Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണത്തില്‍ കേമന്‍ യുഎഇ തന്നെ: ഇന്ത്യക്ക് വെല്ലാനായില്ല, പ്രചരണം തെറ്റ്; ഇന്നും 2605 രൂപയുടെ ലാഭം

എക്കാലത്തും ഇന്ത്യയേക്കാള്‍ സ്വർണവില വളരെ അധികം കുറഞ്ഞ് നില്‍ക്കുന്ന മേഖലയാണ് ഗള്‍ഫ്. ഈ സാഹചര്യം മുതലെടുക്കുന്ന മലയാളി പ്രവാസികളുള്‍പ്പെടെ യു എ ഇ, ഖത്തർ, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും സ്വർണം വാങ്ങുന്നത് പതിവാണ്. എന്നാല്‍ അടുത്തിടെയാണ് സ്വർണ്ണത്തിന് ഗള്‍ഫ് രാഷ്ട്രങ്ങളിലേതിനേക്കാള്‍ ഇന്ത്യയിലാണ് വിലക്കുറവ് എന്ന രീതിയിലുള്ള ചില വാർത്തകള്‍ പുറത്ത് വരുന്നത്. സമൂഹമാധ്യമങ്ങളിലും മറ്റും ഈ വാർത്തയ്ക്ക് വലിയ പ്രചരണം ലഭിച്ചിരുന്നു. പക്ഷെ ഇത് തീർത്തും അടിസ്ഥാന രഹിതമായ വാർത്തയാണെന്നാണ് ദുബായിലെ സ്വർണ വ്യാപാരികള്‍ കണക്ക് നിരത്തി ചൂണ്ടിക്കാട്ടുന്നത്.

'ഇന്ത്യ ഈ വർഷം സ്വർണ്ണ ഇറക്കുമതി തീരുവ 15% ൽ നിന്ന് 6% ആയി കുറച്ചത് ഇന്ത്യയും ദുബായും തമ്മിലുള്ള സ്വർണ്ണ വിലയിലെ വ്യത്യാസം കുറയ്ക്കുക മാത്രമാണ് ചെയ്തത്, അല്ലാതെ യു എ ഇയിലേതിനേക്കാള്‍ കുറവല്ല ഇന്ത്യയിലെ സ്വർണ വില' എന്നാണ് കാന്‍സ് ജ്വല്ലേഴ്സിന്റെ മാനേജിംഗ് ഡയറക്ടർ അനിൽ ധനകിനെ ഉദ്ധരിച്ച് ഗള്‍ഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. ഇപ്പോഴും ദുബായില്‍ നിന്നും സ്വർണം വാങ്ങുന്നതാണ് എന്തുകൊണ്ടും ലാഭകരം ദുബായിയാണെന്നും അദ്ദേഹം പറയുന്നു.

gold-price

വിനോദസഞ്ചാരികൾക്ക് നികുതി രഹിത ആനുകൂല്യങ്ങള്‍ ഉപയോപ്പെടുത്താനും കഴിഞ്ഞാല്‍ കൂടുതല്‍ നേട്ടമുണ്ടാക്കാന്‍ സാധിക്കും. ചൈന കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതല്‍ സ്വർണം ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. തങ്ങള്‍ക്ക് ആവശ്യമായ സ്വർണത്തിന്റെ ഭൂരിഭാഗവും യു എ ഇ, സ്വിറ്റ്സർലന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. ഇറക്കുമതി തീരുവ 15 ശതമാനം ആയിരുന്ന സാഹചര്യത്തില്‍ യു എ ഇയില്‍ നിന്നും ഇന്ത്യയിലേക്കുള്ള സ്വർണ്ണക്കടത്ത് വളരെ അധികം ശക്തമായിരുന്നു. ഇതിന് തടയിടുകയെന്ന ലക്ഷ്യത്തോടും കൂടിയാണ് തീരുവ ആറ് ശതമാനമായി കുറച്ചത്.

യു എ ഇയിലേതിനേക്കാള്‍ വിലക്കുറവ് ഇന്ത്യയിലാണെന്ന വാർത്ത സ്വാഭാവികമായും ഗള്‍ഫ് രാജ്യങ്ങളിലും പ്രചരിച്ചിട്ടുണ്ടെന്ന് ജ്വല്ലറി ഉടമകളും പറയുന്നു. "ഇന്നലെ മുതൽ, കുറച്ച് ഇന്ത്യൻ ഷോപ്പർമാർക്ക് പുറമെ യു എ ഇ നിവാസികളും വിനോദസഞ്ചാരികളും ഞങ്ങളുടെ സ്റ്റോറുകളിൽ വന്ന് ഈ വാർത്തയെക്കുറിച്ച് സൂചിപ്പിച്ചിരുന്നു. എന്നാല്‍ ആ വാർത്തകളെല്ലാം പൂർണ്ണമായും അടിസ്ഥാന രഹിതമാണെന്ന് ഞങ്ങള്‍ അവരോട് പറഞ്ഞു." അനിൽ ധനക് പറഞ്ഞു.

ഇന്ത്യയിൽ നിന്നും യു എ ഇയിലേക്കുള്ള യാത്രകള്‍ വർധിക്കുന്ന സമയത്താണ് ഇത്തരം വാർത്തകള്‍ വരുന്നത് എന്നതാണ് ശ്രദ്ധേയം. യു എ ഇയിലേക്ക് എത്തുന്ന സന്ദർശകരിൽ ബഹുഭൂരിപക്ഷവും ഗോൾഡ് സൂക്കിലേക്ക് പോകുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഇന്ത്യയില്‍ സ്വർണവില കുറവാണെന്ന വാർത്ത ഈ യാത്രക്കാരെ തെറ്റിദ്ധരിപ്പിക്കാന്‍ ഇടയാക്കും.

'ഇറക്കുമതി തീരുവയും ജിഎസ്ടിയും ഉൾപ്പെടെ ഇന്ത്യയിൽ 22 കാരറ്റ് സ്വർണാഭരണങ്ങളുടെ നിലവിലെ നിരക്ക് ഗ്രാമിന് 316 ദിർഹമാണ്. യു എ ഇയിൽ ഇത് ഗ്രാമിന് 308 ദിർഹമാണ് (5% ഇറക്കുമതി തീരുവ ഉൾപ്പെടെ)' മലബാർ ഗോൾഡ് ആന്‍ഡ് ഡയമണ്ട്സിലെ ഇൻ്റർനാഷണൽ ഓപ്പറേഷൻസ് മാനേജിംഗ് ഡയറക്ടർ ഷംലാല്‍ അഹമ്മദ് പറഞ്ഞു. വില വ്യത്യാസത്തിന് പുറമേ, ലോകമെമ്പാടുമുള്ള ആഭരണ ഡിസൈനുകളുടെ വൈവിധ്യമാർന്ന ശേഖരം യു എ ഇ വാഗ്ദാനം ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ഇന്ന് 400 രൂപയുടെ വർധനവുണ്ടായതോടെ കേരളത്തിലെ സ്വർണ വില 56920 രൂപയായി. ഗ്രാമിന് 7115 രൂപയുമാണ് ഇന്നത്തെ വിപണി നിരക്ക്. യു എ ഇയിലെ നിരക്കിലേക്ക് വരികയാണെങ്കില്‍ ഗ്രാമിന് 295.5 ദിർഹമാണ് (6789.44 രൂപ). അതായത് പവന് 54315 രൂപ. കേരളത്തിലേയും യു എ ഇയിലേയും സ്വർണവില തമ്മിലെ വ്യത്യാസം 2605 രൂപ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+