Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊച്ചിയിൽ കോവിഡ് ആംബുലൻസായി ഓട്ടോകളും; ഒരു വനിതയടക്കം പ്രത്യേക പരിശീലനം ലഭിച്ച 18 ഡ്രൈവർമാർ സജ്ജം

കൊച്ചിയിൽ കോവിഡ് ആംബുലൻസായി ഓട്ടോകളും; ഒരു വനിതയടക്കം പ്രത്യേക പരിശീലനം ലഭിച്ച 18 ഡ്രൈവർമാർ സജ്ജം

കൊച്ചി: കോവിഡ് രോഗവ്യാപനം രൂക്ഷമായി തുടരുന്ന സംസ്ഥാനത്തെ ജില്ലകളിലൊന്നാണ് എറണാകുളം. കൊച്ചിയടക്കമുള്ള ജില്ലയിലെ തിരക്കേറിയതും ആളുകൾ അടുത്തടുത്ത് താമസിക്കുന്നതുമായ പ്രദേശങ്ങളിൽ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ വിവിധങ്ങളായ പ്രതിരോധ പ്രവർത്തനങ്ങളാണ് ജില്ലാ ഭരണകൂടവും ആരോഗ്യപ്രവർത്തകരും ചെയ്യുന്നത്. അതിൽ ഏറ്റവും ഒടുവിലായി ഇതാ ഓട്ടോ ആംബുലൻസുകളും. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി 18 ഓട്ടോ ആംബുലൻസുകളാണ് കൊച്ചിയിൽ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.

ഇരുള്‍ മൂടി പശ്ചിമ ബംഗാള്‍; യാസ് ഭീഷണിക്കിടെ കനത്ത മഴ- ചിത്രങ്ങള്‍ കാണാം

covid 19

ജില്ലാ ഓട്ടോ ഡ്രൈവേഴ്സ് സഹകരണ സംഘത്തി‍െൻറ സഹകരണത്തോടെയാണ് പദ്ധതി കൊച്ചിയില്‍ നടപ്പാക്കുന്നത്. പരിശീലനം ലഭിച്ച 18 ഓട്ടോ ഡ്രൈവര്‍മാര്‍ ചൊവ്വാഴ്​ച മുതല്‍ നഗരത്തി‍െൻറ വിവിധ ഭാഗങ്ങളില്‍ കോവിഡ് പ്രതിരോധത്തിനായി സജ്ജരായുണ്ടാകും. ഇവരിൽ ഒരാൾ വനിതയാണെന്ന പ്രത്യേകതയുമുണ്ട്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ മുന്നണി പോരാളികളാവുകയാണ് ഈ ഓട്ടോ ഡ്രൈവർമാരും.

കൊച്ചി നഗരത്തിലെ വിവിധ ഡിവിഷനുകളിലെ കോവിഡ് ബാധിതരെ ആശുപത്രികളിലെത്തിക്കുക, മരുന്നും ഭക്ഷണവും എത്തിക്കുക തുടങ്ങിയ സേവനങ്ങള്‍ ഇതിലൂടെ ലഭ്യമാകും. മരുന്നുകളും ഉപകരണങ്ങളുമായാണ് ഓട്ടോ ആംബുലന്‍സ് സജ്ജമാക്കിയിരിക്കുന്നത്. ഓട്ടോ അംബുലന്‍സില്‍ പോര്‍ട്ടബില്‍ ഓക്സിജന്‍ കാബിനുകള്‍, പള്‍സ് ഓക്സിമീറ്റര്‍, ഇന്‍ഫ്ര റെഡ് തെര്‍മോമീറ്റര്‍ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.

രാജ്യത്ത്‌ ഏറ്റവും കൂടുതൽ ഓക്‌സിജൻ കിടക്കകളുള്ള കോവിഡ് ചികിത്സാകേന്ദ്രവും എറണാകുളത്ത് പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു. അമ്പലമുകളിലെ ഈ ചികിത്സ കേന്ദ്രത്തിൽ നാവികസേനയുടെ സുരക്ഷാപരിശോധന പൂർത്തിയായശേഷമാണ്‌ ചികിത്സ ആരംഭിച്ചത്‌. ബിപിസിഎല്ലിന്റെ ഓക്‌സിജൻ പ്ലാന്റിൽനിന്ന്‌ ആശുപത്രിയിലേക്ക്‌ ഓക്‌സിജൻ ലഭ്യമാക്കും. വൈദ്യുതി, വെള്ളം, മറ്റ് സൗകര്യങ്ങളും ബിപിസിഎൽ സൗജന്യമായി നൽകും. 130 ഡോക്ടർമാർ, 240 നേഴ്സുമാർ ഉൾപ്പെടെ 480 പേർ ഇവിടെ സേവനത്തിനുണ്ട്‌.

ആരാധകര്‍ കാത്തിരുന്നു സമന്തയുടെ ഗ്ലാമറസ് ഫോട്ടോഷൂട്ട്; ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

Recommended Video

cmsvideo
    കോവിഡ് വീട്ടിലിരുന്ന് പരിശോധിക്കാൻ അത്ഭുത ടെസ്റ്റ് കിറ്റ്..അറിയേണ്ടതെല്ലാം

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+