Get Updates
Get notified of breaking news, exclusive insights, and must-see stories!

'പ്രണവ് മോഹൻലാൽ അടുത്താൽ നല്ല കൂട്ടുകാരൻ, ഇപ്പൊ മെസേജ് അയച്ചാൽ രണ്ടാഴ്‌ച്ച കഴിഞ്ഞാവും കാണുക'; ഗിബിൻ ഗോപിനാഥ്‌

അടുത്തകാലത്തായി സൂപ്പർഹിറ്റ് ചിത്രങ്ങളുടെ ഭാഗ്യമാവാൻ അവസരം ലഭിച്ച നടന്മാരിൽ ഒരാളാണ് ഗിബിൻ ഗോപിനാഥ്. ഒരു പോലീസുകാരൻ കൂടിയായ ഗിബിൻ കഴിഞ്ഞ കുറേ വർഷങ്ങളായി സിനിമയിൽ അവസരങ്ങൾ തേടി നടന്നെങ്കിലും ഡയസ് ഇറെ, കളംകാവൽ പോലെയുള്ള ചിത്രങ്ങളാണ് അദ്ദേഹത്തിന് ജനപ്രീതി നേടി കൊടുത്തത്. ഇപ്പോഴിതാ അതിനെ കുറിച്ച് മാസ്‌റ്റർ ബിൻ ചാനലിനോട് സംസാരിക്കുകയാണ് അദ്ദേഹം.

ബിജെപിക്ക് സ്ഥാനാര്‍ത്ഥിയെ ഉണ്ടാക്കാന്‍ ശ്വേത പണം വാങ്ങിയെന്ന് ബാബുരാജ്? തര്‍ക്കം തീരാതെ അമ്മ
ബിജെപിക്ക് സ്ഥാനാര്‍ത്ഥിയെ ഉണ്ടാക്കാന്‍ ശ്വേത പണം വാങ്ങിയെന്ന് ബാബുരാജ്? തര്‍ക്കം തീരാതെ അമ്മ

ഗിബിൻ ഗോപിനാഥിന്റെ വാക്കുകൾ

ഞാൻ പടത്തിലേക്ക് വന്നത്, ഗിരീഷ് പുത്തഞ്ചേരി സാറിന്റെ മോൻ ഉണ്ട്, ദിൻനാഥ് എന്നാണ് പുള്ളിയുടെ പേര്. ഈ സിനിമയോടൊക്കെ മുൻപ് തന്നെ ഞങ്ങൾ വളരെ അടുത്ത കൂട്ടുകാരായിരുന്നു. പുള്ളിയോട് ഞാൻ പോയി ചാൻസ് ചോദിച്ചിട്ടുണ്ട്. കാരണം ദിൻനാഥ് വിവാഹം കഴിച്ചിരിക്കുന്നത് എന്റെ ക്ലാസ് ടീച്ചർ ആയിരുന്ന ഞാൻ പുറത്ത് ഹൈസ്‌കൂൾ പഠിച്ചത് പോത്തൻകോട് സ്‌കൂളിൽ ആണ്. ആ മായ ടീച്ചറിന്റെ മകളെയാണ് ദിൻനാഥ് വിവാഹം കഴിച്ചത്, കുഞ്ചു എന്നാണ് വിളിക്കുന്നത്. കുഞ്ചുവിന്റെ ഭർത്താവ് എന്നുള്ള നിലയ്ക്കാണ് എനിക്ക് സത്യം പറഞ്ഞാൽ ദിൻനാഥുമായിട്ടുള്ള എന്റെ അടുപ്പം.

pranav mohanlal

ഈ പറഞ്ഞ കുഞ്ചു, ദീപിക, അവരും ടീച്ചറിന്റെ മോനായ ദീപകും സിനിമാക്കാരനാണ്. അടുത്തിറങ്ങിയ ലോക, ഇപ്പൊ ലേറ്റസ്‌റ്റ് ആയി വന്ന അതിരടി വരെ പുള്ളി അസിസ്‌റ്റന്റ് ആയിട്ട് വർക്ക് ചെയ്‌ത പടങ്ങളാണ്. അപ്പൊ ഇപ്പൊ ഈ ഒരു കണക്ഷൻ എനിക്കുണ്ടായിരുന്നു. അതുപോലെ രാഹുലിന്റെ ഏറ്റവും അടുത്ത സുഹൃത്താണ് ഈ ദിൻനാഥ്. അവര് ആക്ച്വലി വേറെ ഒന്ന് രണ്ട് വലിയ ആർട്ടിസ്‌റ്റുകളെ വെച്ചിട്ട് പ്ലാൻ ചെയ്‌ത ക്യാരക്‌ടറും ആണ്.

യാദൃശ്ചികമായിട്ട് എന്റെ ഒരു ഇന്റർവ്യൂവിന്റെ റീലാണ് ദിൻനാഥ് കാണുന്നത്. പുള്ളി ഇത് കണ്ടിട്ട് എന്തോ ഒരു ഐഡിയ കിട്ടി വരുകയാണ്. പെട്ടെന്ന് രാഹുലിന്റെ അടുത്ത് എന്നെ നോക്കിയാലോ എന്ന് ചോദിക്കുകയായിരുന്നു. അവര് ആ സമയത്ത് ഫൈനലൈസ് ചെയ്‌തിട്ടില്ല. അതിൽ ആരെ വെക്കണം എന്ന് തീരുമിനിച്ചിരുന്നില്ല. എനിക്ക് തന്നെ നേരിട്ട് കാണാൻ പറ്റുമോ എന്ന് രാഹുൽ ചോദിച്ചു.

കാര്യം ഞാൻ ഇതിനു മുമ്പ് പലവട്ടം ചാൻസ് വെച്ചിട്ടുള്ള ആളാണ്. പക്ഷേ പുള്ളിക്ക് അതൊന്നും ഓർമ്മ പോലും ഇല്ല. രാഹുൽ സദാശിവന് എന്നോട് പറഞ്ഞു ഉറപ്പില്ല. എങ്കിലും താടി ഒന്ന് വളർത്താമോ എനിക്ക് ഉറപ്പൊന്നുമില്ല, നമുക്ക് നോക്കാം എന്നൊക്കെ പറഞ്ഞു വിടുകയാണ് ചെയ്‌തത്. ആദ്യമേ പറഞ്ഞു മൂന്നു മാസത്തേക്ക് വേറെ പടം ഒന്നും പിടിക്കണ്ട. പക്ഷേ എനിക്ക് ഉറപ്പ് തരാൻ പറ്റില്ല. കാരണം പുള്ളിക്ക് പ്രൊഡക്ഷനെ കൺവിൻസ് ചെയ്‌ത്‌ എടുക്കണം.

അത്രയും ഇംപോർട്ടന്റ് ക്യാരക്റ്റർ ആണെന്ന് എന്നോട് പറഞ്ഞു. അപ്പൊ ഞാൻ പ്രാർത്ഥനയിലാണ്. ഞാൻ വേറെ പടം ഒന്നും പിടിച്ചില്ല. നന്നായിട്ട് താടി വളർത്തിയിട്ടുണ്ട്. ഫെബ്രുവരി അഞ്ചാം തീയതി ആയപ്പോൾ രാത്രി 11:45 ഒക്കെ ആയ സമയത്ത് ഇദ്ദേഹം വിളിക്കുകയാണ്. ഗിബിനെ ഞങ്ങൾ ഫൈനലൈസ് ചെയ്‌തു. ഞങ്ങൾ നമ്മുടെ ഷൂട്ട് ഡേറ്റും കാര്യങ്ങളും എല്ലാം പറയാം. പ്രോഡക്ഷനിൽ നിന്ന് വിളിക്കും. അങ്ങനെ ഞാൻ പടത്തിലേക്ക് ഇൻ ആയി. ഒരു ഓഡിഷനോ കാര്യമോ ഒന്നുമില്ലാതെയാണ് എന്നെ എടുത്തത്. അതിനുശേഷം രണ്ടു മൂന്നു തവണ ഞങ്ങൾ സംസാരിച്ചിട്ടുണ്ട്.

ഇതൊക്കെ ആയിരുന്നു ഓഡിഷൻ എന്നുള്ളത് ഞാൻ പിന്നെ പടം കഴിഞ്ഞിട്ടാണ് അറിയുന്നത്. പുള്ളി എന്നോട് സംസാരിക്കുമ്പോൾ ഞാൻ എന്ത് ചെയ്യുന്നു ഞാൻ എങ്ങനെ റിയാക്റ്റ് ചെയ്യുന്നു. ഒരു കാര്യം അല്ലെങ്കിൽ സബ്‌ജെക്റ്റ് സംസാരിക്കുമ്പോൾ എന്റെ കണ്ണിൽ എന്താണ് വരുന്നത് എന്നൊക്കെ പുള്ളി നോക്കുകയായിരുന്നു. ബാക്കി കാര്യങ്ങളും ഡയലോഗുകളും ഒക്കെ അപ്പൊ നോക്കിക്കോളാം എന്നുള്ള രീതിയിലാണ് പുള്ളി എന്നെ പടത്തിലേക്ക് വിളിക്കുന്നത്.

എന്റെ ആദ്യത്തെ ഷോട്ട് ഞാൻ ആ ഒരു ലേഡി മരിച്ചു കിടക്കുന്ന സീനിൽ ആൾക്കാരുടെ ഇടയിലൂടെ ഇങ്ങനെ വന്നു കയറുന്നത് ആയിരുന്നു. എഡിമാരായിട്ടുള്ള രണ്ട് പെൺകുട്ടികൾ ഷോട്ട് കഴിഞ്ഞപ്പോൾ എന്നോട് വന്നു പറഞ്ഞു, ചേട്ടാ നന്നായിട്ടുണ്ട്, ഇതുപോലെ തന്നെ ആവട്ടെ എന്ന്. ഇത് കേട്ടപ്പോൾ ഞാൻ ഭയങ്കര കോൺഫിഡൻറ് ആയി.

പിന്നെ പ്രണവ് മോഹൻലാൽ, പുള്ളി വെറൈറ്റി ക്യാരക്റ്റർ എന്നുള്ളതല്ല, പുള്ളിയുടെ സ്വഭാവം അങ്ങനെയാണ്. നമുക്ക് അതിന് വെറൈറ്റി എന്ന് പറയേണ്ട ആവശ്യമില്ല. പുള്ളിക്ക് വർക്ക് ആയാൽ ഭയങ്കര ഏറ്റവും അടുത്ത നല്ലൊരു കൂട്ടുകാരനാണ്. ഞങ്ങൾ പക്ഷെ ഫസ്‌റ്റ് ഡേ കഴിഞ്ഞപ്പോൾ തന്നെ നമ്മൾ തമ്മിൽ ഭയങ്കര സിങ്ക് ആയി.

ദിലീപ് 1 ലക്ഷം തന്നാൽ സ്വീകരിക്കില്ലേ ..പാർവതിയെ വിളിക്കാത്തത് അതുകൊണ്ടായിരിക്കും';ശാന്തിവിള ദിനേശ്
ദിലീപ് 1 ലക്ഷം തന്നാൽ സ്വീകരിക്കില്ലേ ..പാർവതിയെ വിളിക്കാത്തത് അതുകൊണ്ടായിരിക്കും';ശാന്തിവിള ദിനേശ്

ഇപ്പോഴും ഈ നിമിഷം വരെ ഞങ്ങൾ നല്ല അടുപ്പമുള്ള കൂട്ടുകാരാണ്. ഇടയ്ക്ക് മെസ്സേജുകൾ ചെയ്യും എന്നുള്ളതാണ് അല്ലാതെ പുള്ളിയെ വിളിച്ചാൽ കിട്ടില്ല. പുള്ളി മിക്കവാറും പുറത്തും മറ്റ് കാര്യങ്ങളും ഒക്കെയായി കറങ്ങുകയാവും. നമ്മൾ ഇന്നൊരു മെസ്സേജ് അയച്ചാൽ അദ്ദേഹം കാണുന്നത് ഒരു രണ്ടാഴ്‌ച കഴിഞ്ഞിട്ടൊക്കെ ആയിരിക്കും. അപ്പൊ ചേട്ടാ ഇപ്പൊഴാണ് കണ്ടത് എന്നൊക്കെ പറയും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+