എസ്ബിഐ ഉപഭോക്താക്കള്‍ക്ക് പുതിയ ചെക്ക്ബുക്കിന് ഇനിയും അപേക്ഷിക്കാം, സമയം നീട്ടി

Subscribe to Oneindia Malayalam

മുംബൈ: എസ്ബിഐയുടെയും അനുബന്ധ ബാങ്കുകളുടെയും പുതിയ ചെക്ക് ബുക്കിന് അപേക്ഷിക്കാത്തവര്‍ക്ക് അതിനുള്ള സമയം നീട്ടി. പഴയ ചെക്ക്ബുക്കുകള്‍ ഡിസംബര്‍ 31 വരെ ഉപയോഗിക്കാമെന്ന് എസ്ബിഐ ഔദ്യോഗികസ ട്വിറ്റര്‍ പേജിലൂടെ അറിയിച്ചു.

എയര്‍ടെല്‍ ഓഫര്‍ മേള നിര്‍ത്തുന്നില്ല, ഇത്തവണ 50 ജിബി, രണ്ടു മാസം

ഓവര്‍ ലോഡഡ്, ഫേസ്ബുക്ക് സൈറ്റും ആപ്പും ഡൗണ്‍, ഓര്‍ക്കൂട്ടിന്റെ ഗതിയാകുമോ?

തങ്ങളുടെ ആറ് അനുബന്ധ ബാങ്കുകളുടെ ചെക്ക് ബുക്കുകളും ഐഎഫ്എസ്സി കോഡും സെംപ്റ്റംബര്‍ 30 നു ശേഷം അസാധുവാകുമെന്നും പണമിടപാടുകള്‍ നടത്തണമെങ്കില്‍ പുതിയ ചെക്ക് ബുക്കിനും ഐഎഫ്എസ്സി കോഡിനും പുതിയതായി അപേക്ഷിക്കണമെന്നും എസ്ബിഐ അറിയിച്ചിരുന്നു.

bi

എസ്ബിഐയുടെ അനുബന്ധ ബാങ്കുകളായ ഭാരതീയ മഹിള ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല, സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനീര്‍ ആന്‍ഡ് ജയ്പൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് റായ്പൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരബാദ് എന്നീ ബാങ്കുകള്‍ക്കാണ് നിര്‍ദ്ദേശം ലഭിച്ചിരിക്കുന്നത്.

മൊബൈല്‍ ബാങ്കിങ്ങ് വഴിയോ എടിഎം വഴിയോ ഏറ്റവും അടുത്തുള്ള ബാങ്ക് ബ്രാഞ്ച് വഴിയോ പുതിയ ചെക്ക്ബുക്കിനും ഐഎഫ്എസ്സി കോഡിനും അപേക്ഷിക്കാം.

English summary
SBI Extends Deadline To Get New Cheque Books Of Merged Banks
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്