ഒമൈക്രോൺ വ്യാപനം: കേന്ദ്രസംഘം തമിഴ്നാട്ടിൽ; പരിശോധന ആരംഭിച്ചു
ചെന്നൈ: ഒമൈക്രോൺ സാഹചര്യം വിലയിരുത്താൻ കേന്ദ്ര സംഘം തമിഴ്നാട്ടിൽ എത്തി. തമിഴ്‌നാട് ഉൾപ്പെടെ 10 സംസ്ഥാനങ്ങളിലെ ഒമൈക്രോൺ വകഭേദത്തിന്റെ സ്ഥിതി ഗതികൾ വിലയിരുത്തുകയാണ് സംഘത്തിന്റെ ലക്ഷ്യം.
കേന്ദ്ര ആരോഗ്യ മന്ത്രാലയം നിയോഗിച്ച മൾട്ടി ഡിസിപ്ലിനറി സംഘമാണിത്. ഇന്നലെ മുതൽ വിവിധ സംസ്ഥാനത്ത് പരിശോധന തുടങ്ങിയിരുന്നു. സംഘം ഡി എം എസ് കാമ്പസിലെ സ്റ്റേറ്റ് പബ്ലിക് ഹെൽത്ത് ലബോറട്ടറിയിലെ ഹോൾ ജിനോം സീക്വൻസിംഗ് (ഡബ്ല്യുജിഎസ്) ലബോറട്ടറി പരിശോധിക്കും. തുടർന്ന് സംസ്ഥാന വാക്സിനേഷൻ കേന്ദ്രവും കൺട്രോൾ റൂമും സന്ദർശിക്കുകയും ചെയ്യും.
പൊതു ജനങ്ങൾ കോവിഡ്- 1 9 നിർദ്ദേശങ്ങൾ പാലിക്കുന്നതും സംസ്ഥാനത്തെ വാക്സിനേഷന്റെ വേഗതയും കേന്ദ്ര സംഘം പരിശോധിക്കും.

അതിനൊപ്പം തന്നെ സംസ്ഥാനത്തെ കോവിഡ് വാക്സിൻ സ്റ്റോക്കും പരിശോധിക്കുമെന്ന് രാധാകൃഷ്ണൻ പറഞ്ഞു. തിങ്കളാഴ്ച ഡി എം എസ് കാമ്പസിൽ സംഘവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ആരോഗ്യ സെക്രട്ടറി ജെ രാധാകൃഷ്ണൻ. കൂടാതെ, ഗിണ്ടിയിലെ കിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലെ സർക്കാർ കൊറോണ ആശുപത്രിയിലും ഗവൺമെന്റ് ഓമന്ദുരാർ മെഡിക്കൽ കോളേജ് ആശുപത്രിയിലും സംഘം എത്തും. ആശുപത്രി സൗകര്യങ്ങളെക്കുറിച്ചും മറ്റും സംഘം ചോദിച്ചറിയും.
ഒമൈക്രോണ്‍ പരിശോധനയുടെ പേരില്‍ സൈബര്‍ തട്ടിപ്പ്; മുന്നറിയിപ്പുമായി കേരള പൊലീസ്

ചെന്നൈ, ചെങ്കൽപട്ട്, കോയമ്പത്തൂർ, ഈറോഡ് എന്നിവിടങ്ങളിൽ കൊവിഡ് കേസുകളുടെ എണ്ണത്തിൽ വർധനയുണ്ടായതായി ആരോഗ്യ സെക്രട്ടറി അറിയിച്ചു. വാക്‌സിൻ നിർമ്മാണത്തിനായി ചെങ്കൽപട്ടിലെ ഇന്റഗ്രേറ്റഡ് വാക്‌സിൻ കോംപ്ലക്‌സിനും കൂനൂരിലെ പാസ്‌ചർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയ്ക്കും കേന്ദ്രസർക്കാർ അനുമതി നൽകിയാൽ സംസ്ഥാനത്ത് വാക്‌സിൻ ക്ഷാമം ഉണ്ടാകില്ലെന്ന് ആരോഗ്യമന്ത്രി എം.സുബ്രഹ്മണ്യൻ പറഞ്ഞു. 60 വയസ്സിന് മുകളിലുള്ള കൊമോർബിഡിറ്റികൾ ഉള്ളവർക്കും ആരോഗ്യ, മുൻനിര പ്രവർത്തകർക്കും ബൂസ്റ്റർ ഡോസുകൾ നൽകുന്നതിനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ സംസ്ഥാനത്തിന് ഇതുവരെ ലഭിച്ചിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഒമൈക്രോൺ രോഗങ്ങളുടെ ചികിത്സയ്ക്കായി ഇന്ത്യൻ ചികിത്സാ സമ്പ്രദായം അലോപ്പതിയുമായി സംയോജിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി എം സുബ്രഹ്മണ്യൻ പറഞ്ഞു. കേസുകളുടെ വർദ്ധനവ് ഉണ്ടായാൽ, ഏകദേശം 1,700 കിടക്കകളുള്ള 77 സിദ്ധ കോവിഡ് കെയർ സെന്ററുകൾ തുറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡയറക്‌ടറേറ്റ് ഓഫ് ഇന്ത്യൻ മെഡിസിൻ ആൻഡ് ഹോമിയോപ്പതി കാമ്പസിലെ ഒരു ഡാറ്റാ സെൽ സെന്റർ മന്ത്രി ഉദ്ഘാടനം ചെയ്തു, അത് ഇനി ഇന്ത്യൻ മെഡിസിൻ സംബന്ധിച്ച ഗവേഷണ പ്രവർത്തനങ്ങൾ നടത്തുന്നു.
'തരൂർ യുഡിഎഫ് നിലപാടിനൊപ്പം'- സതീശൻ; 'പാര്‍ട്ടിയെ മറന്ന് അഭിപ്രായം പറയരുത്'- മുല്ലപ്പള്ളി

തമിഴ്നാട്ടിലെ പുതിയ കോവിഡ് -19 കേസുകൾ ഇങ്ങനെ ; -
പുതിയ കേസുകൾ - 605
മരണങ്ങൾ - 9
ടെസ്റ്റുകൾ - 1,00,927
ടിപിആർ - 0.59%
മരണം - 36,744
സുഖം പ്രാപിച്ച ആകെ രോഗികൾ - 27,01,336
സജീവ കേസുകൾ - 6,562
ടെസ്റ്റുകൾ ആകെ - 5,70,27,644

അതേസമയം, മൂന്ന് മുതൽ അഞ്ച് ദിവസത്തേക്ക് സംസ്ഥാനത്ത് ഒമൈക്രോൺ കേസുകളുടെ വർദ്ധനവിനെതിരെ സ്വീകരിച്ച നിയന്ത്രണവും പ്രതിരോധ നടപടികളും സംഘം നിരീക്ഷിക്കുകയും പരിശോധിക്കുകയും ചെയ്യും. കേരളം, കർണാടക, മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ്, മിസോറം എന്നിവയുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ സമാനമായ സംഘങ്ങളെ കേന്ദ്രം വിന്യസിച്ചിട്ടുണ്ട്. ഒമൈക്രോൺ വേരിയന്റ് കേസുകൾ ഉയർന്ന് നിൽക്കുന്നതും അല്ലെങ്കിൽ വാക്സിനേഷന്റെ വേഗത കുറവുളളതും ആയ സംസ്ഥാനത്താണ് കേന്ദ്ര സംഘം എത്തിയിരിക്കുന്നത്.

എന്നാൽ, കോവിഡ് , ഒമൈക്രോൺ രോഗ വ്യാപനം ഉയരുന്ന സാഹചര്യത്തിൽ ഉന്നത അധികാരികളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം അവലോകന യോഗം ചേർന്നിരുന്നു . പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലായിരുന്നു യോഗം ചേർന്നിരുന്നത്. യോഗത്തിന്റെ തീരുമാനങ്ങളിൽ ഒന്നായിരുന്നു കേസുകൾ കൂടുതലുള്ള സംസ്ഥാനത്തേക്കും വാക്സിനേഷൻ കുറവുള്ള സംസ്ഥാനങ്ങളിലേക്കും കേന്ദ്ര സംഘത്തെ വിന്യസിക്കണം എന്നത്.