പാലാരിവട്ടത്തെ മോഡലുകളുടെ അപകട മരണം; കാർ ഡ്രൈവർ അറസ്റ്റിൽ
കൊച്ചി: എറണാകുളം പാലാരിവട്ടത്ത് മുൻ മിസ് കേരള അൻസി കബീർ അടക്കം മൂന്ന് പേർ കാറപകടത്തിൽ മരിച്ച സംഭവത്തിൽ കാർ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. തൃശ്ശൂർ മാള സ്വദേശി അബ്ദുൾ റഹ്മാനെയാണ് പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. മദ്യപിച്ച് അപകടകരമായി വാഹനം ഓടിച്ചതിനും മനപൂർവ്വമല്ലാത്ത നരഹത്യയ്ക്കുമാണ് ഇയാൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുള്ളത്. അപകടത്തിൽ ആകെ മരിച്ചവരുടെ എണ്ണം മൂന്നായി.

അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന അബ്ദുൾ റഹ്മാനെ ഇന്ന് ആശുപത്രി വിട്ട ഉടൻ തന്നെ പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. മദ്യപിച്ച് അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിനും, മനപൂർവ്വമല്ലാത്ത നരഹത്യയ്ക്കുമാണ് ഇയാൾക്കെതിരെ കേസെടുത്തിട്ടുള്ളത്. നവംബർ ഒന്നിനു പുലര്‍ച്ചെ ഒന്നിന് പാലാരിവട്ടത്ത് കാർ മറിഞ്ഞുണ്ടായ അപകടത്തിലാണ് നാടിനെ നടുക്കിയ ആ വിയോഗവാർത്ത പുറത്തറിയുന്നത്.
ഐഷു... എന്തൊരു അഴകാണ് കാണാന്‍; പുതിയ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

ഫോർട്ട് കൊച്ചിയിലെ ഒരു പരിപാടിയിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് അൻസിയെയും അഞ്ജനയെയും ആഷിഖിനെയും മരണം കവർന്നെടുക്കുന്നത്. അപകടത്തില്‍ 2019ലെ മിസ് കേരളയും ആറ്റിങ്ങല്‍ സ്വദേശിയുമായ അന്‍സി കബീര്‍ (25), 2019 ലെ മിസ് കേരള റണ്ണറപ്പും തൃശൂര്‍ സ്വദേശിയുമായ അഞ്ജന ഷാജന്‍ (24) എന്നിവരാണ് സംഭവ ദിവസം മരിച്ചത്.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് ആഷിഖ് എന്ന യുവാവ് കഴിഞ്ഞ ദിവസം ചികിത്സയിലിരിക്കെ മരിച്ചിരുന്നു. തൃശൂര്‍ വെമ്പല്ലൂര്‍ കട്ടന്‍ബസാര്‍ കറപ്പം വീട്ടില്‍ അഷ്‌റഫിന്റെ മകനായിരുന്നു മുഹമ്മദ് ആഷിഖ് എന്ന ഇരുപതിയഞ്ചുകാരൻ. ഡ്രൈവർക്ക് പുറമേ കാറിൽ മൂന്നു പേരായിരുന്നു ഉണ്ടായിരുന്നത്. അപകടത്തിൽപ്പെട്ട മൂന്നു പേരും ഇതോടെ മരിച്ചു. ഡ്രൈവറെയും പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രി വിട്ട ഉടൻ പാലാരിവട്ടം പൊലീസ് അബ്ദുൾ റഹ്മാനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

തലയ്ക്കായിരുന്നു ആഷിഖിന് ഗുരുതരമായി പരിക്കേറ്റത്. ഇന്നലെ രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. വൈറ്റില ഭാഗത്തു നിന്ന് ഇടപ്പള്ളി ഭാഗത്തേക്കു പോകുകയായിരുന്ന കാര്‍ ബൈക്കില്‍ ഇടിക്കാതിരിക്കാന്‍ ഇടത്തേക്കു വെട്ടിച്ചപ്പോഴാണ് അപകടമുണ്ടായത്. അപകടത്തിൽപെട്ട ബൈക്ക് യാത്രക്കാരൻ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു.

2019-ൽ നടന്ന മിസ് കേരള മത്സരത്തിലെ വിജയിയായിരുന്നു തിരുവനന്തപുരം ആറ്റിങ്ങൽ ആലങ്കോട് സ്വദേശി അൻസി കബീർ. ഇതേ മത്സരത്തിലെ റണ്ണർ അപ് ആയിരുന്നു ആയുർവേദ ഡോക്ടർ കൂടിയായ തൃശ്ശൂർ ആളൂർ സ്വദേശി അഞ്ജന ഷാജൻ. കൂടാതെ, ഇരുവരും കേരളത്തിലെ മോഡലിംഗ് സൗന്ദര്യ മത്സരങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു. അപ്രതീക്ഷിതമായി ഉണ്ടായ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട പ്രിയപ്പെട്ടവരായ മൂവരുടെയും മരണത്തിൽ വിറങ്ങലിച്ചിരിക്കുകയാണ് സുഹൃത്തുക്കളും കുടുംബാംഗങ്ങളും.

അതേസമയം, വാഹനാപകടത്തില്‍ മകള്‍ മരിച്ചതറിഞ്ഞ് മുന്‍ മിസ് കേരള അന്‍സി കബീറിന്റെ ഉമ്മ റസീന ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. വിഷം കഴിച്ച നിലയില്‍ കാണപ്പെട്ട റസീനയെ അവശനിലയില്‍ കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇതിനിടെ അന്‍സി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റ് മരണത്തിന് പിന്നാലെ ചര്‍ച്ചയായിരുന്നു. it's time to go..എന്ന അടിക്കുറിപ്പോടെയായിരുന്നു. അന്‍സി അവസാനമായി വീഡിയോ പങ്കുവച്ചത്. ഈ പോസ്റ്റ് അറം പറ്റിയത് പോലെയാണ് രണ്ട് ദിവസങ്ങള്‍ക്ക് ശേഷം ആൻസിയുടെ മരണവാർത്ത കേരളത്തെ ഞെട്ടിച്ചത്.












Click it and Unblock the Notifications