ജിഎസ്ടി: പഴയസ്വര്‍ണ്ണത്തിന് മൂന്ന് ശതമാനം നികുതി, പഴയസ്വര്‍ണ്ണം മാറ്റിവാങ്ങുമ്പോള്‍ സംഭവിക്കുന്നത്

  • Written By:
Subscribe to Oneindia Malayalam

ദില്ലി: പഴയ സ്വര്‍ണ്ണം വില്‍ക്കുന്നതിന് മൂന്ന് ശതമാനം നികുതി ഈടാക്കുമെന്ന് ഹസ്മുഖ് ആദിയ. രാജ്യത്ത് ജിഎസ്ടി പ്രാബല്യത്തില്‍ വന്നതോടെ പഴയ സ്വര്‍ണ്ണാഭരണങ്ങള്‍ സ്വര്‍ണ്ണക്കട്ടികള്‍ എന്നിവ വില്‍ക്കുന്നവരില്‍ നിന്ന് മൂന്ന് ശതമാനം നികുതി ഈടാക്കുമെന്നാണ് റെവന്യൂ സെക്രട്ടറി ഹസ്മുഖ് ആദിയ വ്യക്തമാക്കിയത്.

എന്നാല്‍ പഴയ സ്വര്‍ണ്ണം നല്‍കി പുതിയ ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ പുതിതയായി വാങ്ങുന്ന സ്വര്‍ണ്ണത്തില്‍ നിന്നായിരിക്കും മൂന്ന് ശതമാനം നികുതി ഈടാക്കുക. ആരുടെ പക്കല്‍ നിന്നെങ്കിലും പഴയ സ്വര്‍ണ്ണം വാങ്ങുന്ന സാഹചര്യത്തിലും മൂന്ന് ശതമാനം നികുതി നല്‍കാന്‍ വാങ്ങുന്നയാള്‍ ബാധ്യസ്ഥനാണ്. ഒരു ലക്ഷം രൂപയുടെ പഴയസ്വര്‍ണ്ണം വിറ്റാല്‍ 3000 രൂപ ജിഎസ്ടി ഇനത്തില്‍ ഈടാക്കും. എന്നാല്‍ സ്വര്‍ണ്ണവ്യാപാരിയെ ഉപയോഗിച്ച് സ്വര്‍ണ്ണം രൂപമാറ്റം വരുത്തുന്നതിന് അഞ്ച് ശതമാനം നികുതിയാണ് ജിഎസ്ടിയ്ക്ക് കീഴില്‍ ഈടാക്കുക.

gold

ജൂലൈ ഒന്നിനാണ് സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ നിര്‍ണ്ണായക മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുന്ന ചരക്കുസേവന നികുതി പ്രാബല്യത്തില്‍ വരുന്നത്. ഉത്പന്നങ്ങള്‍ക്ക് ഒറ്റ നികുതി മാത്രമേ ഈടാക്കൂ എന്നതാണ് ജി എസ് ടിയുടെ മറ്റൊരു പ്രത്യേകത. ജി ഡി പിയുടെ വളര്‍ച്ചയ്ക്കും സുതാര്യതയ്ക്കും വഴി തുറക്കുന്ന ജി എസ് ടി ബില്ലിനെ 90കളിലെ സാമ്പത്തിക പരിഷ്‌കരണത്തിന് ശേഷമുള്ള ഏറ്റവും വലിയ പരിഷ്‌കരണ നടപടിയായിട്ടാണ് സാമ്പത്തിക വിദഗ്ധര്‍ കാണുന്നത്. ജി ഡി പി നിരക്കില്‍ 1 ശതമാനം സംഭാവന നല്‍കാന്‍ ജിഎസ്ടിയ്ക്ക് കഴിയുമെന്നാണ് വിലയിരുത്തല്‍. കേന്ദ്രവും സംസ്ഥാനവും ഏര്‍പ്പെടുത്തിയിരുന്ന പതിനഞ്ചോളം നികുതികള്‍ ജി എസ് ടിയില്‍ ലയിക്കും എന്നതാണ് ജിഎസ്ടിയുടെ പ്രധാന പ്രത്യേകത.

English summary
Selling of old jewellery or bullion will attract a 3 per cent GST on the value realised, Revenue Secretary Hasmukh Adhia said on Wednesday.
Please Wait while comments are loading...