കോര്‍പ്പറേറ്റ് ഓഫീസില്‍ നടത്തിയ പരിശോധനയില്‍ 40 കോടിയുടെ നിരോധിച്ച നോട്ടുകള്‍ പിടിച്ചെടുത്തു

  • Posted By:
Subscribe to Oneindia Malayalam

ബെംഗളൂരു: കോര്‍പ്പറേഷനിലെ മുന്‍ കൗണ്‍സിലറായ വി നാഗരാജിന്റെ വീട്ടില്‍ നിന്ന് 40 കോടിയുടെ നിരോധിച്ച നോട്ടുകള്‍ കണ്ടെടുത്തു. അഞ്ചു മണിക്കൂര്‍ ബെംഗളൂര്‍ പോലീസ് നടത്തിയ പരിശോധനയിലാണ് നിരോധിച്ച 500, 1000 രൂപയുടെ നോട്ടുകള്‍ കണ്ടെത്തിയത്.

നാഗരാജിന്റെ അസാന്നിധ്യത്തിലാണ് പോലീസ് പരിശോന നടത്തിയത്. കഴിഞ്ഞ വര്‍ഷം നവംബര്‍ എട്ടിനാണ് കേന്ദ്ര സര്‍ക്കാര്‍ 500, 1000 രൂപയുടെ നോട്ടുകള്‍ നിരോധിച്ചത്. കള്ളപണം തടയുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സര്‍ക്കാര്‍ പുതിയ സാമ്പത്തിക പരിഷ്‌കരണത്തിന് തുടക്കമിട്ടത്.

note-ban

നോട്ട് നിരോധനത്തിന് ശേഷം രാജ്യത്തിന്റെ പലഭാഗത്തും പരിശോധന നടത്തുകെയും കള്ളപണം പിടിച്ചെടുക്കുകെയും ചെയ്തു. നോട്ട് നിരോധനത്തിന് ശേഷം പഴയ നോട്ടുകള്‍ മാറിയെടുക്കാനുള്ള സമയത്ത് നാഗരാജ് കോടികള്‍ വെളുപ്പിച്ചെടുത്തതായി ആരോപണമുണ്ടായിരുന്നു.

2002ലെ ബെംഗളൂരു മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ പ്രകാഷ്‌നഗര്‍ വാര്‍ഡില്‍ സ്വതന്ത്ര കോര്‍പ്പറേറ്ററായി നാഗരാജിനെ തിരഞ്ഞെടുത്തിരുന്നു. രാഷ്ട്രീയക്കാര്‍ക്കിടയിലെ എതിരാളികളെ കൊലപ്പെടുത്തിയതും ആളുകളെ തട്ടികൊണ്ടുപോയതും അടക്കം 45 കേസിലെ പ്രതിയാണ് നാഗരാജ്. ബോംബ് നാഗ എന്ന കുപ്രസിദ്ധ പേരിലാണ് ഇയാള്‍ രാഷ്ട്രീയക്കാര്‍ക്കിടയില്‍ അറിയപ്പെടുന്നത്.

English summary
Rs 40 crores demonetised notes recovered from former corporator’s office.
Please Wait while comments are loading...