കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴ്‌നാട്ടില്‍ 28 മന്ത്രിമാര്‍ തിങ്കളാഴ്ച് സത്യപ്രതിജ്ഞ ചെയ്യും;പനീര്‍ ശെല്‍വത്തിന് ധനവകുപ്പ്

  • By Pratheeksha
Google Oneindia Malayalam News

ചെന്നൈ:ജയലളിതയുടെ നേതൃത്വത്തിലുളള എഐഎഡിഎംകെ മന്ത്രിസഭയില്‍ 28 മന്ത്രിമാര്‍ തിങ്കളാഴ്ച് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ജയലളിത ഗവര്‍ണര്‍ റോസയ്യയ്ക്ക് സമര്‍പ്പിച്ച മന്ത്രിമാരുടെ പട്ടികയ്ക്ക് ഗവര്‍ണ്ണര്‍ അനുമതി നല്‍കിയിട്ടുണ്ട്. എഐഎഡിഎംകെ ജനറല്‍ സെക്രട്ടറിയും മുഖ്യമന്ത്രിയുമായ ആഭ്യന്തരം,പൊതുഭരണം,പോലീസ് വകുപ്പുകള്‍ എന്നിവ കൈകാര്യം ചെയ്യും.

പ്രധാനവകുപ്പുകളിലൊന്നായ ധനകാര്യവകുപ്പ് ജയലളിതയുടെ വിശ്വസ്തനായ ഒ പനീര്‍ശെല്‍വത്തിനാണ് നല്‍കിയത്. ഇതിനു പുറമേ ഭരണനവീകരണ വകുപ്പും നല്‍കിയിട്ടുണ്ട്. മുന്‍ മന്ത്രിസഭയിലും പനീര്‍ശെല്‍വം ഇതേ വകുപ്പ് തന്നെയാണ് കൈകാര്യം ചെയ്തിരുന്നത്. ഇത്തവണ മന്ത്രിസഭയില്‍ 13 പേര്‍ പുതുമുഖങ്ങളാണെന്നാണ് പ്രത്യേകത. സിറ്റിങ് മന്ത്രിമാരായ ഒട്ടേറെ പേര്‍ ഇത്തണയും മന്ത്രിസ്ഥാനം നല്‍കിയിട്ടുണ്ട്. ജയലളിതയെ കൂടാതെ നാലുവനിതാ മന്ത്രിമാരും സ്ഥാനമേല്‍ക്കും.

jaya-22

മദ്രാസ് യൂണിവേഴ്‌സിറ്റിയിലെ സെന്റിനറി ഓഡിറ്റോറിയത്തിലായിരിക്കും സത്യപ്രതിജ്ഞാ ചടങ്ങുകള്‍ .234 ല്‍ സീറ്റുകളില്‍ 131 സീറ്റുകള്‍ നേടിയാണ് ജയലളിത ഭരണതുടര്‍ച്ചയോടെ വീണ്ടും അധികാരത്തിലെത്തുന്നത്.ആഘോഷത്തിന്റെ അലയൊലികള്‍ അവസാനിക്കുമുന്‍പു തന്നെയാണ് തമിഴകത്ത് ത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കാന്‍ പോകുന്നത്.

English summary
AIADMK general secretary and Chief Minister Jayalalithaa and her 28 Cabinet colleagues will be sworn in by Governor K. Rosaiah on Monday at the Madras University’s Centenary Hall.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X