എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മൃതദേഹം കാത്തിരുന്നവര്‍ക്ക് മുന്നില്‍ ആംബുലന്‍സിലെത്തിയത് കാലിപ്പെട്ടി; കൊച്ചിയില്‍ നടന്നത്

Google Oneindia Malayalam News

കൊച്ചി: കൊറോണ രോഗം ബാധിച്ച് മരിച്ച വ്യക്തിയുടെ മൃതദേഹം സംസ്‌കരിക്കാനെത്തിച്ച ആംബുലന്‍സില്‍ കൊണ്ടുവന്നത് കാലിപ്പെട്ടി. സെമിത്തേരിയില്‍ വച്ച് സംസ്‌കരിക്കാന്‍ വേണ്ടി പെട്ടി തുറന്നപ്പോഴാണ് മൃതദേഹമില്ലെന്ന് ബോധ്യമായത്. കടമക്കുടി പഞ്ചായത്തിലെ കോതാടാണ് സംഭവം. പ്രിന്‍സ് എന്നയാളുടെ മൃതദേഹമാണ് ആശുപത്രിയില്‍ നിന്ന് പെട്ടിയിലാക്കാന്‍ മറന്നുപോയത്. തുടര്‍ന്ന് ആംബുലന്‍സ് വേഗത്തില്‍ തിരിച്ചുപോയി മൃതദേഹവുമായി വന്നു സംസ്‌കാരം നടത്തി. മൃതദേഹം കൈമാറിയ വേളയില്‍ വന്ന ആശയക്കുഴപ്പമാണ് ഇതിന് കാരണമെന്ന് ആശുപത്രി അധികൃതര്‍ വിശദീകരിക്കുന്നു.

D

പനിയെ തുടര്‍ന്നാണ് പ്രിന്‍സിനെ ചേരാനല്ലൂര്‍ ആസ്റ്റര്‍ മെഡ് സിറ്റിയില്‍ പ്രവേശിപ്പിച്ചത്. വൈകാതെ മരിച്ചു. ശേഷം കൊറോണ പരിശോധ നടത്തിയപ്പോള്‍ രോഗമുണ്ടെന്ന് സ്ഥിരീകരിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷമാണ് നടപടിക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം വിട്ടുകൊടുത്തത്. പ്രിന്‍സുമായി അടുപ്പമുള്ളവര്‍ തന്നെയാണ് മൃതദേഹം ഏറ്റുവാങ്ങാന്‍ ആശുപത്രിയിലെത്തിയത്. മൃതദേഹം കൊണ്ടുപോകാനുള്ള പെട്ടി ആശുപത്രി അധികൃതര്‍ക്ക് കൈമാറി. അല്‍പ്പനേരത്തിന് ശേഷം മൃതദേഹം കൊണ്ടുപോകാന്‍ അനുമതി ലഭിച്ചു.

സുരേഷ് ഗോപിയുടെ ഒറ്റക്കൊമ്പന്‍ ഷൂട്ടിങ് വൈകും; പൃഥ്വിരാജിന്റെ കടുവയുമായി ബന്ധമില്ലെന്ന് നിര്‍മാതാവ്സുരേഷ് ഗോപിയുടെ ഒറ്റക്കൊമ്പന്‍ ഷൂട്ടിങ് വൈകും; പൃഥ്വിരാജിന്റെ കടുവയുമായി ബന്ധമില്ലെന്ന് നിര്‍മാതാവ്

ആംബുലന്‍സില്‍ പെട്ടി കയറ്റി കോതാട് പള്ളിയില്‍ എത്തിച്ചു. സംസ്‌കാര ചടങ്ങിന് പെട്ടി തുറന്നപ്പോള്‍ മൃതദേഹമില്ല. ഇതോടെ വലിയ ബഹളമായി. ആംബുലന്‍സ് തിരിച്ച് ആശുപത്രിയിലേക്ക് തന്നെ വിട്ടു. ആംബുലന്‍സ് പോയ വേളയില്‍ മൃതദേഹം കയറ്റിയില്ല എന്ന് ബോധ്യമായിരുന്നുവെന്നും അപ്പോള്‍ തന്നെ ബന്ധുക്കളെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ല എന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

Recommended Video

cmsvideo
First-generation of vaccines is likely to be imperfect, says UK official | Oneindia Malayalam

Ernakulam
English summary
Coffin handed over to relative without dead body in Kochi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X