2,900 കോടിയുടെ ഇസ്ലാം വിരുദ്ധ ചിത്രം വാങ്ങിയത് സൗദി രാജകുമാരന്‍; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍.

  • By: Desk
Subscribe to Oneindia Malayalam
cmsvideo
2900 കോടിയുടെ യേശു ക്രിസ്തുവിന്‍റെ ചിത്രം വാങ്ങിയത് സൌദി രാജകുമാരന്‍? | Oneindia Malayalam

ന്യൂയോര്‍ക്ക്: അഴിമതിക്കെതിരെ സന്ധിയില്ലാ സമരം ചെയ്യുന്ന ആളാണ് സൗദിയുടെ പുതിയ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍. മുന്‍ രാജാവിന്റെ മകന്‍ അടക്കം വന്‍ കക്ഷികളെ ആയിരുന്നു ഒരു മുന്നറിയിപ്പ് പോലും ഇല്ലാതെ മുഹമ്മദ് ബിന്‍ സല്‍മാന്‍ അറസ്റ്റ് ചെയ്തത്.

സൗദി-ട്രംപ് മധുവിധു കഴിയുന്നു; ട്രംപിന് സല്‍മാൻ രാജാവിന്റെ മുന്നറിയിപ്പ്... എന്തിനും കൂടെനിന്നവർ

അഴിമതിക്കെതിരെ പോരാടുന്ന മുഹമ്മദ് ബിന്‍ സല്‍മാനെതിരെ ചില ആഡംബര ആരോപണങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. കോടിക്കണക്കിന് രൂപ ചെലവഴിച്ചത് ആഡംബര നൗക വാങ്ങി എന്നതായിരുന്നു ആ ആരോപണം. എന്നാല്‍ ഇപ്പോള്‍ വന്ന വെളിപ്പെടുത്തലുകള്‍ മുഹമ്മദ് രാജകുമാരനുമായി നേരിട്ട് ബന്ധമുള്ളതല്ല.

സൂരജിന്റെ മാറുപിളർന്ന് രക്തം കുടിച്ചു സുഡുക്കൾ!! എല്ലാം ജൂതൻമാരാ... സൂരജിനെ പണിതവർക്ക് എട്ടിന്റെ പണി

രാജുകുടംബത്തിലെ അത്ര അറിയപ്പെടാത്ത ഒരു രാജകുമാരന്‍... ബാദര്‍ രാജകുമാരന്‍ ആണ് ഇപ്പോള്‍ വിവാദ നായകന്‍. അതും ലിയാനാര്‍ഡോ ഡാവിഞ്ചി വരച്ച ചരിത്ര പ്രസിദ്ധമായ ചിത്രം വാങ്ങിയതിന്റെ പേരില്‍....

സാല്‍വേറ്റര്‍ മുണ്ടി

സാല്‍വേറ്റര്‍ മുണ്ടി

ലിയനാര്‍ഡോ ഡാവിഞ്ചിയുടെ വിഖ്യാത ചിത്രമാണ് സാല്‍വേറ്റര്‍ മുണ്ടി. ലോകത്തിന്റെ രക്ഷകന്‍ എന്നാണ് സാല്‍വേറ്റര്‍ മുണ്ടിയുടെ അര്‍ത്ഥം. യേശുക്രിസ്തുവിനെയാണ് ഡാവിഞ്ചി അദ്ദേഹത്തിന്റേതായ രീതിയില്‍ വരച്ചിട്ടുള്ളത്. ഇത് വലിയ വിവാദങ്ങള്‍ക്കും വഴിവച്ചിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും വിലപിടിപ്പുള്ള ചിത്രമായിട്ടാണ് ഇതിനെ വിലയിരുത്തുന്നത്.

ലേലത്തില്‍ പിടിച്ചത്

ലേലത്തില്‍ പിടിച്ചത്

അമേരിക്കയിലെ ക്രിസ്റ്റീസ് എന്ന ഓക്ഷന്‍ ഹൗസ് ആയിരുന്നു ചിത്രം ലേലത്തില്‍ വച്ചത്. ഈ ചിത്രം വാങ്ങിയത് ഒരു സൗദി രാജകുമാരന്‍ ആണ് എന്നതാണ് ഏറ്റവും ഒടുവില്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ന്യൂയോര്‍ക്ക് ടൈംസ് ആണ് ഈ വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്.

ബാദര്‍ ബിന്‍ അബ്ദുള്ള

ബാദര്‍ ബിന്‍ അബ്ദുള്ള

സൗദി രാജകുടുംബത്തിലെ അത്രയ്‌ക്കൊന്നും അറിയപ്പെടാത്ത ആളാണ് ബാദര്‍ ബിന്‍ അബ്ദുള്ള ബിന്‍ മുഹമ്മദ് ബിന്‍ ഫര്‍ഹാന്‍ അല്‍ സൗദ്. ചിത്രങ്ങളോ, അത്തരത്തില്‍ കലാമൂല്യമുള്ള വസ്തുക്കളോ ശേഖരിക്കുന്നതില്‍ പേര് കേട്ട ആളും അല്ല ഇദ്ദേഹം. അതുതന്നെയാണ് ഇക്കാര്യത്തില്‍ അമ്പരപ്പുണ്ടാക്കുന്നതും.

2,900 കോടി രൂപ!!!

2,900 കോടി രൂപ!!!

450 മില്യണ്‍ ഡോളറിനാണ് ചിത്രം ലേലത്തില്‍ വിറ്റുപോയത്. 2,900 കോടി ഇന്ത്യന്‍ രൂപ വരും ഇത്. ബാദര്‍ രാജകുമാരനെ പോലെ ഒരാള്‍ എന്തിനാണ് ഇത്രയും പണം ചെലവഴിച്ച് ഇങ്ങനെ ഒരു ചിത്രം വാങ്ങിയത് എന്നത് ആശയക്കുഴപ്പം ഉണ്ടാക്കുന്നുണ്ട്.

ഇസ്ലാം വിരുദ്ധം

ഇസ്ലാം വിരുദ്ധം

ഡാവിഞ്ചിയുടെ സാല്‍വേറ്റര്‍ മോണ്ടി എന്ന യേശുക്രിസ്തു ചിത്രം ഇസ്ലാം വിരുദ്ധ ചിത്രമാണ് എന്ന ആരോപണവും ഇതോടൊപ്പം ഉയരുന്നുണ്ട്. ഇസ്ലാമിന്റെ ഈറ്റില്ലമായ സൗദിയിലെ ഒരു രാജകുമാരന്‍ എന്തിന് ഇങ്ങനെ ഒരു ചിത്രം വാങ്ങി എന്ന ചോദ്യവും ഇതോടൊപ്പം ഉയരുന്നുണ്ട്.

പ്രവാചകരില്‍ ഒരാള്‍

പ്രവാചകരില്‍ ഒരാള്‍

ഇസ്ലാം വിശ്വാസ പ്രകാരം യേശുക്രിസ്തു ഒരു പ്രവാചകന്‍ മാത്രമാണ്. യേശുക്രിസ്തുവിനെ ലോകത്തിന്റെ രക്ഷകന്‍ ആയി ഇസ്ലാം അംഗീകരിക്കുന്നില്ല. മാത്രമല്ല, പ്രവാചകരുടെ ചിത്രങ്ങള്‍ സൃഷ്ടിക്കുന്നത് ദൈവ നിന്ദയായിട്ടാണ് വിലയിരുത്തപ്പെടുന്നത്. അത്തരം ഒരു ചിത്രമാണ് രാജകുമാരന്‍ വാങ്ങി എന്ന് പറയപ്പെടുന്നത്.

എംബിഎസിന്റെ അടുത്ത ആള്‍?

എംബിഎസിന്റെ അടുത്ത ആള്‍?

ബാദര്‍ ബിന്‍ അബ്ദുള്ള രാജകുമാരന്‍ ചെറുപ്പക്കാരന്‍ ആണ്. കിരീടാവകാശിയായ മുഹമ്മദ് ബിന്‍ സല്‍മാനുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ആളാണ് ബാദര്‍ രാജകുമാരന്‍ എന്നും റിപ്പോര്‍ട്ടുകളുണ്ട്. റിയാദിലെ കിങ് സൗദ് സര്‍വ്വകലാശാലയില്‍ ഇവര്‍ ഒരുമിച്ച് പഠിച്ചിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

നിര്‍ണായക സ്ഥാനങ്ങള്‍

നിര്‍ണായക സ്ഥാനങ്ങള്‍

മുഹമ്മദ് ബിന്‍ സല്‍മാന്‍ കിരീടാവകാശിയായി നിയമിക്കപ്പെട്ടതിന് ശേഷം പല നിര്‍ണായക സ്ഥാനങ്ങളും ബാദര്‍ രാജകുമാരന് ലഭിച്ചിട്ടുണ്ട് എന്നും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അല്‍ ഷര്‍ഖ് അല്‍ അസ്വത് പത്രം പ്രസിദ്ധീകരിക്കുന്ന ഗ്രൂപ്പിന്റെ ചെയര്‍മാന്‍ ആയി നിയമിതനായ ആളാണ് ബാദര്‍ രാജകുമാരന്‍.

അറസ്റ്റിലായവര്‍ പുറത്ത്?

അറസ്റ്റിലായവര്‍ പുറത്ത്?

അഴിമതി കേസില്‍ അറസ്റ്റിലായ മൈതിബ് രാജകുമാരന്‍ നേരത്തെ പുറത്തിറങ്ങിയിരുന്നു. വന്‍ തുക നല്‍കിയാണ് മോചനം സാധ്യമായത് എന്നാണ് റിപ്പോര്‍ട്ടുകള്‍. മറ്റ് ചിലരും ഇത്തരത്തില്‍ മോചിതരായതായി റിപ്പോര്‍ട്ടുകളുണ്ട്.

English summary
Bader bin Abdullah bin Mohammed bin Farhan al-Saud, is the mystery buyer of Leonardo da Vinci’s painting “Salvator Mundi,” which fetched a record $450.3 million at auction last month, documents show.
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്