കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇവിടെ ഭൂകമ്പം വന്നാല്‍ 80 ശതമാനം കെട്ടിടങ്ങളും വീഴും!

Google Oneindia Malayalam News

ചെന്നൈ: ഭൂകമ്പമോ അതങ്ങ് നേപ്പാളിലല്ലേ എന്ന് കരുതി ആശ്വസിക്കാന്‍ വരട്ടെ. ഹിമാലയന്‍ മലനിരകളില്‍ ഇനിയും ശക്തമായ ഭൂകമ്പത്തിന് സാധ്യതയുണ്ട് എന്നാണ് വിദഗ്ധര്‍ പറയുന്നത്. അവിടെ ഉണ്ടാകാനിടയുള്ള ശക്തമായ ചലനങ്ങളൊന്നും വേണമെന്നില്ല, ശരാശരി തീവ്രതയിലുള്ള ഭൂചലനങ്ങള്‍ വരെ ഇവിടെ പല കെട്ടിടങ്ങളും അതിജീവിക്കില്ല. ചെന്നൈയിലെ 80 ശതമാനം കെട്ടിടങ്ങളും സുരക്ഷിതമല്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഇത് ചെന്നൈയുടെ മാത്രം കാര്യമല്ല. കേരളത്തിലെയും സ്ഥിതി ഇതില്‍ നിന്നും അധികം വ്യത്യസ്തമൊന്നുമല്ല. ചെന്നൈ നഗരത്തില്‍ സര്‍വ്വേ നടത്തിയ വിദഗ്ധ സംഘമാണ് ഈ മുന്നറിയിപ്പ് നല്‍കുന്നത്. 2011 ലാണ് ഈ സര്‍വ്വേ നടന്നത്. സുരക്ഷിതമല്ലാത്ത കെട്ടിടങ്ങളുടെ എണ്ണം ഇപ്പോള്‍ എന്തായാലും കൂടിയിരിക്കാനേ തരമുള്ളൂ. അണ്ണാ യൂണിവേഴ്‌സിറ്റിയുടെ സെന്റര്‍ ഫോര്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് വിഭാഗമാണ് ഈ സര്‍വ്വേ നടത്തിയത്.

earthquake

വീടുകളാണ് ഏറ്റവും കൂടുതല്‍ അപകടഭീഷണി നേരിടുന്നത്. ഗ്രൗണ്ട് ഫ്‌ളോറും ഒരു നിലയും മാത്രമുള്ളതാണ് കൂടുതല്‍ വീടുകളും. വീട് കെട്ടുമ്പോള്‍ എഞ്ചിനീയര്‍മാരുടെ സഹായം തേടുന്നവരല്ല ഇതില്‍ ഭൂരിഭാഗവും. ഇത്തരത്തില്‍ എണ്‍പത് ശതമാനത്തോളം കെട്ടിടങ്ങളാണ് നഗരത്തില്‍ ഉള്ളത്. ഇവ എപ്പോള്‍ വേണമെങ്കിലും തകര്‍ന്നുവീഴാം എന്ന സ്ഥിതിയിലാണ്.

മൂന്ന് നിലയില്‍ കൂടുതലുള്ള 22758 കെട്ടിടങ്ങളാണ് സര്‍വ്വേയില്‍ പരിശോധിച്ചത്. ഇവയില്‍ 29 ശതമാനം കെട്ടിടങ്ങളും ആവശ്യമായ സുരക്ഷാ സംവിധാനങ്ങില്ലാത്തതും ഭൂകമ്പത്തില്‍ തകര്‍ന്നുവീഴാവുന്നതുമാണ്. 2011 ല്‍ത്തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടെങ്കിലും മൂന്ന് വര്‍ഷമായിട്ടും ചെന്നൈ കോര്‍പറേഷനോ തമിഴ്‌നാട് സര്‍ക്കാരോ ഇക്കാര്യത്തില്‍ പ്രത്യേകിച്ച് എന്തെങ്കിലും ചെയ്തതായി റിപ്പോര്‍ട്ടില്ല.

English summary
About 80% of Chennai's buildings are not designed by engineers and could collapse if the city were to be hit by even a moderate earthquake, say experts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X