നവജാതശിശുവിനെ കട്ടിലിലെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമം: അച്ഛൻ അറസ്റ്റിൽ, പെൺകുഞ്ഞ് അതീവ ഗുരുതരാവസ്ഥയിൽ!!
അങ്കമാലി: എറണാകുളത്ത് നവജാത ശിശുവിനെ കട്ടിലെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ അച്ഛൻ അറസ്റ്റിൽ. 54 ദിവസം പ്രായമുള്ള പെൺകുഞ്ഞാണ് പിതാവിന്റെ ക്രൂരതയ്ക്ക് ഇരയായത്. പിതാവ് ഷൈജു തോമസാണ് സംഭവത്തിൽ അറസ്റ്റിലായിട്ടുള്ളത്. അങ്കമാലി ജോസ്പുരത്താണ് ഇവർ താമസിച്ചുവരുന്നത്. ജൂൺ 18ന് പുലർച്ചെയാണ് സംഭവം.
പുലർച്ചെ ഉണർന്ന് കരഞ്ഞ കുഞ്ഞിനെ വായുവിലേക്ക് എടുത്തുയർത്തി വീശിയ ഷൈജു കുഞ്ഞിനെ കട്ടിലിലേക്ക് വലിച്ചെറിയുകയായിരുന്നു. ഇതോടെ കുഞ്ഞിന് ആന്തരിക രക്തസ്രാവമുണ്ടാവുകയിരുന്നു. ബോധം നഷ്ടപ്പെട്ട കുഞ്ഞ് അതീവ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ കഴിയുകയാണ്. ഇവർ താമസിക്കുന്ന വാടക വീട്ടിൽ വെച്ചാണ് സംഭവം. കുഞ്ഞ് കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയിൽ കഴിയുന്നത്. കുഞ്ഞിന്റെ തലച്ചോറിൽ രക്തസ്രാവമും നീർക്കെട്ടുമുണ്ട്. കാലുകളിൽ ചതവും ഏറ്റിട്ടുണ്ട്.

സംശയരോഗമുള്ള ഇയാൾക്ക് പെൺകുഞ്ഞ് ജനിച്ചതിലും നിരാശയുണ്ടായിരുന്നു. ഇതാണ് കുറ്റകൃത്യത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് നൽകുന്ന വിവരം. ഭാര്യയുടെ കയ്യിൽ നിന്ന് കുഞ്ഞിനെ പിടിച്ച് വാങ്ങിയ ഇയാൾ രണ്ട് തവണ തലയ്ക്കടിച്ചെന്നും തുടർന്ന് കട്ടിലിലേക്ക് വലിച്ചെറിഞ്ഞെന്നുമാണ് ഭാര്യ നൽകുന്ന വിവരം. ഫേസ്ബുക്ക് വഴി പരിയച്ചപ്പെട്ട നേപ്പാൾ സ്വദേശിയായ യുവതിയെയാണ് ഷൈജു വിവാഹം കഴിച്ചത്. ഒരു വർഷം മുമ്പ് നേപ്പാളിൽ വെച്ചാണ് ഇരുവരും വിവാഹിതരായത്. പത്ത് മാസം മുമ്പാണ് ഇരുവരും ജോസ്പുരത്താണ് കഴിഞ്ഞുവരുന്നത്.












Click it and Unblock the Notifications