സ്ത്രീ സുരക്ഷ, മെട്രൊ, ജല ഗതാഗതം, ഐടി!... കൊച്ചിയെ സിംഗപ്പൂരാക്കുമെന്ന് കണ്ണന്താനം
കൊച്ചിയുടെ ഭാഗങ്ങൾ എല്ലാം ചീഞ്ഞു നാറുകയാണെന്നും എംപി ആയിക്കഴിഞ്ഞാൽ ചപ്പും ചവറും ഇല്ലാത്ത നാഗരമാക്കി കൊച്ചിയെ മാറ്റുമെന്ന് അൽഫോൻസ് കണ്ണന്താനം. കൊച്ചിയെ കൊതുക് ഇല്ലാത്ത നഗരമാക്കുമെന്നും പരിസ്ഥിതി സൗഹൃദമായ വികസനം നഗരത്തിൽ കൊണ്ടുവരുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്യുന്നു:
വൈകിയാണ് പ്രചാരണം ആരംഭിച്ചതെങ്കിലും മൂന്ന് ആഴ്ച കൊണ്ട് മാരത്തൺ ഓട്ടമാണ് നടത്തുന്നത്. ഏറ്റവും കൂടുതൽ കൈ കൊടുത്തത് കുട്ടികൾക്കാണ്. ഇതൊന്നും അവർ വോട്ടു ചെയ്യുമെന്ന് പ്രതീക്ഷിച്ചല്ല. മണ്ഡലത്തിലെ നാല് ലക്ഷം കുടുംബങ്ങളെ ഇനിയും കണ്ടിട്ടില്ല. സമയപരിമിതി കാരണമാണ് അതിനു സാധിക്കാതിരുന്നത്.

വാഗ്ദാനങ്ങൾ ഏറെ
സ്ത്രീ സുരക്ഷ, മെട്രൊ, ജല ഗതാഗതം, ഐടി, നഗര ഗതാഗതം തുടങ്ങിയ കാര്യങ്ങൾക്ക് മുൻതൂക്കം നൽകും. സിംഗപ്പൂർ മാതൃകയിൽ കൊച്ചിയെ വളർത്തി എടുക്കാൻ ശ്രമിക്കും.
ട്രോളുകൾ
എന്റെ ജീവിതം പഠിക്കാൻ ശ്രമിച്ചവർ എനിക്ക് വോട്ട് ചെയ്യും. ഞാൻ മണ്ടനാണെന്ന പ്രതീതിയുണ്ടാക്കാനാണ് സമൂഹ മാധ്യമങ്ങളിൽ ട്രോളുകൾ ഉണ്ടാക്കുന്നത്. ഇതിനു പിന്നിൽ രാഷ്ട്രീയ നീക്കമാണ്. ട്രോൾ ചലഞ്ചിന് എല്ലാവരെയും ക്ഷണിച്ചപ്പോൾ ഒരാൾ പോലും അത് ഏറ്റെടുത്ത് മുന്നോട്ട് വരാൻ ധൈര്യം കാണിച്ചില്ല.
രാഹുല്‍ ജയിച്ചിട്ടു കാര്യമില്ല
രാഹുല്‍ ഗാന്ധി എംപിയായാല്‍ ഹെലികോപ്റ്ററില്‍ വയനാട്ടില്‍ വന്നിറങ്ങി വര്‍ഷത്തില്‍ ഒരിക്കല്‍ ഈസ്റ്ററിനോ ഓണത്തിനോ കറങ്ങും, അതു കഴിഞ്ഞ അടുത്ത തവണ നോമിനേഷന് നല്കാന് മാത്രമാകും വരിക. വയനാട്ടിലെ ജനങ്ങള്‍ കാണാന്‍ പോകുന്നത് ഹെലികോപ്റ്റര്‍ മാത്രമാണ്. എന്തൊക്കെ പറഞ്ഞാലും കേരളത്തിലെ എംപിമാര്‍ കേരളത്തില്‍ തന്നെയുണ്ടാകും. രാഹുല്‍ ഗാന്ധി അമേഠി സന്ദര്‍ശിക്കുമ്പോള്‍ ഡല്‍ഹിയിലെ പത്രങ്ങളിലെല്ലാം വാര്‍ത്തയുണ്ടാകും. ഒരു എംപി തന്റെ മണ്ഡലം സന്ദര്‍ശിക്കുമ്പോള്‍ പത്രത്തില്‍ ഒരു വാര്‍ത്ത വരുക എന്നു പറഞ്ഞാല്‍ അർഥമെന്താണ്. അമേഠിയുടെ ചരിത്രം പഠിച്ചാല്‍ അതു മനസിലാകും. ഞാന്‍ അവിടെ പോയി താമസിച്ച് പഠിച്ചയാളാണ്.
ജാതിയുടെ പേരിൽ വോട്ട് ചോദിക്കില്ല
ജാതിയുടെയോ മതത്തിന്റെയോ പേരില്‍ വോട്ട് ചോദിക്കില്ല. എനിക്ക് എന്തൊക്കെ ചെയ്യാനാവുമെന്ന് ഇക്കാലത്തിനിടയില്‍ ചെയ്തു കാണിച്ചിട്ടുണ്ട്. ടൂറിസവും ഐടിയുമാണ് വികസനത്തിന്റെ പ്രധാന മേഖലയായി കാണുന്നത്. അതുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ നിരവധി കാര്യങ്ങള്‍ ചെയ്യാനുണ്ട്. രാജ്യത്തിനു വേണ്ടി മോദി എന്തൊക്കെ ചെയ്തെന്ന് എല്ലാവര്ക്കും അറിയാം. അറുപത് വര്‍ഷം നടന്നതിനേക്കാള്‍ വികസനം കഴിഞ്ഞ നാലര വര്‍ഷംകൊണ്ട് നടന്നിട്ടുണ്ട്. എന്നാല്‍, തെരഞ്ഞെടുപ്പ് സമയത്ത് കുറ്റപ്പെടുത്തലുകള്‍ നടത്തുകയാണ് പിണറായി വിജയന് അടക്കമുള്ളവര്‍ ചെയ്യുന്നത്.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ












Click it and Unblock the Notifications