുകയാണ്.

ഏപ്രില്‍ 15വരെ

ഏപ്രില്‍ 15 വരെയാണ് ജിയോയുടെ പ്രൈം മെമ്പറാവാനുള്ള സമയം നീട്ടിയിരിക്കുന്നത്. ഏപ്രില്‍ 15നു മുമ്പ് പ്രൈം മെമ്പറാവുന്നവര്‍ക്കു മാത്രമേ കൂടുതല്‍ ഓഫര്‍ ലഭിക്കുകയുള്ളൂ.

മെമ്പറായാല്‍ മാത്രം പോരാ

പ്രൈം മെമ്പറായാല്‍ മാത്രം പോര ഏപ്രില്‍ 15നു മുമ്പ് 303ഓ അതിനു മുകളിലോയുള്ള റീചാര്‍ജ് കൂടി ചെയ്യുകയാണെങ്കില്‍ ജൂലൈ വരെ നിലവിലെ സൗജന്യ ഓഫര്‍ ലഭിക്കുമെന്നും കമ്പനി വ്യക്കമാക്കി. ജൂലൈക്കു ശേഷമായിരിക്കും ഉപഭോക്താവ് തിരഞ്ഞെടുത്ത താരീഫിലെ സര്‍വീസ് ലഭിച്ചു തുടങ്ങുകയെന്നും റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനി പറഞ്ഞു.

സമ്മര്‍ സര്‍പ്രൈസ്

ജിയോ സമ്മര്‍ സര്‍പ്രൈസെന്നാണ് പുതിയ ഓഫറിനു പേരിട്ടിരിക്കുന്നത്. ജിയോ മെമ്പര്‍മാര്‍ക്കുള്ള സര്‍പ്രൈസുകളില്‍ ആദ്യത്തേത് ആണ് ഇതെന്നും അംബാനി വ്യക്തമാക്കി.

ആറുമാസമായി സൗജന്യം

ആറു മാസങ്ങള്‍ക്കു മുമ്പാണ് മറ്റു വന്‍കിട കമ്പനികളെ ഞെട്ടിച്ചുകൊണ്ട് ജിയോ രംഗപ്രവേശം ചെയ്യുന്നത്. ആദ്യത്തെ മൂന്നു മാസം പരിധിയില്ലാത്ത ഡാറ്റയാണ് ജിയോ നല്‍കിയത്. എന്നാല്‍ ജനുവരി മുതല്‍ ഇതു ദിവസേന ഒരു ജിബിയാക്കി കുറച്ചിരുന്നു.

നിരവധി പ്ലാനുകള്‍

ജിയോ മെമ്പര്‍മാര്‍ക്കും അല്ലാത്തവര്‍ക്കും നിരവധി ഓഫറുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. 19 രൂപയ്ക്ക് ഒരു ദിവസം 200 എംബി 4ജി ഡാറ്റ നല്‍കുന്ന പ്ലാനാണ് ഇതില്‍ ആദ്യത്തത്. 9999 രൂപയ്ക്കു 360 ദിവസത്തേക്കു 750 ജിബി 4 ജി ഡാറ്റ നല്‍കുന്നതാണ് ഏറ്റവും വലിയ പ്ലാന്‍.

മെമ്പര്‍ അല്ലാത്തവര്‍ക്ക്

ജിയോയുടെ പ്രൈം മെമ്പര്‍ക്കും അല്ലാത്തവര്‍ക്കും വ്യത്യസ്ത ഓഫറുകളാണുള്ളത്. മെമ്പര്‍മാക്കു മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതല്‍ ഡാറ്റയും ഓഫറുകളും ലഭിക്കും. 99 രൂപയ്ക്ക് പ്രൈം മെമ്പര്‍ ആയ ശേഷം ഇഷ്ടമുള്ള പ്ലാനുകള്‍ ഉപഭോക്താവിനു തിരഞ്ഞെടുക്കാം.

72 ലക്ഷം മെമ്പര്‍മാര്‍

നിലവില്‍ 72 ലക്ഷം ഉപഭോക്താക്കള്‍ ജിയോയും പ്രൈം മെമ്പര്‍മാരായിട്ടുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്. കേവലം ഒരു മാസത്തിനുള്ളിലാണ് ജിയോക്ക് ഇത്രയും അംഗങ്ങളുണ്ടായതെന്നു മുകേഷ് അംബാനി പറഞ്ഞു.

നെറ്റ്‌വര്‍ക്ക് പ്രശ്‌നങ്ങള്‍

നിലവില്‍ ചില നെറ്റ്‌വര്‍ക്ക് പ്രശ്‌നങ്ങള്‍ ഉപഭോക്താക്കള്‍ നേരിടുന്നുണ്ടെന്നു അംബാനി സമ്മതിച്ചു. എന്നാല്‍ ഇനിയുള്ള ദിവസങ്ങളില്‍ ഇവയെല്ലാം പരിഹരിച്ച് മികച്ച സേവനം ഉപഭോക്താക്കള്‍ക്കു നല്‍കുമെന്ന് ഉറപ്പുതരുന്നതായും അദ്ദേഹം പറഞ്ഞു.

English summary
Reliance Jio pushes paid plan deadline to April 15
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X