ജിയോ ഫൈബറിനെക്കുറിച്ചുള്ള നിര്‍ണ്ണായക വിവരങ്ങള്‍ ചോര്‍ന്നു!! എല്ലാം പുറത്തായി

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ടെലികോം രംഗത്തെ മത്സരങ്ങള്‍ക്കിടയില്‍ റിലയന്‍സ് ജിയോടുടെ ജിയോ ഫൈബറിന്‍റെ വിവരങ്ങള്‍ പുറത്തായി. റിലയന്‍സ് ജിയോ ജിയോ ഫൈബര്‍ ബ്രോഡ്ബാന്‍ഡ് സര്‍വ്വീസ് ആരംഭിക്കാനിരിക്കെയാണ് പുതിയ ഓഫര്‍ പ്രഖ്യാപനം പുറത്തുവരുന്നത്. സര്‍വ്വീസ് ആരംഭിച്ച് മൂന്ന് മാസത്തേയ്ക്ക് 100എംബിപിഎസ് വേഗതയില്‍ 100 ജിബി ഡാറ്റയായിരിക്കും ഉപയോക്താക്കള്‍ക്ക് ലഭിക്കുക. സെപ്തംബര്‍ മാസത്തില്‍ ജിയോ ഫൈബര്‍ പരീക്ഷണാര്‍ത്ഥം സേവനം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനിടെയാണ് അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് ജിയോ പ്ലാന്‍ പുറത്തുവരുന്നത്.

സോഷ്യല്‍ മീഡ‍ിയ പ്ലാറ്റ്ഫോമായ റെഡ്ഡിറ്റിലെ ഉപയോക്താവാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിട്ടുള്ളത്. ഗൂഗിള്‍ ക്യാച്ചെ വഴി ജിയോ ഫൈബറിന്‍റെ വിവരങ്ങള്‍ ഉള്‍പ്പെട്ട വെബ് പേജിന്‍റെ വിവരങ്ങളും പുറത്തുവന്നി
ട്ടുണ്ട്. സര്‍വ്വീസ് ആരംഭിച്ച് മൂന്ന് മാസത്തേയ്ക്ക് 100എംബിപിഎസ് വേഗതയില്‍ 100 ജിബി ഡാറ്റയായിരിക്കും ഉപയോക്താക്കള്‍ക്ക് ലഭിക്കുകയെന്ന് റിലയന്‍സ് ജിയോയുടെ വെബ്സൈറ്റില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഉപയോക്താക്കളില്‍ നിന്ന് ജിയോ ഫൈബര്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനുള്ള ഫീസിനത്തില്‍ 4,500 രൂപ ഈടാക്കുമെന്നും, 100 ജിബി ഉപയോഗിച്ച ശേഷം ഇന്‍റര്‍നെറ്റിന്‍റെ വേഗത 1എംബിപിഎസ്സായി കുറയും. എന്നാല്‍ ഈ തുക പിന്നീട് ഉപയോക്താക്കള്‍ക്ക് തിരിച്ച് നല്‍കുകയും ചെയ്യും.

jiofibre-12

ഇതിന് പുറമേ ജിയോ ഫൈബര്‍ ആദ്യഘട്ടത്തില്‍ സേവനമാരംഭിക്കുന്ന നഗരങ്ങളുടെ പട്ടികയും വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അഹമ്മദാബാദ്, ദില്ലി, ഹൈദരാബാദ്, ജയ്പൂര്‍, കൊല്‍ക്കത്ത, മുംബൈ, സൂറത്ത്, വഡോധര, വിശാഖപട്ടണം എന്നീ നദഗരങ്ങളിലായിരിക്കും ആദ്യ ഘട്ടത്തില്‍ ജിയോ ഫൈബര്‍ സേവനം ലഭ്യമാക്കുക. ഇന്‍സ്റ്റാള്‍ ചെയ്യുന്ന സമയത്ത് ജിയോ ഫൈബര്‍ കസ്റ്റം റൂട്ടര്‍ നല്‍കുമെന്നും വെബ്സൈറ്റില്‍ പറയുന്നു.

English summary
After disrupting the telecom sector with attractive mobile data plans, Reliance Jio is all set to launch Jio Fibre broadband services, something it has reportedly been testing as far back as September. Now, Jio has accidentally revealed its plans for the upcoming JioFiber connection.
Please Wait while comments are loading...