ചെക്ക് ബുക്കുകള്‍ അപ്രത്യക്ഷമാകും!! എല്ലാം ഡിജിറ്റല്‍ മോദി സര്‍ക്കാര്‍ പണിതുടങ്ങി

  • Written By:
Subscribe to Oneindia Malayalam

ദില്ലി: നോട്ട് നിരോധനത്തിനും ജിഎസ്ടിയ്ക്കും പിന്നാലെ ഇന്ത്യയില്‍ വലിയ പരിഷ്കാരത്തിനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഡിജിറ്റല്‍ പണമിടപാടുകള്‍ ഉയര്‍ത്തുന്നതിന് വേണ്ടി ചെക്ക് ബുക്കുകള്‍ നിരോധിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം. ഡിജിറ്റല്‍ സാമ്പത്തിക ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി കേന്ദ്രം ചെക്ക് ബുക്ക് സംവിധാനം സമീപ ഭാവിയില്‍ തന്നെ പിന്‍വലിക്കുമെന്ന് കോണ്‍ഫെഡ‍റേഷന്‍ ഓഫ് ആള്‍ ഇന്ത്യ ട്രേഡേഴ്സ് സെക്രട്ടറി ജനറല്‍ പ്രവീണ്‍ കണ്ടല്‍വാലിനെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

സുഹൃത്തിനെ മയക്കുമരുന്ന് നല്‍കി കൊലപ്പെടുത്തി: കുറ്റകൃത്യം ആ ലക്ഷ്യത്തിന് വേണ്ടി, പൊലീസ് പൊക്കിയപ്പോള്‍ കുറ്റസമ്മതം!!

നിലവില്‍ രാജ്യത്തെ ബിസിനസ് സാമ്പത്തിക ഇടപാടുകളില്‍ 95ശതമാനവും പണമായും ചെക്ക് ബുക്കുകളായുമാണ് നടക്കുന്നത്. പണമിടപാടുകള്‍ കുത്തനെ കുറഞ്ഞതോടെയാണ് ചെക്ക് ബുക്ക് പണമിടകപാടുകളുടെ എണ്ണം കുത്തനെ കുറഞ്ഞത്. 2016 നവംബര്‍ എട്ടിലെ നോട്ട് നിരോധനത്തിന് ശേഷമാണ് കറന്‍സി ഇടപാടുകളില്‍ നിന്ന് ചെക്ക്ബുക്ക് പണമിടപാടുകളിലേയ്ക്ക് രാജ്യത്തെ ജനങ്ങള്‍ മാറുന്നത്. നോട്ട് നിരോധനത്തിന് മുന്നോടിയായി ക്യാഷ് ലെസ് ഇടപാടുകള്‍ വര്‍ധിച്ചുവെങ്കിലും നോട്ട് നിരോധനത്തിന് ശേഷം പരസ്പരം കലര്‍ന്ന ട്രെന്‍ഡാണ് രാജ്യത്ത് പ്രകടമായത്.

 ഡിജിറ്റല്‍ ഇടപാടുകള്‍ ഉയര്‍ന്നു

ഡിജിറ്റല്‍ ഇടപാടുകള്‍ ഉയര്‍ന്നു

റിസര്‍വ് ബാങ്ക് പുറത്തുവിട്ട കണക്ക് പ്രകാരം നോട്ട് നിരോധനത്തിന് ശേഷം 2016- നവംബര്‍ മുതല്‍ 2017 സെപ്തംബര്‍ വരെയുള്ള കാലയളവിനുള്ളില്‍ ഡിജിറ്റല്‍ ഇടപാടുകളില്‍ 31 ശതമാനം വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ ഡിസംബറില്‍ ഒരു ബില്യണിലെത്തിയ ഡിജിറ്റല്‍ പണമിടപാടുകള്‍ 2017 സെപ്തംബറില്‍ 877 മില്യണായി കുറയുകയായിരുന്നു. നോട്ട് നിരോധനത്തിന് മുമ്പ് 100 പണമിടപാടുകളാണ് നടത്തിയിരുന്നതെങ്കില്‍ നോട്ട് നിരോധനത്തിന് ശേഷം ഇത് 300 ആയി ഉയരുകയും ചെയ്തുു.

കാര്‍ഡ‍് ഇടപാടുകള്‍ ഉയരും

കാര്‍ഡ‍് ഇടപാടുകള്‍ ഉയരും

നോട്ട് നിരോധനത്തിന് ശേഷമാണ് രാജ്യത്ത് ഡിജിറ്റല്‍ പണമിടപാടുകളെ പ്രോത്സാഹിപ്പിക്കാനുള്ള നീക്കത്തിന് സര്‍ക്കാര്‍ തുടക്കം കുറിച്ചത്. ക്രെഡിറ്റ്- ഡെബിറ്റ് കാര്‍ഡുകളുടെ ഉപയോഗം ഉയര്‍ത്താനുള്ള നീക്കത്തിന്‍റെ ഭാഗമാണ് ഇതെന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഡിജിറ്റല്‍ പണമിടപാടുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ സമീപ ഭാവിയില്‍ ചെക്ക് ബുക്കുകള്‍ അസാധുവാക്കുമെന്ന് കോണ്‍ഫെഡ‍റേഷന്‍ ഓഫ് ആള്‍ ഇന്ത്യ ട്രേഡേഴ്സ് സെക്രട്ടറി ജനറല്‍ പ്രവീണ്‍ കണ്ടല്‍വാലിനെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഡിജിറ്റല്‍ രഥ് എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാണിച്ചത്. വ്യാപാരികള്‍ക്കിടയില്‍ ഡിജിറ്റല്‍ പണമിടപാടുകള്‍ ഉയര്‍ത്തുന്നതിനും മാസ്റ്റര്‍ കാര്‍ഡ് ഉപയോഗം ഉയര്‍ത്തുന്നതിനുമായി കോണ്‍ഫെഡ‍റേഷന്‍ ഓഫ് ആള്‍ ഇന്ത്യ ട്രേഡേഴ്സും മാസ്റ്റര്‍ കാര്‍ഡും ചേര്‍ന്ന് പരിപാടി സംഘടിപ്പിച്ചത്.

 ചെലവ് കുറയ്ക്കാന്‍

ചെലവ് കുറയ്ക്കാന്‍

നോട്ടുകള്‍ അച്ചടിക്കുന്നതിനായി സര്‍ക്കാര്‍ 25000 കോടി രൂപയും സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് വേണ്ടി 6000 കോടി രൂപയുമാണ് സര്‍ക്കാര്‍ ചെവഴിക്കുന്നത്. ഈ ചെലവ് കുറയ്ക്കുന്നതിന് കൂടിയാണ് ഈ നീക്കമെന്നും സൂചനയുണ്ട്. രാജ്യത്തുള്ള 80 കോടി എടിഎം കാര്‍ഡുകളില്‍ അഞ്ച് ശതമാനം മാത്രമാണ് ക്യാഷ് ലെസ് ഇ‍ടപാടുകള്‍ക്ക് വേണ്ടി ഉപയോഗിക്കുന്നത്. അവശേഷിക്കുന്ന 95 ശതമാനം കാര്‍ഡുകളും എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് വേണ്ടിയാണ് ഉപയോഗിക്കുന്നത്.

 വ്യാപാരികള്‍ക്ക് പണി കിട്ടും

വ്യാപാരികള്‍ക്ക് പണി കിട്ടും

രാജ്യത്ത് ചെക്ക് ബുക്കുകള്‍ നിരോധിക്കുന്നത് ഏറ്റവുമധികം തിരിച്ചടിയാവുന്നത് വ്യാപാരി സമൂഹത്തെയാണ്. വ്യാപാരികളില്‍ 95 ശതമാനം പേരും സാമ്പത്തിക ഇടപാടുകളും നടത്തുന്നത് ചെക്കുകളും പണവും ഉപയോഗിച്ചാണ്.

English summary
According to the government, the beginning of the push towards a less-cash society. The Centre could now be working on another disruptive step to boost digital transactions — banning the cheque book.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്