റിലയന്‍സ് ജിയോയില്‍ കിടിലന്‍ പ്രീ പെയ്ഡ് ഓഫറുകള്‍: 509 രൂപയ്ക്ക് പ്രതിദിനം 3 ജിബി ഡാറ്റ

  • Written By:
Subscribe to Oneindia Malayalam

മുംബൈ: പുതിയ പ്രീപെയ്ഡ് ഓഫറുമായി ടെലികോം യുദ്ധത്തിന് കോപ്പുകൂട്ടി റിലയന്‍സ് ജിയോ. ഇന്ത്യന്‍ ടെലികോം വിപണിയിലേയ്ക്കുള്ള റിലയന്‍സ് ജിയോയുടെ കടന്നുവരവാണ് ഡാറ്റ പാക്കുകളുടേയും അണ്‍ലിമിറ്റഡ് വോയ്സ് കോളുകളുടേയും ലോകം ഉപയോക്താക്കള്‍ക്ക് മുമ്പില്‍ തുറന്നിട്ടത്. ടെലികോം കമ്പനികള്‍ തമ്മിലുള്ള മത്സരം വര്‍ധിച്ചതോടെയാണ് രാജ്യത്തെ പ്രമുഖ ടെലികോം കമ്പനികള്‍ അത്യാകര്‍ഷകമായ ഓഫറുകള്‍ പ്രഖ്യാപിച്ച് മത്സരം തുടരുന്ന സാഹചര്യത്തിലാണ് റിലയന്‍സ് ജിയോ പുതിയ പ്രീ പെയ്ഡ് ഓഫറുകള്‍ പ്രഖ്യാപിച്ചത്. 149 രൂപയുടെ പുതിയ ഓഫറാണ് കമ്പനി ഇതിന് മുമ്പ് പുറത്തറിക്കിയിട്ടുള്ളത്.

ജനിച്ച വര്‍ഷമറിഞ്ഞാല്‍ 2018ല്‍ എന്തുസംഭവിക്കുമെന്നറിയാം: ചൈനീസ് ജ്യോതിഷത്തെ ചിരിച്ചു് തള്ളരുത്

റിലയന്‍സ് ജിയോയില്‍ നിന്ന് ഉപയോക്താക്കളെ ആകര്‍ഷിക്കുന്നതിന് വേണ്ടി എയര്‍ടെല്ലും വോഡഫോണും കഴിഞ്ഞ ദിവസം പുതിയ പ്രീ പെയ്ഡ്- പോസ്റ്റ് പെയ്ഡ് പ്ലാനുകള്‍ അവതരിപ്പിച്ചിരുന്നു. 499 രൂപയുടെ ഓഫറില്‍ 20 ജിബി 4ജി ഡാറ്റയും അണ്‍ലിമിറ്റ‍ഡ് വോയ്സ് കോളുമാണ് എയര്‍ടെല്ലും വോഡഫോണും നല്‍കുന്നത്.

 509 രൂപയുടെ പ്ലാന്‍

509 രൂപയുടെ പ്ലാന്‍

പ്രതിദിനം 2ജിബി ഹൈസ്പീഡ് ഡാറ്റ നല്‍കുന്നതാണ് റിലയന്‍സ് ജിയോയുടെ 509 രൂപയുടെ ഓഫര്‍. പ്രതിദിന ഡാറ്റാ പരിധി കഴിഞ്ഞാല്‍ ഡാറ്റ സ്പീഡ് 64 കെബിപിഎസ് മാത്രമായി കുറയും. 98 ജിബി ഡാറ്റയാണ് ഈ പ്ലാനില്‍ ലഭിക്കുക. റിലയന്‍സ് ജിയോയുടെ മറ്റ് ഓഫറുകളില്‍ ലഭിക്കുന്നതുപോലെ അണ്‍ലിമിറ്റഡ് ലോക്കല്‍- എസ്ടിഡി വോയ്സ്കോളുകള്‍ക്ക് പുറമേ ഡാറ്റയും ഈപ്ലാനിലുണ്ട്. സൗജന്യ റോമിംഗ്, മറ്റ് നെറ്റ് വര്‍ക്കുകളുിലേയ്ക്ക് സൗജന്യ കോളുകള്‍ എന്നിവയാണ് പ്ലാനിലെ മറ്റ് ആകര്‍ഷമായ ഘടകങ്ങള്‍. 49 ദിവസമാണ് ഓഫറിന്‍റെ കാലാവധി.

 779 രൂപയുടെ പ്ലാന്‍

779 രൂപയുടെ പ്ലാന്‍


28ദിവസത്തേയ്ക്ക് വോയ്സ് കോള്‍, ഡാറ്റാ പാക്കുകള്‍ നല്‍കുന്നതാണ് റിലയന്‍സ് ജിയോ പ്രീ പെയ്‍ഡ് ഉപയോക്താക്കള്‍ക്ക് വേണ്ടി അവതരിപ്പിച്ചിട്ടുള്ള 779 രൂപയുടെ പ്ലാന്‍. പ്രതിദിനം 3ജിബി ഡാറ്റയാണ് റിലയന്‍സ് ജിയോ ഉപയോക്താക്കള്‍ക്ക് നല്‍കുക. പ്രതിദിന ഡാറ്റാ പരിധി കഴിഞ്ഞാല്‍ ഹൈസ്പീഡ് ഡാറ്റ 64 കെബിപിഎസായി കുറയും. 84 ജിബി ഡാറ്റയാണ് ഈ പ്ലാനില്‍ ലഭിക്കുക. അണ്‍ലിമിറ്റഡ് ലോക്കല്‍ വോയ്സ് കോളുകള്‍ക്ക് പുറമേ എസ്എംഎസ്, സൗജന്യ റോമിംഗ്, എന്നിവയും ഓഫറില്‍ ലഭിക്കും. റിലയന്‍സ് ജിയോയുടെ മറ്റ് പ്രീ പെയ്ഡ് ഓഫറുകള്‍ പരിശോധിക്കാം.

149യ്ക്ക് അണ്‍ലിമിറ്റ‍് വോയ്സ് കോളും ഡാറ്റയും

149യ്ക്ക് അണ്‍ലിമിറ്റ‍് വോയ്സ് കോളും ഡാറ്റയും

28 ദിവസം നീണ്ടുനില്‍ക്കുന്ന റിലയന്‍സ് ജിയോയുടെ 149 രൂപയുടെ പ്ലാനില്‍ 4.2ജിബി ഡാറ്റയാണ് ലഭിക്കുക. പ്രതിദിനം 0.15 ജിബി ഡാറ്റയാണ് ഓഫര്‍ ആക്ടിവേറ്റ് ചെയ്യുന്ന ജിയോ ഉപയോക്താക്കള്‍ക്ക് ലഭിക്കുക. പ്രതിദിന ഡാറ്റാ ലിമിറ്റ് കഴിഞ്ഞാല്‍ ഇന്‍റര്‍നെറ്റ് സ്പീഡ് 64 കെബിപിഎസ്സായി കുറയും. ഉപയോക്താക്കള്‍ക്ക് എല്ലാ നെറ്റ് വര്‍ക്കുകളിലേയ്ക്കും അണ്‍ലിമിറ്റഡ് ലോക്കല്‍/എസ്ടിഡി വോയ്സ് കോള്‍, റോമിംഗില്‍ 300 ലോക്കല്‍, എസ്ടിഡി വോയ്സ് കോള്‍, എസ്എംഎസ് എന്നിവയും ലഭിക്കും. റിലയന്‍സ് ജിയോയുടെ മൈജിയോ ആപ്പ്, ജിയോ സിനിമ, ജിയോ മ്യൂസിക് എന്നിവയും ഈ പ്ലാനില്‍ ഉപയോഗിക്കാന്‍ കഴിയും.

 റിലയന്‍സ് ജിയോയിലും എയര്‍ടെല്ലിലും കിടിലന്‍ ഓഫർ

റിലയന്‍സ് ജിയോയിലും എയര്‍ടെല്ലിലും കിടിലന്‍ ഓഫർ


399 രൂപയുടെ ഓഫറിലാണ് റിലയന്‍സ് ജിയോ ലോക്കൽ, എസ്‍ടിഡി, റോമിംഗ് കോളുകൾക്കൊപ്പം ഡാറ്റ ഓഫറുകളം നല്‍കുന്നത്. 309 രൂപ, 399 രൂപ നിരക്കുകളിലായി പ്രതിദിനം ഒരു ജിബി ഡാറ്റ ലഭിക്കുന്ന ഓഫറുകളും റിലയന്‍സ് ജിയോയിലുണ്ട്. 400 രൂപയ്ക്ക് മുകളിലുള്ള റീചാര്‍ജ് ചെയ്യുന്നവർക്ക് വോയ്സ് കോളിനോ എസ്എംസിനോ അധിക ചാർജ് നൽകേണ്ടതില്ല. 399 രൂപയുടെ എയർടെല്ലിൻറെ സ്പെഷ്യൽ ഓഫറിൽ പ്രതിദിനം ഒരു ജിബി 4 ജി ഡ‍ാറ്റയും അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി വോയ്സ് കോളുകളും റോമിംഗ് കോളുകളുമാണ് ലഭിക്കുക. 35 ദിവസമാണ് ഓഫർ കാലാവധി.

 പ്രതിദിനം 1 ജിബി

പ്രതിദിനം 1 ജിബി

49 ദിവസത്തെ കാലാവധിയുള്ള 309രൂപയുടെ ഓഫറിൽ പ്രതിദിനം ഒരുജിബി 4ജി ഹൈസ്പീഡ് ഡാറ്റയാണ് ലഭിക്കുക. ഹൈസ്പീ‍ഡ് പരിധി കഴിഞ്ഞാലും ഉപയോക്താക്കൾക്ക് ഡാറ്റ ഉപയോഗിക്കാൻ കഴിയുമെന്നും റിലയൻസ് ജിയോ ഔദ്യോഗിക വെബ്സൈറ്റില്‍ പറയുന്നുണ്ട്. 399 രൂപയുടെ റിലയൻസ് ജിയോയുടെ ഓഫറിൽ 70 ദിവസത്തേയ്ക്ക് 70 ജിബി 4ജി ഡാറ്റയാണ് ലഭിക്കുക. പ്രതിദിനം ഹൈസ്പീഡ് 1ജിബി ഡാറ്റ 64 കെൂബിപിഎസ് സ്പീഡിലാണ് ലഭിക്കുക.

English summary
Reliance Jio, part of billionaire Mukesh Ambani-led conglomerate Reliance Industries, is going big on prepaid recharge plans. Many of Jio's prepaid recharges offer 2 GBs or 3 GBs of high speed mobile data per day, according to its website - jio.com.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്