കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇദയക്കനി ജയലളിത തിരിച്ചുവരുമോ?

Google Oneindia Malayalam News

ചെന്നൈ: അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെടുന്ന രാജ്യത്തെ ആദ്യത്തെ മുഖ്യമന്ത്രിയായി. കോടതി വിധിയെ തുടര്‍ന്ന് മുഖ്യമന്ത്രി സ്ഥാനവും എം എല്‍ എ സ്ഥാനവും പോയി. ചുരുങ്ങിയത് പത്ത് വര്‍ഷമെങ്കിലും തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ല. 100 കോടി പിഴയോടൊപ്പം നാല് വര്‍ഷം ജയിലിലേക്ക് - പുരൈട്ചി തലൈവി എന്നും ഇദയക്കനി എന്നും അമ്മ എന്നും അണികള്‍ വിളിക്കുന്ന ജയലളിതയുടെ കഥ കഴിഞ്ഞോ?

ഇല്ല എന്നാണ് എ ഐ എ ഡി എം കെ പ്രവര്‍ത്തകരുടെ വിശ്വാസം. പാര്‍ട്ടി അണികളുടെ മാത്രമല്ല ജയലളിതയെ അടുത്തറിയുന്ന എല്ലാവരുടെയും അഭിപ്രായം അത് തന്നെ. ഇതാദ്യമായല്ല ജയലളിതയ്ക്ക് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കേണ്ടി വരുന്നത്. 2011 ലെ നിയമസഭ തിരഞ്ഞെടുപ്പ് മുതല്‍ ജയലളിതയ്ക്ക് ശുക്രദശയായിരുന്നു.

jayalalithaa

മൃഗീയ ഭൂരിപക്ഷത്തോടെ ജയം, ജനപ്രിയ ഭരണം. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കണ്ണഞ്ചിപ്പിക്കുന്ന വിജയം. കഴിഞ്ഞില്ല രണ്ടര വര്‍ഷം കൊണ്ട പ്രതിപക്ഷമായ ഡി എം കെയെ വെറും കടലാസില്‍ മാത്രമാക്കി ഒതുക്കാനും ജയലളിതയ്ക്ക് കഴിഞ്ഞു. രണ്ട് വര്‍ഷം അകലെ നില്‍ക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ വര്‍ദ്ധിത വീര്യത്തോടെ ജയലളിത തിരിച്ചുവരും എന്നാണ് അണികളുടെ വിശ്വാസം.

പക്ഷേ ആരാധകര്‍ കരുതുന്നത് പോലെ അത്ര എളുപ്പമല്ല കാര്യങ്ങള്‍. നാല് വര്‍ഷത്തെ തടവ്, അതിന് ശേഷം ആറ് വര്‍ഷത്തെ അയോഗ്യത. 66 കാരിയായ ജയലളിതയ്ക്ക് നഷ്ടമാകുന്ന പത്ത് വര്‍ഷങ്ങളാണ്. കരിയറിന്റെ കൊടുമുടിയില്‍ നില്‍ക്കുമ്പോള്‍ നഷ്ടപ്പെടുന്ന 10 വര്‍ഷങ്ങള്‍ അവരെ മാത്രമല്ല പാര്‍ട്ടിയെ വരെ തകര്‍ത്തുകളയും എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്.

ബാംഗ്ലൂര്‍ കോടതിയുടേതാണ് ഈ വിധി. മുകളില്‍ ഹൈക്കോടതിയും സുപ്രീം കോടതിയുമുണ്ട്. ഏതറ്റം വരെ പോയിട്ടായാലും മൂന്ന് തവണ മുഖ്യമന്ത്രിയായ ജയലളിത ജയിലില്‍ നിന്നും പുറത്തിറങ്ങിയിരിക്കും എന്ന് കരുതുന്നവര്‍ കുറവല്ല. എന്തായാലും ഇനി എന്ത് സംഭവിക്കും എന്ന് പറയേണ്ടത് കാലമാണ്. കാത്തിരിക്കുകയേ തരമുള്ളൂ.

English summary
Will Jayalalithaa stage a comeback again? AIADMK supporters are confident that Jayalaithaa will bounce back.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X