ടെലികോം കമ്പനികള്‍ക്കെതിരെ ബിഎസ്എന്‍എല്‍ വാര്‍;മൂന്ന് പുതിയ കിടു ഓഫറുകള്‍,അണ്‍ലിമിറ്റഡ് വോയ്‌സ്കോള്‍

  • Written By:
Subscribe to Oneindia Malayalam

ദില്ലി: റിലയന്‍സ് ജിയോയുടെ ധന്‍ ധനാ ഓഫറിനെതിരെ സ്വകാര്യ ടെലികോം കമ്പനികള്‍ ഓഫറുകള്‍ പ്രഖ്യാപിച്ചതോടെ ബിഎസ്എന്‍എല്ലും രംഗത്ത്. മൂന്ന് പുതിയ പ്ലാനുകളാണ് ബിഎസ്എന്‍എല്‍ അവതരിപ്പിച്ചിട്ടുള്ളത്. റിലയന്‍സ് ജിയോയുടെ ധന്‍ ധനാ ധന്‍ ഓഫര്‍ പുറത്തിറങ്ങിയതിന് പിന്നാലെ രാജ്യത്തെ മുന്‍നിര ടെലികോം കമ്പനികള്‍ ഓഫറുകള്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ബിഎസ്എന്‍എല്‍ പ്രഖ്യാപനം.

ദില്‍ ഖോല്‍ കെ ബോല്‍, ട്രിപ്പിള്‍ എയ്‌സ്, നെഹലേ പെര്‍ ദെഹ് ല എന്നിങ്ങനെ മൂന്ന് പുതിയ ഓഫറുകളാണ് ബിഎസ്എന്‍എല്‍ പുറത്തിറക്കിയിട്ടുള്ളത്. ഇതിന് പുറമേ എസ്ടിവി 339 രൂപയുടെ ഓഫറില്‍ അധിക ഡാറ്റയും ബിഎസ്എന്‍എല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 395 രൂപയ്ക്ക് പുതിയ ഓഫര്‍ പുറത്തിറക്കുമെന്ന് കഴിഞ്ഞ ദിവസം ബിഎസ്എന്‍എല്‍ സിഎംഡി അനുപം ശ്രീവാസ്തവ ട്വീറ്റ് ചെയ്തിരുന്നു.

ഓഫര്‍ പഴയത്‌ അധിക ഡാറ്റ

ഓഫര്‍ പഴയത്‌ അധിക ഡാറ്റ

പ്രതിദിനം രണ്ട് ജിബി ഡാറ്റ നല്‍കിക്കൊണ്ടിരുന്ന 339 രൂപയുടെ എസ്ടിവി339 എന്ന ഓഫറില്‍ പ്രതിദിനം മൂന്ന് ഡജിബിയാക്കി ഡാറ്റ ഉയര്‍ത്തിയിട്ടുണ്ട്. എന്നാല്‍ വോയ്‌സ് കോള്‍ ഓഫര്‍ പഴയതുപോലെ തന്നെ തുടരും. 28 ദിവസം കാലാവധിയുള്ള ഓഫറില്‍ ബിഎസ്എന്‍എല്ലിലേയ്ക്ക് അണ്‍ലിമിറ്റഡ് വോയ്‌സ് കോള്‍, 25 മിനിറ്റ് മറ്റ് നെറ്റ് വര്‍ക്കുകളിലേയ്ക്കുള്ള വോയ്‌സ് കോള്‍ എന്നിവയും ലഭിയ്ക്കും. ഏപ്രില്‍ 24 മുതലാണ് ഈ ഓഫര്‍ ലഭിച്ചുതുടങ്ങുക.

ദില്‍ ഖോല്‍ കേ ബോല്‍

ദില്‍ ഖോല്‍ കേ ബോല്‍

349 രൂപയുടെ ദില്‍ ഖോല്‍ കേ ബോല്‍ ഓഫറില്‍ ഹോം സര്‍ക്കിളില്‍ അണ്‍ലിമിറ്റഡ് എസ്ടിഡി, ലോക്കല്‍ വോയ്‌സ് കോള്‍, 28 ദിവസത്തേയ്ക്ക് പ്രതിദിനം രണ്ട് ജിബി ഡാറ്റ എന്നിവയും ലഭിയ്ക്കും.

 ട്രിപ്പിള്‍ എയ്‌സ് പ്ലാന്‍

ട്രിപ്പിള്‍ എയ്‌സ് പ്ലാന്‍

333 രൂപയുടെ ട്രിപ്പിള്‍ എയ്‌സ് പ്ലാനില്‍ 90 ദിവസത്തേയ്ക്ക് പ്രതിദിനം 3ജിബി ഡാറ്റയാണ് ഓഫര്‍ ആക്ടിവേറ്റ് ചെയ്യുന്ന ഉപയോക്താക്കള്‍ക്ക് ലഭിക്കുക.

നെഹ് ലെ പെര്‍ ദെഹ് ല ഓഫര്‍

നെഹ് ലെ പെര്‍ ദെഹ് ല ഓഫര്‍

395 രൂപയുടെ നെഹ് ലെ പെര്‍ ദെഹ് ല ഓഫറില്‍ പ്രതിദിനം ബിഎസ്എന്‍എല്ലില്‍ നിന്ന് ബിഎല്എന്‍എല്ലിലേയ്ക്ക് 3000 സൗജന്യ മിനിറ്റുകളും നെറ്റ് വര്‍ക്കുകളിലേയ്ക്ക് 1800 മിനിറ്റുമാണ് ലഭിയ്ക്കുക. 71 ദിവസമാണ് ഓഫറിന്റെ കാലാവധി.

English summary
After private telecom operators showered their users with plans which have high validity, BSNL, the government-owned telecom operator is now getting ready to introduce new offers with which it aims to disrupt the market once again.
Please Wait while comments are loading...