പിഎന്‍ആര്‍ സ്റ്റാറ്റസ് നോക്കണോ..?ഇനി മുതല്‍ അല്‍പം കണക്കു കൂടി അറിയണം

Subscribe to Oneindia Malayalam

ചെന്നൈ: കണക്കില്‍ അല്‍പം പിറകോട്ടാണെങ്കില്‍ ഇനി പിഎന്‍ആര്‍ സ്റ്റാറ്റസ് നോക്കുന്നതിനു മുന്‍പ് ഒരു സ്മാര്‍ട്ട് ഫോണോ കാല്‍ക്കുലേറ്ററോ കയ്യില്‍ കരുതിക്കൊള്ളൂ. ഇനി മുതല്‍ തീവണ്ടി യാത്രക്കാര്‍ അല്‍പം കണക്കു കൂടി അറിഞ്ഞിരിക്കണം. ഭൂഗോളത്തിന്റെ സ്പന്ദനം കണക്കിലായതു കൊണ്ടല്ല, ടിക്കറ്റ് ലഭ്യതയും പിഎന്‍ആര്‍ സ്റ്റാറ്റസുമൊക്കെ അറിയണമെങ്കില്‍ അല്‍പം കണക്കു കൂടി അറിഞ്ഞിരിക്കണമെന്നാണ് ഇന്ത്യന്‍ റെയില്‍വേ പറയുന്നത്. ഇതു വരെ ഉണ്ടായിരുന്നത്ര എളുപ്പമായിരിക്കില്ല എന്നു ചുരുക്കം.

ഇന്ത്യന്‍ റെയില്‍വേയുടെ വെബ്‌സൈറ്റില്‍ പരിഷ്‌കരിച്ച ഫോം കാണാം. ഇതില്‍ പിഎന്‍ആര്‍ സ്റ്റാറ്റസും ടിക്കറ്റ് ലഭ്യതയും പരിശോധിക്കണമെങ്കില്‍ കണക്കറിയണം. ക്യാപ്ച എന്ന കമ്പ്യൂട്ടര്‍ പ്രോഗ്രാം ഉപയോഗിച്ചാണ് പുതിയ സിസ്റ്റത്തിന് രൂപം നല്‍കിയത്. മനുഷ്യനെയും യന്ത്രത്തെയും വേര്‍തിരിച്ചറിയാനുപയോഗിക്കുന്ന കമ്പ്യൂട്ടര്‍ പ്രോഗ്രാമാണ് ക്യാപ്ച.

മരിച്ചാലും കൊള്ളയടിക്കാൻ എസ്ബിഐ!മരിച്ചാൽ നിങ്ങൾക്ക് പണം നഷ്ടമാകും!എസ്ബിഐയുടെ തീവെട്ടിക്കൊള്ള ഇങ്ങനെ

25-train

ഇത്രയും നാള്‍ തന്നിരിക്കുന്ന അക്ഷരങ്ങളോ അക്കങ്ങളോ അതു പോലെ ടൈപ്പ് ചെയ്താല്‍ അടുത്ത ഘട്ടത്തിലേക്കു പോകാമായിരുന്നു. എന്നാല്‍ ക്യാപ്ച ഉപയോഗിക്കുമ്പോള്‍ അല്‍പം കണക്കും വേണം. കൂട്ടലും കുറക്കലും എല്ലാമുണ്ട്. ഉത്തരം ശരിയാണെങ്കില്‍ പിഎന്‍ആര്‍ സ്റ്റാറ്റസും ടിക്കറ്റ് ലഭ്യതയുമെല്ലാം നിങ്ങള്‍ക്ക് അറിയാം. തെറ്റാണെങ്കില്‍ അറിയാനും പറ്റില്ല. എന്നാല്‍ പുതിയ മാറ്റം ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നാണ് യാത്രക്കാരില്‍ ചിലരുടെ പ്രതികരണം.

English summary
Now,you must know some mathematics to check PNR status and ticket availability on Indian Railways website
Please Wait while comments are loading...